രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള 67 ശതമാനം കുട്ടികളിൽ വിളർച്ച; 11-14 വരെ ഐക്യു പോയിൻ്റുകളുടെ നഷ്ടം, എങ്ങനെ തടയാം?

ശാരീരികവും വൈജ്ഞാനികവുമായ ഉൽപാദനക്ഷമതയെ കുറയ്ക്കുന്നു
Anaemia Health Condition
അഞ്ച് വയസിന് താഴെയുള്ള 67 ശതമാനം കുട്ടികളിൽ വിളർച്ച
Updated on
1 min read

ന്യൂഡൽഹി: രാജ്യത്തെ പകുതിയോളം ആളുകൾ നേരിടുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ് വിളർച്ച അല്ലെങ്കിൽ അനീമിയ. രക്തത്തിൽ ചുവന്ന രക്താണു അല്ലെങ്കിൽ ഹീമോ​ഗ്ലോബിന്റെ കുറവു മൂലം ശരീരത്തിന്റെ എല്ലാ ഭാ​ഗത്തെയും ഓക്സിൻ എത്താതിരിക്കുന്ന അവസ്ഥയാണിത്. രോ​ഗ നിർണയം നടത്തി കൃത്യസമയത്ത് ചികിത്സച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. പ്രത്യക്ഷത്തിൽ അപകടമില്ലെന്ന് തോന്നിയാലും വിളർച്ച എന്ന അവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. ഇത് നിങ്ങളുടെ ശാരീരികവും വൈജ്ഞാനികവുമായ ഉൽപാദനക്ഷമതയെ കുറയ്ക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഔദ്യോ​ഗിക കണക്കു പ്രകാരം ​ഗർഭിണികൾ, കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ 15നും 49നും ഇടയിൽ പ്രായമായ സ്ത്രീകളിൽ 50 ശതമാനവും വിളർച്ച നേരിടുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമായ കുട്ടികളിൽ 67 ശതമാനവും പുരുഷന്മാരിൽ 25 ശതമാനവും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. കുട്ടികളിൽ ഇത് നിർണായകമായ വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തുന്നു. 11 മുതൽ 14 വരെ ഐക്യു പോയിൻ്റുകളുടെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ഇത് അവരുടെ പഠനനിലവാരം കുറയ്ക്കുകയും ഭാവി അവസരങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ക്ഷീണം, ബല​ഹീനത, ശ്വാസംമുട്ടൽ, വിളറിയ ചർമം എന്നിവയാണ് വിളർച്ചയുടെ ലക്ഷണങ്ങൾ. മുതിർന്നവരിൽ ഇത് ദൈനംദിന ജോലികൾ നിർവഹിക്കുന്നതിനെ തടസ്സപ്പെടുത്തും. ​വിളർച്ച അനുഭവിക്കുന്ന ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാനും കുട്ടികൾക്ക് ഭാരക്കുറവ് തുടങ്ങിയ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോഷകക്കുറവാണ് വിളർച്ചയുടെ പ്രാഥമിക കാരണം. ഇരുമ്പ്, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ വൃക്കരോഗം അല്ലെങ്കിൽ അർബുദം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയോ അവയുടെ അകാല നാശത്തിന് കാരണമാകുകയോ ചെയ്യും.

Anaemia Health Condition
കോവിഡ് വാക്‌സിൻ ​സ്വീകരിച്ച ഗർഭിണികളിൽ സിസേറിയൻ സാധ്യത കുറഞ്ഞു; പഠനം

കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുന്നത് വിളച്ചയെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. പോഷക സമൃദ്ധമായ ആഹാരക്രമം വിളർച്ചയെ പരിഹരിക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

വിളർച്ച പരിഹരിക്കാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം

* മാംസം, കടൽ മത്സ്യം, പച്ചിലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, വിത്തുകൾ, പാൽ ഉൽപന്നങ്ങളിൽ ധാരളം ഇരുമ്പ്, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com