'ഇഷ്ടമുള്ളതൊക്കെ കഴിക്കാനാണ് ഈ വര്‍ക്ക്ഔട്ട്', അഹാനയുടെ വിഡിയോ വൈറല്‍

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
ahana krishna
Ahana KrishnaInstagram
Updated on
1 min read

ക്ഷണത്തിനും ഫിറ്റ്‌നസിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന താരമാണ് അഹാന കൃഷ്ണ. അഹാനയുടെ ഫുഡ് വ്ളോഗുകള്‍ക്ക് അത്രയേറെ ആരാധകരുണ്ട്. അത്രമേല്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നാണ് അഹാനയുടെ ഫുഡ് വ്ളോഗുകളുടെ താഴെ വരുന്ന കമന്‍റുകള്‍.

ഇപ്പോഴിതാ, ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഇഷ്ടമുള്ളതൊക്കെ സന്തോഷത്തോടെ കഴിക്കാനാണ് താന്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്ന അഹാനയുടെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശരീരം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ കൂടിയാണ് വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്നും അഹാന പറയുന്നു.

ഒരു പ്രത്യേക ഫിറ്റ്‌നസ് ട്രെയിനറുടെ പരിശീലനത്തില്‍ കാര്‍ഡിയോ, വെയ്റ്റ് ട്രെയ്‌നിങ്, ശരീരത്തിന്റെ ഓരോ ഭാഗത്തിനുമുള്ള വ്യായാമങ്ങള്‍ എന്നിവ അഹാന ചെയ്യുന്നത് വിഡിയോയില്‍ കാണാം.അഹാന നിരവധി ആളുകള്‍ക്ക് പ്രചോദനമാകുമെന്നും ലോകയുടെ രണ്ടാം ഭാഗത്തില്‍ സൂപ്പര്‍ ഹീറോ വേഷം കിട്ടിയോയെന്നും കമന്റുകള്‍ പറയുന്നു.

Summary

Ahana Krishna Workout Video Gets Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ahaana Krishna
Krishna Kumar, Ahaana
Sindhu Krishna, Ahaana Krishna
Ahaana Krishna
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com