മുടിക്കും ചർമത്തിനും ബയോട്ടിൻ എത്രത്തോളം ഗുണം ചെയ്യും?

'ബ്യൂട്ടി വിറ്റാമിൻ' എന്നാണ് ബയോട്ടിൻ (വിറ്റാമിൻ B7) എന്ന പോഷകത്തെ വിശേഷിപ്പിക്കുന്നത്.
Biotin For Hair Fall
Biotin For Hair FallAI Image
Updated on
2 min read

മുടി കൊഴിച്ചിൽ, നഖം പൊട്ടിപോകൽ, ചർമത്തിന്റെ ആരോ​ഗ്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുമ്പോൾ പലരും ആദ്യം അന്വേഷിക്കുന്നത് ബയോട്ടിൻ സപ്ലിമെന്റുകളാണ്. 'ബ്യൂട്ടി വിറ്റാമിൻ' എന്നാണ് ബയോട്ടിൻ (വിറ്റാമിൻ B7) എന്ന പോഷകത്തെ വിശേഷിപ്പിക്കുന്നത്. മുടിയുടെയും ചർമത്തിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് ബയോട്ടിൻ സപ്ലിമെന്റുകൾ എടുക്കുന്ന പലർക്കും അതിന്റെ യഥാർഥ ​ഗുണങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ല. ബയോട്ടിൻ കുറവുള്ളവരിൽ ഇത് ​ഗുണം ചെയ്യുമെങ്കിലും എല്ലാവർക്കും ഇത് വർക്ക് ആകണമെന്നില്ല.

എന്താണ് ബയോട്ടിൻ?

ബയോട്ടിൻ ശരീരത്തിലെ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന ജലത്തിൽ ലയിക്കുന്ന ഒരു ബി-കോംപ്ലക്സ് വിറ്റാമിനാണ്. ശരീരത്തിലെ പല ഉപാപചയ പ്രവർത്തനങ്ങൾക്കും ഇത് ആവശ്യമാണ്. കൂടാതെ, മുടിയുടെയും ചർമത്തിന്റെയും നഖങ്ങളുടെയും പ്രധാന ഘടകമായ കെരാറ്റിന്റെ ഉൽപാദനത്തിലും ബയോട്ടിൻ പ്രധാനിയാണ്.

മുടിക്കുള്ള ബയോട്ടിന്റെ ഗുണങ്ങൾ

വിറ്റാമിൻ ബി7 കുറവുള്ളവരിൽ മുടി നേർത്തതാകുക, അമിതമായി മുടി കൊഴിയുക തുടങ്ങിയ പ്രശ്നങ്ങൾ കാണാം. അത്തരം സാഹചര്യങ്ങളിൽ ബയോട്ടിൻ സപ്ലിമെന്റുകൾ മുടിയുടെ ആരോഗ്യവും വളർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കും. മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ നിർമാണത്തെ ബയോട്ടിൻ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ മുടിയുടെ ശക്തി നിലനിർത്തുന്നതിൽ ഇതിന് പങ്കുണ്ട്.

ചർമത്തിന് ബയോട്ടിന്റെ ഗുണങ്ങൾ

ബയോട്ടിൻ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്നതിനാൽ ആരോഗ്യകരമായ ചർമം നിലനിർത്താൻ സഹായിക്കുന്നു. ബയോട്ടിൻ കുറവുള്ളവരിൽ ചർമത്തിൽ ചുവന്ന നിറത്തിൽ തിണർപ്പ്, പ്രത്യേകിച്ച് കണ്ണ്, മൂക്ക്, വായ എന്നിവയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങളിൽ ചർമപ്രശ്നങ്ങൾ ഉണ്ടാകാം.

എല്ലാവരിലും ഒരുപോലെ വർക്ക് ആകില്ല!

