സൗന്ദര്യം കൂട്ടാന്‍ വെറുതെ വിറ്റാമിന്‍ ഇ സപ്ലിമെന്‍റ് കഴിക്കരുത്; ഉയർന്ന രക്തസമ്മർദ്ദവും അർബുദവും ഫലം

കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ വിറ്റാമിൻ ഇ-യില്‍ ഉണ്ട്
Vitamin E supplement
വിറ്റാമിന്‍ ഇ സ്പ്ലിമെന്‍റ്
Updated on
2 min read

ർമ്മസംരക്ഷണത്തിനും മുടി വളരാനുമായി വിറ്റാമിൻ ഇ ​ഗുളികകളുടെ ഉപയോ​ഗം ഇപ്പോൾ വ്യാപകമായി വർധിക്കുന്നു. ഇത്തരം വിറ്റാമിൻ ഇ ​ഗുളികകൾ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും പരിഹരിക്കുമെന്നാണ് പ്രചാരം. എന്നാൽ ആരോ​ഗ്യവിദ​ഗ്ധരുടെ നിർദേശമില്ലാതെ ചെയ്യുന്ന സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തിയേക്കാം.

കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ വിറ്റാമിൻ ഇ-യില്‍ ഉണ്ട്. ആൽഫ-ടോക്കോഫെറോൾ എന്നും വിറ്റാമിൻ ഇ-യെ അറിയപ്പെടുന്നു. ഇത് ചർമ്മത്തിലെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾക്കപ്പുറം, ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്.

Vitamin E for skin care

വിറ്റാമിൻ ഇ തിളക്കവും യുവത്വവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിൻ്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്‌ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയുകയും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

vitamin E for hair growth

എന്നാൽ ഈ ​ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ​ഗുളിക വാങ്ങാൻ പോകരുത്. കാരണം ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്. ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോ​ഗ്യവിദ​ഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെൻ്റുകൾ ഉപയോ​ഗിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവ സംഭവിക്കാം. പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ​ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം.

Vitamin E supplement
ഹോർമോൺ സന്തുലനം; ആർത്തവത്തിന്റെ നാല് ഘട്ടങ്ങളിൽ നാല് തരം വിത്തുകൾ; എന്താണ് സീഡ് സൈക്ലിങ്?

വിറ്റാമിൻ ഇ ​ഗുളിക പുറമെ ചർമ്മത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്‌ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്തകൾ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ പ്രതൃകി ദത്തമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com