വേനൽക്കാലം കടുത്തതോടെ കനത്ത ചൂടിനോടും ചർമ്മപ്രശ്നങ്ങളോടും പടവെട്ടുകയാണ് പലരും. ഇപ്പോഴിതാ, വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഒരു പൊടിക്കൈ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തമന്ന ഭാട്ടിയ. പുതിന ഇലയാണ് അത്.
ഒരു കുപ്പിയിൽ നിറയെ പുതിന ഇല ഇട്ട വെള്ളത്തിന്റെ ചിത്രമാണ് തമന്ന ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പങ്കുവച്ചത്. 'മിസ് ബിയും അവളുടെ ബോട്ടിലും' എന്ന ക്യാപ്ഷനാണ് സ്റ്റോറിക്ക് നൽകിയിരിക്കുന്നത്. ബീറ്റ്ഹീറ്റ്, പുതിന ഇൻഫ്യൂസ്ഡ് വാട്ടർ തുടങ്ങിയ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പുതിന ശരീരത്തിന് തണുപ്പുനൽകുന്നു എന്നുമാത്രമല്ല വേനൽക്കാലത്ത് കണ്ടുവരുന്ന ദഹനപ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. തലവേദന, ജലദോഷം തുടങ്ങിയരോഗങ്ങൾക്കുള്ള പ്രിതിവിധിയായും പുതിനയില ഉപയോഗിക്കാറുണ്ട്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates