'എബിസിഡിഇ നിയമം', മറുകു പരിശോധിച്ച് കാന്‍സര്‍ സാധ്യത തിരിച്ചറിയാം

ചര്‍മകോശങ്ങൾ നിയന്ത്രണാതീതമായി വളർന്നാണ് ചര്‍മാര്‍ബുദം ഉണ്ടാകുന്നത്.
skin mole
മറുകു പരിശോധിച്ച് കാന്‍സര്‍ സാധ്യത തിരിച്ചറിയാം
Updated on
1 min read

ഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്കിൻ കാൻസർ അഥവാ ചര്‍മാര്‍ബുദം. ചര്‍മകോശങ്ങൾ നിയന്ത്രണാതീതമായി വളർന്നാണ് ചര്‍മാര്‍ബുദം ഉണ്ടാകുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ അർബുദത്തെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനുമാകും.

ചികിത്സയുടെ വിജയത്തിനും നേരത്തേ രോഗം തിരിച്ചറിയുന്നതിനും സ്കിൻ കാൻസറിന്റെ പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ശരീരത്തിലെ മറുകുകൾക്ക് സ്കിൻ കാൻസർ സാധ്യതയെ കുറിച്ച് സൂചന നൽകാനാകുമെന്ന് നിങ്ങൾക്ക് അറിയാമോ?

മറുകുകളെ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാല്‍ ചര്‍മാര്‍ബുദത്തിന്‌റെ ഏറ്റവും പ്രധാന സൂചനയാണ് ശരീരത്തിലെ മറുകുകളുടെ നിറത്തിലും രൂപത്തിലും വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം. എബിസിഡിഇ നിയമത്തിലൂടെ മറുകുകളെ വിശകലനം ചെയ്തു സ്കിൻ കാൻസർ സാധ്യത എങ്ങനെ കണ്ടെത്താമെന്ന് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ആയ കിരൺ സെതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

അസമത്വം

മറുകിന്‍റെ ഒരു വശം അസമത്വത്തോടെ കാണപ്പെടുന്നു.

ബോർഡർ

മുറുകുകളുടെ ആകൃതിയില്‍ മാറ്റം വരുന്നുണ്ടോയെന്നും അവയുടെ അതിരുകള്‍ ക്രമരഹിതവും കൂർത്തതുമാകുന്നുണ്ടോയെന്ന് പരിശോധിക്കുക.

കളര്‍

മറുകുകള്‍ക്ക് നിറ വ്യത്യാസം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക.

ഡയമീറ്റര്‍ (വ്യാസം)

മറുകുകളുടെ വളര്‍ച്ച ശ്രദ്ധിക്കുക. മറുകുകള്‍ കാലക്രമേണ വളരുന്നതോ വേഗത്തിൽ വളരുന്നതോ ആശങ്കാജനകമാണ്.

എലിവേഷന്‍

മറുകിന് കനം കൂടുന്നതും ചിലപ്പോള്‍ ചര്‍മാര്‍ബുദ ലക്ഷണമാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com