മുടി വളർച്ചയ്ക്കായും ചർമത്തിൻ്റെ ആരോഗ്യത്തിനും ബയോട്ടിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ബയോട്ടിൻ കുറവില്ലാത്ത ആരോഗ്യവാന്മാരിൽ ഇത് അധികമായി കഴിക്കുന്നത് മുടി വളർച്ച വർധിപ്പിക്കുമെന്നതിനോ ചർമം തിളങ്ങുമെന്നതിനോ വ്യക്തമായ ശാസ്ത്രീയ തെളിവുകൾ കുറവാണെന്ന് വിദ​ഗ്ധർ പറയുന്നു.

ബയോട്ടിൻ കുറവിന്റെ ലക്ഷണങ്ങൾ

  • മുടി നേർത്തതാകുക അല്ലെങ്കിൽ കൊഴിയുക

  • നഖം പെട്ടെന്ന് പൊട്ടുക

  • ചർമത്തിൽ ചുവന്ന റാഷുകൾ

  • ക്ഷീണം

  • മാനസിക അസ്വസ്ഥത

  • കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടുക, ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തുന്നത് നല്ലതാണ്.

സപ്ലിമെൻ്റുകളെ മാത്രം ആശ്രയിക്കേണ്ടതില്ല, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്:

  • മുട്ട

  • മീൻ

  • കരൾ

  • ബദാം

  • നിലക്കടല

  • വാൾനട്ട്

  • സൂര്യകാന്തിവിത്ത്

  • മധുരക്കിഴങ്ങ്

  • പാലും പാൽ ഉൽപ്പന്നങ്ങളും

Biotin For Hair Fall
രാവിലെ 'സ്കിൻ ഗ്ലോ' ആകണോ? ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മറക്കരുത്

സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്ന ഭൂരിഭാഗം ആളുകൾക്കും ആവശ്യമായ ബയോട്ടിൻ സ്വാഭാവികമായി ലഭിക്കുന്നുണ്ട്.

ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ബയോട്ടിൻ പൊതുവെ സുരക്ഷിതമായ വിറ്റാമിനാണ്. എന്നാൽ ഉയർന്ന അളവിൽ ബയോട്ടിൻ കഴിക്കുന്നത് ചില രക്തപരിശോധന ഫലങ്ങളെ ബാധിക്കാം. പ്രത്യേകിച്ച് തൈറോയ്ഡ്, ഹൃദയസംബന്ധമായ പരിശോധനകൾക്ക് മുമ്പ് ബയോട്ടിൻ ഉപയോഗിക്കുന്ന കാര്യം ഡോക്ടറോട് അറിയിക്കേണ്ടതാണ്.

Biotin For Hair Fall
മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലാണോ? ദിവസവും പാലിക്കേണ്ട ഹെയർ കെയർ ദിനചര്യ

മുടിക്കും ചർമത്തിനും ബയോട്ടിൻ പ്രധാനപ്പെട്ട ഒരു പോഷകഘടകമാണെങ്കിലും, ഇത് ഒരു 'മാജിക് ഫാക്ടർ' അല്ല. ബയോട്ടിൻ കുറവുള്ളവരിൽ സപ്ലിമെന്റുകൾ ഗുണം ചെയ്യാം. എന്നാൽ സാധാരണ ഭക്ഷണത്തിലൂടെ ആവശ്യമായ ബയോട്ടിൻ ലഭിക്കുന്നവരിൽ സപ്ലിമെന്റുകൾ കഴിച്ചാൽ മുടി അതിവേഗം വളരുകയോ ചർമം തിളങ്ങുകയോ ചെയ്യുമെന്നതിന് ശക്തമായ പഠനങ്ങളൊന്നും നിലവിലില്ല. ആരോഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം, സമ്മർദ്ദ നിയന്ത്രണം, ശരിയായ ചർമ-മുടി സംരക്ഷണം എന്നിവയാണ് യഥാർത്ഥത്തിൽ കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ.

Summary

Are Biotin Suppliments Healthy, How biotin helps to improve Skin and Hair health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com