Actress Anna Rajan
Actress Anna RajanInstagram

എന്താണ് നടി അന്നയെ ബാധിച്ച ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ്

താരത്തിന്റെ കുറിപ്പിന് പിന്നാലെ ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് എന്ന അവസ്ഥ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
Published on

ഴിഞ്ഞ ദിവസം നടി അന്ന രേഷ്മ രാജൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈലായിരുന്നു. ശരീരഭാരം കുറഞ്ഞപ്പോൾ താൻ കൂടുതൽ ലൈറ്റ് ആയി അനുഭവപ്പെടുന്നുവെന്നും സന്തോഷവതിയാണെന്നുമായിരുന്നു കുറിപ്പ്. ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് എന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അത് മനസിലാക്കാതെ തന്റെ വണ്ണത്തെ പരിഹസിച്ചു കൊണ്ട് പലരും പല പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്നും അവർ കുറച്ചു.

എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നോയെന്ന് ചോദിക്കുന്നവരോട്, കഠിനാധ്വാനത്തിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്നും മറ്റുള്ളവരോട് കരുണയുള്ളവരായി ഇരിക്കാന്‍ ശ്രമിക്കണമെന്നും താരം പറഞ്ഞു. താരത്തിന്റെ കുറിപ്പിന് പിന്നാലെ ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് എന്ന അവസ്ഥ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

എന്താണ് ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ്

ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ് അഥവാ ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥി വലുതാവുന്ന ഗോയിറ്ററിനും കാരണമാകാം.

Actress Anna Rajan
11കാരിയുടെ വായില്‍ 81 പല്ലുകള്‍, മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യം

തൈറോയ്ഡ്‌ ഹോർമോണുകളുടെ അളവ്‌ ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്. ചിലഘട്ടങ്ങളിൽ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് രോഗങ്ങള്‍ പലപ്പോഴും കൃത്യമായി തിരിച്ചറിയപ്പെടുന്നില്ല. കാരണം, ഇവയുടെ ലക്ഷണങ്ങള്‍ മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്.

Actress Anna Rajan
സപ്ലിമെന്‍റുകളെ സൂക്ഷിക്കുക! സോഷ്യല്‍മീഡിയയിലെ ഹൈപ്പ് കണ്ട് വീഴരുത്, 'ആയുര്‍വേദിക്' എന്ന ടാഗ് മാര്‍ക്കറ്റ് പിടിക്കാനുള്ള തന്ത്രം

പ്രധാനലക്ഷണങ്ങൾ

  • അമിതക്ഷീണം

  • വണ്ണംവെക്കുക

  • പേശികളിലും സന്ധികളിലും വേദന

  • മലബന്ധം

  • വരണ്ട മുടിയും ചർമവും

  • മുടികൊഴിച്ചിൽ

  • ആർത്തവക്രമക്കേടുകൾ

  • ഹൃദയമിടിപ്പ് കുറയുക

Summary

Actress Anna Rajan health condition: what is Hashimoto’s thyroiditis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com