

തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എല്ലാ ദിവസവും ചര്‍മ്മം കൂടുതല്‍ മെച്ചപ്പെടുത്താനും മിനുക്കാനുമൊക്കെ നമ്മള്‍ പരിശ്രമിക്കാറുമുണ്ട്. ഇതിനായി പല ചേരുവകളും ഫേയ്‌സ് മാസ്‌കുകളും പരീക്ഷിക്കാറുമുണ്ടാകും. എന്നാല്‍ ശരിയായ ഡയറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് എത്രപേര്‍ക്കറിയാം? ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ മുഖക്കുരു കൂടുന്നതടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നമ്മള്‍ അറിയാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
ആരോഗ്യകരമായ ചര്‍മ്മത്തിനായി ഇതാ ഏഴ് ചേരുവകള്‍
തക്കാളി: തക്കാളി ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ രണ്ടും വീക്കം തടയാന്‍ സഹായിക്കുന്ന പോഷകങ്ങളാണ്. ആരോഗ്യകരമായ ചര്‍മ്മത്തിന് മികച്ച സപ്ലിമെന്റായി പ്രവര്‍ത്തിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളും തക്കാളിയിലുണ്ട്. പച്ചയ്ക്ക് കഴിക്കാനും കറിയായും സോസായുമൊക്കെ തക്കാളി ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വെളുത്തുള്ളി: ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള പ്രകൃതിദത്ത വിഭവങ്ങളിലൊന്നാണ് വെളുത്തുള്ളി. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. പച്ചക്കറികളടക്കം പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ പരിചരിക്കാനുള്ള ഒരു എളുപ്പവഴിയാണ്.
ഇലക്കറികള്‍: ചീരയടക്കം എല്ലാ ഇലക്കറികളിലും സ്വാഭാവികമായി ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയില്‍ വൈറ്റമിന്‍ സിയും ധാരാളമായി ഉണ്ട്, ഇത് ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. ദിവസവും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തായാല്‍ തന്നെ മാറ്റം അറിയാം.
നട്ട്‌സ്: പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്ട്‌സില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവയും മത്തങ്ങയുടെ വിത്ത്, സൂര്യകാന്തിയുടെ വിത്ത്, എള്ള് തുടങ്ങിയവയും ചര്‍മ്മസംരക്ഷണത്തില്‍ ഏറെ ഗുണം ചെയ്യുന്നവയാണ്.
ബ്ലൂബെറി: എല്ലാ പഴങ്ങളും വീക്കം ചെറുക്കാന്‍ സഹായിക്കുമെങ്കിലും ബ്ലൂബെറി ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. ധാരാളം വൈറ്റമിനുകളും ഫ്‌ളേവനോയിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകളും വീക്കത്തെ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇവ നേരിട്ട് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.
അവക്കാഡോ: ഒമേഗ-3 പോലുള്ള നല്ല കൊഴുപ്പുകള്‍ ശരീരത്തില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഫലമുണ്ടാക്കുന്നവയാണ്. ആരോഗ്യകരമായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ആന്റിഓര്‌സിഡന്റുകളും സ്വാഭാവികമായി അവക്കാഡോയില്‍ നിന്ന് ലഭിക്കും. ഇത് ശരീരത്തെ വീക്കത്തിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയും ചര്‍മ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates