അല്ല മോനെ! ഈ പച്ചക്കറിക്കും ഉണ്ടോ 'സൈഡ് ഇഫക്ട്'?

ചില സന്ദർഭങ്ങളിൽ ഈ പച്ചക്കറിയും നമ്മള്‍ക്ക് പണി തരും!
VEGETABLES
പച്ചക്കറി കഴിക്കുന്നതിന്റെ സൈഡ് ഇഫക്ട്സ്

മെച്ചപ്പെട്ട ആരോ​ഗ്യം നിലനിർത്തുന്നതിന് എപ്പോഴും മികച്ച ചോയ്സ് ആണ് പച്ചക്കറികൾ അഥവാ സസ്യാഹാരങ്ങള്‍. നാരുകൾ, മൈക്രോ ന്യൂട്രിയൻ്റുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകൾ നിറഞ്ഞ പച്ചക്കറികൾ ആത്യാന്തിക ആരോ​ഗ്യകരമായ ഭക്ഷണമായാണ് കണക്കുകൂട്ടുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ഡയറ്റിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ ആരോ​ഗ്യവിദ​ഗ്ധരും നിർ​ദേശിക്കാറുണ്ട്.

കലോറി, കൊഴുപ്പ്, സോഡിയം എന്നിവ കുറവായതിനാൽ ഏത് ഭക്ഷണക്രമത്തിലും പച്ചക്കറി യോജിച്ചു പോകും. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ പച്ചക്കറിയും നമ്മള്‍ക്ക് പണി തരും!

പച്ചക്കറി കഴിക്കുന്നതിന്റെ 'സൈഡ് ഇഫക്ട്സ്' എന്തൊക്കെ

1. റണ്ണേഴ്സ് ട്രോട്ട്

WORKOUT
വ്യായാമം ചെയ്യുന്നതിന് തൊട്ടു മുൻപ് പച്ചക്കറികൾ കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് കാരണമാകും

വ്യായാമം ചെയ്യുന്നതിനിടെ കടുത്ത വയറു വേദനയും വയറിളക്കവും അനുഭവപ്പെടാറുണ്ടോ? ഇതിനെ ആണ് 'റണ്ണേഴ്സ് ട്രോട്ട്' എന്ന് വിളിക്കുന്നത് ( വ്യായാമം മൂലമുണ്ടാകുന്ന വയറിളക്കം). റണ്ണേഴ്സ് ട്രോട്ട് ഉണ്ടാവാൻ പല കാരണങ്ങളിൽ ഒന്നാണ് സസ്യാഹാരം. വ്യായാമം ചെയ്യുന്നതിന് തൊട്ടു മുൻപ് പച്ചക്കറികൾ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് കാരണമാകും. വ്യായാമത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും, പ്രത്യേകിച്ച് വയറിളക്കവും മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർ പച്ചക്കറി വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

2. സോഡിയം

PICKLE
ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്

അച്ചാറിന്‍റെ രൂപത്തിലും ഉണക്കിയും ടിന്നിലടച്ചുമൊക്കെ പച്ചക്കറികൾ ഏറെക്കാലം നമ്മൾ പ്രിസേർവ് ചെയ്തു വെക്കാറുണ്ട്. ഈ രൂപങ്ങളിലൊക്കെ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പ് കൂടിയാൽ ശരീരത്തിൽ എത്തുന്ന സോഡിയത്തിന്റെ അളവും കൂടും. ഇത് ഹൃദയാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് ദോഷം ചെയ്യും. അമിത അളവിൽ സോഡിയം അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

3. കാർബോഹൈഡ്രേറ്റ്

POTATO
അന്നജം അടങ്ങിയ പച്ചക്കറികൾ പ്രമേഹമുള്ളവർക്ക് വളരെയധികം കാർബോഹൈഡ്രേറ്റ് നൽകും

