നീണ്ട കാലം രാഹയ്ക്ക് മുലയൂട്ടി, പ്രത്യേക ഡയറ്റ് ഉണ്ടായിരുന്നില്ല; പ്രസവശേഷം ശരീരഭാരം കുറച്ചതിനെ കുറിച്ച് ആലിയ ഭട്ട്

പ്രസവം കഴിഞ്ഞ് മൂന്ന് മാസം വിശ്രമമായിരുന്നു.
Alia Bhatt weight loss.
Alia Bhatt weight loss.Instagram
Updated on
1 min read

പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് നടി ആലിയ ഭട്ട്. 2022 നവംബറിലാണ് ആലിയയ്ക്കും രൺബീറിനും പെൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കേണ്ടതായി വന്നിരുന്നും ആലിയ പറയുന്നു.

പ്രസവശേഷം ആലിയ ഭട്ട് അഭിനയിച്ച ചിത്രമാണ് 'റോക്കി റാണി കി പ്രേം കഹാനി'. പ്രസവം കഴിഞ്ഞ് 12 ആഴചയ്ക്ക് ശേഷം താൻ ജോലി ചെയ്തു തുടങ്ങി. 'എന്റെ ശരീരത്തിന് ആവശ്യമായ പോഷകഗുണമുള്ള ഭക്ഷണം മാത്രമാണ് ഞാൻ പ്രസവശേഷം കഴിച്ചിരുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ലായിരുന്നു. നീണ്ട കാലയളവിൽ ഞാൻ രാഹയ്ക്ക് മുലയൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഡയറ്റൊന്നും കർശനമാക്കിയിരുന്നില്ല. മുലപ്പാൽ നൽകുമ്പോൾ പകുതി ശരീരഭാരം കുറഞ്ഞു'- ആലിയ പറഞ്ഞു.

ഗർഭകാലത്തും താൻ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുമായിരുന്നുവെന്നും ആലിയ പറഞ്ഞു. പ്രസവം കഴിഞ്ഞ് മൂന്ന് മാസം വിശ്രമമായിരുന്നു. അതിന് ശേഷം യോ​ഗ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു. ഓടാനും ചാടാനും പറ്റുന്നില്ലെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഡോക്ടർ പറഞ്ഞു. ഇതൊക്കെയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതെന്ന് ആലിയ പറഞ്ഞു.

പ്രസവശേഷമുള്ള അമിതവണ്ണം

പ്രസവശേഷം വയറുചാടുന്നത് സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രസവശേഷം കുഞ്ഞിന് മുലയൂട്ടുക എന്നതാണ് പ്രഥമവും പ്രധാനവുമായ കാര്യം. ഈ സമയത്ത് വയറു ചാടും അല്ലെങ്കിൽ തടി വയ്ക്കുമെന്ന ആശങ്കയിൽ ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിക്കരുത്. സ്വന്തം ശരീരത്തിനും കുഞ്ഞിനും ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ, ബ്രക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും നാരുകളുണ്ട്. പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നതിന് പകരം പഴമായി തന്നെ കഴിക്കാൻ ശ്രമിക്കുക. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.

Alia Bhatt weight loss.
കിടക്കയിൽ പോലും രക്തം, ​ഗർഭപാത്രം പുറത്തെടുത്ത് വലിച്ചെറിയാൻ തോന്നി, ആർത്തവവിരാമത്തെ കുറിച്ച് ഐശ്വര്യ

വെള്ളം കുടിക്കുക

സാധാരണയിലും അധികം വെള്ളം കുടിക്കാന്ർ ശ്രമിക്കണം. ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കുഞ്ഞിനെ മുലയൂട്ടുന്നത് വഴി 300 മുതൽ 500 കലോറി വരെ ദിവസവും ശരീരത്തിൽ നിന്ന് നഷ്ടമാകും. അത് തന്നെ ശരീരഭാരം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും.

Alia Bhatt weight loss.
ശരീരഭാഷയിൽ മാത്രമല്ല, കള്ളം പറഞ്ഞാൽ ചില ശരീരഭാ​ഗങ്ങൾ ചൂടാകും

അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി പോഷകമില്ലാത്തതും കലോറി കൂടിയതുമായ ജങ്ക് ഫുഡ് ഒഴിവാക്കാം. അതോടൊപ്പം സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതള പാനീയങ്ങളും ഫാസ്റ്റ്ഫുഡുമെല്ലാം ഒഴിവാക്കണം.

Summary

Alia Bhatt post pregnancy weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com