മിന്നുന്നതെല്ലാം പൊന്നല്ല!, ഭക്ഷണശീലത്തിലെ ഈ മിഥ്യാധാരണകളെ 2025-ൽ പൊളിച്ചെഴുതാം

ഡീടോക്സ് ചായകൾ നീർജ്ജലീകരണത്തിന് കാരണമാകും
DIET
ഭക്ഷണശീലങ്ങൾ

അറിഞ്ഞും അറിയാതെയും ഭക്ഷണശീലവുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ നമ്മുടെ തലയിൽ കയറികൂടിയിട്ടുണ്ട്. അവ ഈ പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുൻപ് ഒന്ന് പൊളിച്ചെഴുതാം.

1. കാർബോഹൈഡ്രേറ്റുകളെ അപ്പാടെ ഒഴിവാക്കരുത്

OATS

കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണക്രമം പെട്ടെന്ന് ശരീരഭാരം കൂടാനും ഹൃദയാരോ​ഗ്യം തകരാറിലാക്കുമെന്ന തരത്തിലുള്ള മിഥ്യാധാരണകൾ നമുക്കിടയിൽ ധാരാളമുണ്ട് എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമല്ല. കാർബോഹൈഡ്രേറ്റുകൾ അപ്പാടെ ഉപേക്ഷിക്കുന്നത് ക്ഷീണം, പോഷകക്കുറവ്, കുടലിന്റെ മോശം ആരോ​ഗ്യം എന്നിവയ്ക്ക് കാരണമാകും. കാർബോഹൈഡ്രേറ്റുകളും പൂർണമായും ഒഴിവാക്കുന്നതിന് പകരം ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ് പോലുള്ള സങ്കീർണ്ണവും ശുദ്ധീകരിക്കാത്തതുമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. ശുദ്ധീകരിക്കുന്നതിന് ഡീടോക്സ് ചായകൾ!

HERABAL TEA

ഹെർബൽ ചായകൾ, ഡീടോക്സ് ചായകൾ ശരീരത്തെ ശുദ്ധീകരിക്കുമെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. അതിനാൽ ദിവസവും ഇവ കുടിക്കുന്നവരുമുണ്ട്. എന്നാൽ നിർജ്ജലീകരണത്തിനു കാരണമാകുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ കരളും വൃക്കയും സ്വഭാവികമായും ശരീരത്തിലെ വിഷാംശത്തെ അരിച്ചു നീക്കുന്നുണ്ട്. ഒരു തരത്തിലുള്ള ചായയും ഇവയ്ക്ക് സമാനമാകില്ല. ദ്രുത പരിഹാര ഡീടോക്സുകളെ ആശ്രയിക്കുന്നതിനുപകരം, സമീകൃതാഹാരം, ജലാംശം, പതിവ് വ്യായാമം എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തെ കരുത്തുള്ളതാക്കൂ.

3. കൊഴുപ്പിനോട് മുഖം തിരിക്കരുത്

avocado

കൊഴുപ്പില്ലാത്ത ഭക്ഷണങ്ങളാണ് ആരോഗ്യകരമായ ഓപ്ഷനെന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാൽ ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണം, ഹോർമോൺ സന്തുലിതാവസ്ഥ, തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്ക് കൊഴുപ്പ് നിർണായകമാണ്. അവക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവയിൽ അടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

4. കലോറി കൂടിയാലോ എന്ന ഭയം

over Weight

കലോറിയെ കുറിച്ചുള്ള അവബോധം ശരീരഭാരം ക്രമീകരിക്കാൻ സഹായിക്കും. എന്നാൽ അമിതമായ ചിന്ത സമ്മർദത്തിലേക്കും ക്രമരഹിതമായ ഭക്ഷണക്രമത്തിലേക്കും നയിച്ചേക്കാം. സമീകൃതവും ശ്രദ്ധാപൂർവ്വവുമായ ഭക്ഷണത്തിന് മുൻഗണന നൽകുക.

5. ശരീരഭാരം കുറയ്ക്കാൻ പട്ടിണി

weight loss

ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാമെന്നത് അബദ്ധ ചിന്തയാണ്. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കും. നേരം തെറ്റിയുള്ള ഭക്ഷണം കഴിപ്പും ശാരീരികമായും മാനസികമായും ബാധിക്കാം. കൂടുതൽ സുസ്ഥിരമായ ഒരു സമീപനം പതിവായി സമീകൃതാഹാരം കഴിക്കുക എന്നതാണ്. ഇത് ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നൽകുകയും ആരോഗ്യകരമായ മെറ്റബോളിസവും ഭാരം നിയന്ത്രണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

6. രാത്രി ഭക്ഷണം കഴിക്കുന്ന ശരീരഭാരം കൂട്ടില്ല

healthy dinner

രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്ന ധാരണ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സമയമല്ല മറിച്ച് എന്ത്, എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം. കർശനമായ സമയത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതികൾ ഏർപ്പെടുത്തുന്നതിനുപകരം മൊത്തത്തിലുള്ള ഭക്ഷണ നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

7. പ്രോട്ടീൻ റിച്ച്!

EGG

പേശികളുടെ തകരാറുകൾ പരിഹരിക്കുന്നതിനും ഊർജ്ജം നിലനിർത്തുന്നതിനും പ്രോട്ടീൻ അനിവാര്യമാണ്. എന്നാൽ എല്ലാത്തരം പ്രോട്ടീനുകളെയും കണ്ണുമടച്ച് വിശ്വസിക്കരുത്. ബേക്കൺ അല്ലെങ്കിൽ സോസേജുകൾ പോലുള്ള സംസ്കരിച്ച മാംസങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. മത്സ്യം, ചിക്കൻ, പയർവർഗ്ഗങ്ങൾ, ടോഫു അല്ലെങ്കിൽ മുട്ട പോലുള്ള മെലിഞ്ഞ പ്രോട്ടീനുകൾ തിരഞ്ഞെടുക്കുക, കാരണം അവ ദോഷകരമായ അഡിറ്റീവുകളില്ലാതെ പോഷകങ്ങൾ നൽകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com