ബദാം ഓയിൽ ഉണ്ടോ? ഇനി മേക്കപ്പ് റിമൂവർ തേടി നടക്കേണ്ട

രാസവസ്തുക്കൾ ധാരാളമടങ്ങിയ ഇവയിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ബദാം ഓയിൽ.
woman face oil massage
Almond OilPexels
Updated on
1 min read

മേക്കപ്പ് ഇടുന്നവർ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നം അവ എങ്ങനെ കൃത്യമായി റിമൂവ് ചെയ്തു നീക്കണമെന്നതാണ്. മേക്കപ്പ് നമ്മുടെ മുഖത്തിന് ഭം​ഗി കൂട്ടുമെങ്കിലും കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ചർമത്തിന്റെ ആരോ​ഗ്യം മോശമാക്കാനും സാധ്യതയുണ്ട്. വിപണിയിൽ ധാരാളം മേക്കപ്പ് റിമൂവിങ് ഉൽപ്പന്നങ്ങൾ ലഭിക്കുമെങ്കിലും രാസവസ്തുക്കൾ ധാരാളമടങ്ങിയ ഇവയിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ബദാം ഓയിൽ.

ഇതിൽ അടങ്ങിയ പോഷകങ്ങൾ മേക്കപ്പ് റിമൂവിങ്ങിന് മാത്രമല്ല, ചർമത്തിന് അധിക ​ഗുണങ്ങൾ ലഭിക്കാനും സഹായിക്കും. ഉണക്കിയ ബദാമുകൾ കോൾഡ് പ്രെസിംഗ് രീതിയിലൂടെയാണ് ബദാം എണ്ണ വേർതിരിച്ചെടുക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് കുറച്ച് ബദാം ഓയിൽ ഒരു പഞ്ഞിയിൽ മുക്കി മേക്കപ്പ് പൂർണമായും തുടച്ചു നീക്കം ചെയ്യാം.

ബദാം എണ്ണം ചർമത്തിന്റെ ആരോ​ഗ്യത്തിന്

ആഴത്തിലും മോയ്സ്ചറൈസിങ്

ബദാം എണ്ണ ചർമത്തിൽ പുരട്ടുന്നതു കൊണ്ട് ചർമ്മത്തെ നന്നായി ലൂബ്രിക്കേറ്റ് ചെയ്യുകയും അതിന്റെ സാധാരണ പിഎച്ച് നില പുനഃസ്ഥാപിച്ച് സ്വാഭാവിക ഈർപ്പം സംരക്ഷിച്ച് നിർത്തുകയും സഹായിക്കും. എക്സിമ, സോറിയാസിസ് പോലുള്ള വരണ്ട ചർമ അവസ്ഥകൾക്ക് ഇത് ഫലപ്രദമാണ്. ഒരു മേക്കപ്പ് റിമൂവറായി ബദാം എണ്ണ ഉപയോഗിക്കുന്നലൂടെ ചർമത്തിന് കൂടുതൽ മോയിസ്ചറൈസിംഗ് ഗുണങ്ങളും ലഭിക്കും.

ചർമം മൃദുവാകുന്നു

ചർമത്തിൽ മസാജ് ചെയ്യുമ്പോൾ ഇത് ആഗിരണം ചെയ്യപ്പെടുകയും ചർമത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടഞ്ഞുനിർത്തുകയും ചെയ്യുന്ന ഒരു മികച്ച എമോലിയന്റായി ബദാം എണ്ണ പ്രവർത്തിക്കും. ഇത് ചർമം കൂടുതൽ മൃദുവാക്കാൻ സഹായിക്കും.

സൂര്യനിൽ നിന്ന് സംരക്ഷണം

ബദാം എണ്ണയിൽ മികച്ച പ്രകൃതിദത്ത സൺസ്ക്രീൻ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇത് ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ഫലങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യും. എണ്ണയിലെ വൈറ്റമിൻ ഇ എന്ന ആന്റിഓക്‌സിഡന്റ് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന ചർമകോശങ്ങളുടെ നാശത്തെ തടയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വാർദ്ധക്യം തടയും

ബദാം എണ്ണയിലെ വിറ്റാമിൻ എ, ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിന്റെ പാടുകൾ തുടങ്ങിയവ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.

woman face oil massage
30കാരന്‍റെ ഹൃദയത്തിന് പ്രായം 40! എന്താണ് റിസ്ക് ഏയ്ജ്?

അലർജി

ഈ എണ്ണ ഒരു പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഏജന്റാണ്. ഇത് വിവിധ അലർജികളേയും അണുബാധകൾകളേയും ചികിത്സിച്ചുകൊണ്ട് ചർമത്തിന് ശാന്തമായ ഫലങ്ങൾ നൽകുന്നു. മാത്രമല്ല, ഇതിലെ ഫാറ്റി ആസിഡുകളും റെറ്റിനോയിഡുകളും അധിക സെബം നീക്കം ചെയ്യുന്നതിനും ചർമത്തിലെ ഇലാസ്തികത വർധിപ്പിക്കുന്നതിനും ഫലപ്രദമാണ്. മുഖക്കുരു സുഖപ്പെടുത്തുന്നതിന് ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് ബദാം ഓയിൽ ഉപയോഗം.

Summary

Skin Care : Almond Oil as Makeup remover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com