Woman Meditating With Candles
Tips to reduce blood pressureപ്രതീകാത്മക ചിത്രം

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍, 5 സിംപിള്‍ ടെക്നിക്കുകള്‍

രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും

യർന്ന രക്തസമ്മർദം ഇന്ന് ആ​ഗോള പൊതു ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകളിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ഇതിൽ പകുതി ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി അറിയില്ല. ഇത് പലതരത്തിലുള്ള ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുന്നു. ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കുന്നു.

രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാ​ഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.

രക്തസമ്മർദത്തിലെ ഈ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല. ഉയർന്ന രക്തസമ്മർദം വരുതിയിലാക്കാൻ ദൈനംദിനം സ്വീകരിക്കാവുന്ന 5 സംപിൾ ടെക്നിക്കുകൾ ഇതാ:

1. ശരീരഭാരം കുറയ്ക്കുക

Man holding his belly
ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ ശരീരഭാരം കുറയ്ക്കാംപ്രതീകാത്മക ചിത്രം

ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗങ്ങളിലൊന്ന് ശരീരഭാരം കുറയ്ക്കുക എന്നതാണ്. പൊണ്ണത്തടി രക്തസമ്മര്‍ദം ഉയരാനുള്ള ഒരു ഘടകമാണ്. ചെറിയ അളവിൽ പോലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദത്തിൽ മാറ്റം ഉണ്ടാക്കും.

2. ലേബലുകൾ വായിക്കാം

Family Doing Grocery Shopping
ഭക്ഷണക്കാര്യത്തിൽ വേണം ശ്രദ്ധപ്രതീകാത്മക ചിത്രം

സുരക്ഷിതമെന്ന് കരുതി കടയിൽ നിന്ന് വാങ്ങുന്ന മിക്ക പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. അത് ഒഴിവാക്കുന്നതിന് സാധനങ്ങളുടെ ലേബലുകൾ കൃത്യമായ വായിച്ച ശേഷം വാങ്ങുക. ഇത് നിങ്ങളുടെ സോഡിയം ഉപഭോ​ഗം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിൽ ഉപ്പിന്റെ വർധിച്ച ഉപഭോ​ഗം, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പതിവായാൽ രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

3. വ്യായാമം

man doing gym workouts
ദിവസവും 30 മിനിറ്റ് വ്യായാമംപ്രതീകാത്മക ചിത്രം

വ്യായാമത്തിനായി ആഴ്ചയിൽ അഞ്ച് ദിവസം അര മണിക്കൂർ വീതം മാറ്റിവയ്ക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ പോലുള്ള മിതമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. പ്രായമാകുന്തോറും പേശികളുടെ അളവ് ക്രമാനുഗതമായി കുറയുന്നു.വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും ഇത് സഹായിക്കും.

4. മദ്യം

A closeup shot of two people clinking glasses with alcohol at a toast
മദ്യം ഒഴിവാക്കാംപ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രംപുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

5. മെഡിറ്റേഷൻ

Woman Meditating In Bedroom
വിട്ടുമാറാത്ത മാനസിക സമ്മർദം രക്തസമ്മർദം ഉയരാൻ കാരണമാകുംപ്രതീകാത്മക ചിത്രം

സ്ട്രെസ് ഹോർമോണുകൾ രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മര്‍ദം താല്‍ക്കാലികമായി ഉയരാനും കാരണമാകും. കാലക്രമേണ, സമ്മർദം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, ​യോ​ഗ പോലുള്ള പരിശീലിക്കുന്നത് ​ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തിൽ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ അകറ്റിവെയ്ക്കാനും ശ്രമിക്കുക.

Summary

Simple tips to reduce blood pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com