ബദാമോ വാല്‍നട്ടോ? ഹൃദയാരോ​ഗ്യത്തിന് മികച്ചത് ഏത്

ശരീരഭാരം നിയന്ത്രിക്കുന്നതിന് ബദാം പ്രത്യേകിച്ചും സഹായകരമാണ്
almond and walnut
walnutMeta AI Image
Updated on
1 min read

പോഷകഗുണത്തില്‍ ബദാമും വാല്‍നട്ടും സമ്പന്നമാണ്. എന്നാൽ അവയില്‍ ഏതാണ് ആരോഗ്യഗുണത്തില്‍ മികച്ചതെന്ന് അറിയാമോ? അവയുടെ പോഷക ഘടനയിലും ആരോഗ്യഗുണങ്ങളിലും വ്യത്യാസമുണ്ട്. ഇവ രണ്ടും പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവു മെച്ചപ്പെടുത്താനും ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും. പതിവായി വാൽനട്ട് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറക്കുകയും ഹൃദയ സംബന്ധമായ അപകടസാധ്യത കുറക്കുകയും ചെയ്യും.

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ഫൈബർ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും, രക്തസമ്മർദ്ദ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് ബദാം പ്രത്യേകിച്ചും സഹായകരമാണ്. ബദാമിന് ഗ്ലൈസെമിക് സൂചിക കുറവാണ്.

almond and walnut
തീ കൂട്ടിവെച്ച് വേവിക്കാറുണ്ടോ? ഇറച്ചി കറിയാക്കുമ്പോഴും ഫ്രൈയാക്കുമ്പോഴും ഈ അബദ്ധം ഒഴിവാക്കണം

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഉപാപചയ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. ബദാം പതിവായി കഴിക്കുന്നത് അനാരോഗ്യകരമായ ലഘുഭക്ഷണം നിയന്ത്രിക്കാനും ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും. വാൽനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനപ്പുറം ന്യൂറോഡീജനറേറ്റീവ് രോ​ഗങ്ങളുടെ സാധ്യത കുറക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും വീക്കം കുറക്കുന്നതിനും സെറിബ്രൽ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഓർമശക്തി, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു.

almond and walnut
എണ്ണ ആവശ്യമില്ല, എയർ ഫ്രയറിൽ ഇനി ഓംലെറ്റ് അടിക്കാം

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിച്ച് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം പ്രധാനം ചെയ്യുന്നു. പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വാൽനട്ട് തലയോട്ടിയുടെ ആരോഗ്യത്തെ പിന്തുണക്കാൻ സഹായിക്കുന്നു. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിർത്തുന്നതിന് അത്യാവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. വാൽനട്ടിൽ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികൂടത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണക്കുന്നു. സമീകൃതാഹാരത്തോടൊപ്പം ഈ നട്സുകൾ പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും സഹായിക്കും.

Summary

Almond or Walnut; Which one is more heart friendly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com