അന്നജം അടങ്ങിയ പച്ചക്കറികൾ പ്രമേഹമുള്ളവർക്ക് വളരെയധികം കാർബോഹൈഡ്രേറ്റ് നൽകും. ഉരുളക്കിഴങ്ങ്, ചോളം, ശീതകാല സ്ക്വാഷ് തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികൾ കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായതിനാൽ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും. രക്തത്തിലെ ​ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ഡയറ്റിൽ അന്നജം അടങ്ങിയ പച്ചക്കറികൾ മിതമായേ ഉപയോ​ഗിക്കാവൂ. സിഡിസിയുടെ ഡയബറ്റിസ് പ്ലേറ്റ് രീതി അന്നജം അടങ്ങിയ സസ്യാഹാരം 25 ശതമാനം വരെ സംയോജിപ്പിക്കാൻ അനുവദിക്കുന്നുണ്ട്. പ്രമേഹമുണ്ടെങ്കിൽ അന്നജമില്ലാത്ത പച്ചക്കറികൾ തെരഞ്ഞെടുക്കണം.

4. ഗ്യാസും വീക്കവും

GAS
പച്ചക്കറികൾ വയറ്റിൽ ​ഗ്യാസ് ഉണ്ടാകാൻ കാരണമാകും

ചില പച്ചക്കറികൾ വയറ്റിൽ ​ഗ്യാസ് ഉണ്ടാകാൻ കാരണമാകും. ഉദാ. ബ്രോക്കോളി, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ ഗ്ലൂക്കോസിനോലേറ്റുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിൽ എത്തുമ്പോൾ സൾഫറസ് വാതകങ്ങൾ പുറത്തുവിടുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ക്രൂസിഫറസ് പച്ചക്കറികൾ വറുക്കുന്നതിലൂടെയും തിളപ്പിക്കുന്നതിലൂടെയും ചെറിയ തോതിൽ ഗ്ലൂക്കോസിനോലേറ്റുകളെ പുറന്തള്ളാൻ സഹായിക്കും.

5. നെഞ്ചെരിച്ചിൽ

TOMATO
തക്കാളി നെഞ്ചെരിച്ചിലിന് കാരണമാകും

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ചില പച്ചക്കറികൾ മികച്ചതാണ്. എന്നാൽ ചിലത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. തക്കാളി പോലുള്ള അസിഡിറ്റി ഉള്ള പച്ചക്കറികളാണ് ഇവിടെ വില്ലന്മാർ. ഇത് അന്നനാളത്തിൻ്റെ ആവരണത്തെ പ്രകോപിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, കുരുമുളക് എന്നിവയും നെഞ്ചെരിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

6. പൊട്ടാസ്യം

KIDNEY PAIN
രുളക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

അധികമായാൽ അമൃതവും വിഷമെന്ന് പറയുന്നതു പോലെയാണ് ആരോ​ഗ്യ​ഗുണമുള്ള മിക്ക പച്ചക്കറികള്ലും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായിരിക്കും. വൃക്കരോ​ഗികൾ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു സൂക്ഷ്മമായി നിലനിർത്തേണ്ടതുണ്ട്. പൊട്ടാസ്യത്തിൻ്റെ അളവ് രക്തത്തിൽ അടിഞ്ഞുകൂടുന്നത് ഹൃദയ താളം, പേശി ബലഹീനത, ഹൃദയാഘാതം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കും. ഉരുളക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

7. മൂത്രത്തിൻ്റെ നിറവും ഗന്ധവും മാറും

BEETROOT
പച്ചക്കറികളിലുള്ള ചില രാസവസ്തുക്കളുടെയും പിഗ്മെൻ്റുകളുടെയും സാന്നിധ്യം മൂലമാണ് ഇത്

ഉയർന്ന അളവിൽ ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ മൂത്രത്തിന്റെ നിറം മാറാൻ കാരണമാകും. ഈ പച്ചക്കറികളിലുള്ള ചില രാസവസ്തുക്കളുടെയും പിഗ്മെൻ്റുകളുടെയും സാന്നിധ്യം മൂലമാണ് ഇത്. എന്നാൽ പച്ചക്കറികൾ കഴിക്കുന്നതിലൂടെ മൂത്രത്തിൻ്റെ നിറത്തിലും ഗന്ധത്തിലും വരുന്ന മാറ്റങ്ങൾ പൊതുവെ ദോഷകരമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com