രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്.
High Uric Acid Levels
High Uric Acid LevelsMeta AI Image
Updated on
2 min read

ചില മത്സ്യങ്ങൾ അല്ലെങ്കിൽ ബീഫ് കഴിച്ച അടുത്ത ദിവസം കൈ വിരലുകളിൽ വീക്കം അല്ലെങ്കിൽ സന്ധികളിൽ വേദന തോന്നാറുണ്ടോ? ഇത് നിസാരമായി കാണരുത്, നിങ്ങളുടെ രക്തത്തിൽ യൂറിക് ആസിഡ് ഉയർന്ന അളവിലുണ്ടെന്നതിൻ്റെ പ്രാഥമിക സൂചനയാണിത്. ശരീരത്തിൽ യാതൊരു തരത്തിലും ആവശ്യമില്ലാത്ത വസ്തുവാണ് യൂറിക് ആസിഡ്. ദഹനത്തിനിടെ ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ പ്രക്രിയകള്‍ക്കൊടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്.

ഇത് രക്തത്തിൽ നേരിട്ട് ലയിക്കില്ല. സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്. രക്തത്തിൽ ലയിക്കുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇതാണ് സാധാരണ പ്രക്രിയ. എന്നാൽ രക്തത്തിൽ സാന്തൈൻ ഓക്സിഡേസ് കുറയുമ്പോൾ യൂറിക് ആസിഡ് വർധിക്കാനും സന്ധികളിൽ ചെറിയ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടാനും കാണമാകുന്നു.

ഇത് സന്ധികളിൽ വീക്കം ഉണ്ടാക്കുകയും കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. യൂറിക് ആസിഡ് തിരിച്ചറിയാതെ പോകുന്നതും ചികിത്സിക്കാതിരിക്കുന്നതും ദീര്‍ഘകാലം നാഡി സംബന്ധമായ രോഗങ്ങള്‍ക്കും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനും ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും ഇത് നയിക്കുന്നു. ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവു കൂടുന്നതാണ്. ഭക്ഷണക്രമം രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. യൂറിക് ആസിഡിൻ്റെ അളവു നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം.

റെഡ് മീറ്റ് (മട്ടൺ, ബീഫ്, പോർക്ക്)

ചുവന്ന മാംസം അഥവാ റെഡ് മീറ്റിൽ ധാരാളം പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് സന്ധിവാതത്തിനുള്ള സാധ്യതയും സന്ധി വീക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

ചില കടൽ മീനുകൾ

കൊഞ്ച്, മത്തി, കക്കയിറച്ചി പോലുള്ള കടൽ വിഭവങ്ങൾ യൂറിക് ആസിഡിൻ്റെ അളവിൽ വർധനവുണ്ടാക്കാം. പകരം, സാൽമൺ പോലുള്ള കുറഞ്ഞ അളവിൽ പ്യൂരിൻ അടങ്ങിയ മത്സ്യങ്ങൾ സുരക്ഷിതമാണ്.

സംസ്കരിച്ച ഭക്ഷണങ്ങൾ

പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ സന്ധികളിൽ വീക്കം വർധിപ്പിക്കുകയും മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അവയിൽ പ്യൂരിനുകൾ അടങ്ങിയിട്ടില്ലെങ്കിലും, അവ യൂറിക് ആസിഡ് നിയന്ത്രണത്തെയും മൊത്തത്തിലുള്ള സന്ധികളുടെ ആരോഗ്യത്തെയും മോശമാക്കാം.

High Uric Acid Levels
ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മദ്യം

യൂറിക് ആസിഡ് പുറന്തള്ളാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുടിക്കുമ്പോൾ തടസ്സപ്പെടുന്നു. പ്രത്യേകിച്ച് ബിയറിൽ, പ്യൂരിനുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇരട്ടി അപകടമാണ്. സന്ധിവാത രോഗികൾ ബിയർ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്.

പയറുവർഗങ്ങൾ

ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും വലിയ അളവിൽ പയറുകൾ കഴിക്കുന്നത് സെൻസിറ്റീവ് ആയ വ്യക്തികളിൽ യൂറിക് ആസിഡ് അളവു വഷളാകാൻ കാരണമാകാം. ഇവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്.

High Uric Acid Levels
ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഞ്ചസാര പാനീയങ്ങൾ

പഞ്ചസാര പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് ഉത്പാദനം നേരിട്ട് വർധിപ്പിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഹൈപ്പർയൂറിസെമിയയ്ക്ക് പ്രധാന കാരണമായി പഞ്ചസാര പാനീയങ്ങളെ എടുത്തുകാണിക്കുന്നു.

കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ

കൊഴുപ്പ് കൂടിയ പാൽ, ക്രീം, ചീസ് എന്നിവ വീക്കം വർധിപ്പിക്കും, അതിനാൽ ഇവ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

Summary

High uric acid levels: 8 common foods that should avoid to prevent gout and joint pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com