

'സദാസമയവും ഫോണിലാണ്, എന്നാൽ വിളിച്ചാൽ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ല..' ജെൻ സിയിൽ പെട്ട പുത്തൻ തലമുറയിലെ പിള്ളാരെ കുറിച്ചു നിരന്തരമുള്ള പരാതിയാണ്. എന്നാൽ യുവാക്കൾ ഫോൺകോൾ അവഗണിക്കുന്നതിന് പിന്നിൽ മനഃശസ്ത്രപരമായ ചില കാര്യങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ജെൻ സി തലമുറയിൽപെട്ട ഏതാണ്ട് 70 ശതമാനം ആളുകളും ഫോണിലൂടെ നേരിട്ടു സംസാരിക്കുന്നതിനെക്കാൽ ടെക്സ്റ്റ് അല്ലെങ്കിൽ വോയ്സ് മസേജ് അയക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നാണ് ദി ബോറിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ 23 ശതമാനം ആളുകളും ഇൻകമിങ് കോൾ പൂർണമാകും അവഗണിക്കുന്നു. വിളിക്കുക എന്നത് മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാർഗമെന്ന് ചിന്തിക്കുന്ന പഴയ തലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം.
എന്തുകൊണ്ടാണ് പുതിയ തലമുറ ഫോൺ കോളുകളെ അവഗണിക്കുന്നത്
ടെക്‌സ്റ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിലാണ് ജെൻ സി വളരുന്നത്. ഇതില്‍ ഫോൺ കോൾ എന്നത് അവര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു മാർഗം മാത്രമാണ്. പറയാനുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്യാനും, അവ എഡിറ്റ് ചെയ്യാനും, ടോണിനായി ഒന്നോ രണ്ടോ ഇമോജികൾ ഇടാനും തുടർന്ന് അയയ്ക്കാനുമുള്ള ഓപ്ഷൻ ഉള്ളപ്പോൾ, ഗിയർ മാറ്റി തത്സമയ സംഭാഷണത്തിൽ ഏർപ്പെടുന്നത് അവരിൽ സമ്മർദം ഉണ്ടാക്കാം.
ഫോണിലൂടെ സംസാരിക്കുമ്പോൾ ആളുകളുടെ മുഖമോ ഭാവങ്ങളോ മനസിലാക്കാൻ പറ്റില്ല. കൂടാതെ ഫോണിന്‍റെ റിങ് പുതുതലമുറയിലെ മിക്കയാളുകളെയും അസ്വസ്ഥരാക്കുന്നു. ഇത് ഭയാനകമായ എന്തോ സംഭവിച്ചു എന്ന തോന്നൽ ഉണ്ടാക്കുന്നതായി അവർ പറയുന്നു. ഇത് റിങ്സൈറ്റി (ഫോണിന്റെ റിങ് കേൾക്കുമ്പോൾ ഉള്ള ഉത്കണ്ഠ) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ജെൻ സിയിൽപെടുന്ന ഏതാണ്ട് 65 ശതമാനം ആളുകളും ഫോൺ കോളുകളെ ഉത്കണ്ഠയോടെ കാണുന്നവരാണെന്നാണ് റിപ്പോർട്ട്. എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഇൻസ്റ്റാഗ്രാം അടിക്കുറിപ്പുകളിലൂടെയോ കൃത്യമായി എഴുതിയ എഴുതി തയ്യാറാക്കിയ പോസ്റ്റിലൂടെയോ ആഖ്യാനം നിയന്ത്രിക്കാൻ ശീലിച്ച ഒരു തലമുറയാണിത്.
റിങ്സൈറ്റിക്ക് പിന്നിലെ കാരണങ്ങൾ
ഭാഗങ്ങളുടെ അഭാവം: ഫോണില്‍ സംസാരിക്കുമ്പോള്‍ അപ്പുറത്തുള്ള ആളെ നേരിട്ടു കാണാനോ അവരുടെ ഭാവവ്യത്യാസങ്ങള്‍ മനസിലാക്കാനോ കഴിയില്ല.
സമ്മർദ്ദം: ഫോൺ കോളുകൾ അടിയന്തര സാഹചര്യങ്ങൾ പോലെയാണ് തോന്നുന്നതെന്ന് ജെന്‍ സി പറയുന്നു. ഇത് സമ്മര്‍ദം ഉണ്ടാക്കും. കൂടാതെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന സാവകാശം ഉണ്ടാകില്ല.
നോട്ടിഫിക്കേഷൻ ഓവർലോഡ്: ഫോണിന്‍റെ നിരന്തര ബീപ്പുകള്‍, വൈബ്രേഷന്‍ എന്നിവ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുന്നത് ഫോണുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഗണ്യമായി കുറയ്ക്കും.
ഫാന്റം റിങ്ങിങ്: ഫോണ്‍ സൈലന്‍റില്‍ ആണെങ്കില്‍ ഫോണ്‍ ബെല്ലടിച്ചില്ലെങ്കിലും ഫോണ്‍ കോള്‍ വരുന്നവെന്ന് തോന്നല്‍ സമ്മര്‍ദം ഉണ്ടാക്കും. ഇതാണ് ഫാന്റം റിങ്ങിങ്. ഇത് പുതുതലമുറയില്‍ ഉയർന്ന സ്മാർട്ട്‌ഫോൺ ആസക്തിയുമായി മനഃശാസ്ത്രഞ്ജര്‍ ചേര്‍ത്തു വെയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates