

കുഞ്ഞുണ്ടാകുക എന്നത് പലരുടെയും ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവങ്ങളിലൊന്നാണ്. ചിലര്‍ക്ക് ഈ പ്രക്രിയ വളരെ എളുപ്പമാണെങ്കില്‍ ചില ദമ്പതികള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പല പ്രശ്‌നങ്ങള്‍ നേരിട്ടെന്നുവരാം. ലോകമെമ്പാടുമുള്ള പ്രത്യുല്‍പാദന പ്രായത്തിലുള്ള ദമ്പതികളില്‍ 15ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് വന്ധ്യത. ഇതിന് പിന്നില്‍ വ്യത്യസ്ത കാരണങ്ങളാണെങ്കിലും ജീവിതചര്യയിലെ ചില മാറ്റങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ക്ഷമതയെ സ്വാധീനിക്കും. അച്ഛനാകാനുള്ള അല്ലെങ്കില്‍ അമ്മയാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന ചില ശീലങ്ങളെക്കുറിച്ച് അറിയാം.
അമിതമായ പുകവലി: പുകവലി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തേയാകാനും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കാനും ഇത് കാരണമാകും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുകയാണ് ഏറ്റവും അനുയോജ്യമായ തീരുമാനം.
ഉറക്കക്കുറവ്: ഗര്‍ഭധാരണത്തിനടക്കം വേണ്ട ഹോര്‍മോണുകളെ ദിവസം മുഴുവന്‍ ഉല്‍പാദിപ്പിക്കുന്ന ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളമാണ് ഉറക്ക രീതികളെ സാധാരണയായി സ്വാധീനിക്കുന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വൈകി ഉറങ്ങുന്നവര്‍ക്കും വന്ധ്യതയ്ക്കും ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമായ പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍, ലെപ്റ്റിന്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്താന്‍ നല്ല ഉറക്കം വേണം. എന്നും രാത്രി 7-8മണിക്കൂര്‍ ഉറങ്ങുന്നതാണ് ഉചിതം.
കഫീന്‍: അമിതമായി കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പുരുഷന്റെ ബീജം ഉല്‍പ്പാദിപ്പിക്കുനുള്ള കഴിവിനെ ബാധിക്കും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സ്ത്രീകള്‍ക്ക് അതിലും മോശമാണ്. ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടകരമാകുകയും ചെയ്യും. അമിതമായ കഫീന്‍ ഉപഭോഗം ഗര്‍ഭധാരണം വൈകാനും കാരണമായേക്കാം. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഉപയോഗിക്കുന്ന കഫീന്റെ അളവ് 250 മില്ലീഗ്രാമില്‍ കൂടരുത്.
മദ്യപാനം: ഗര്‍ഭിണിയാണെങ്കില്‍ കുറച്ചൊക്കെ മദ്യപിച്ചാലും കുഴപ്പമില്ല എന്നൊരു സാഹചര്യം മുന്നിലില്ലെന്ന് പല സ്ത്രീകള്‍ക്കും അറിയാം. ഗര്‍ഭിണിയാണെന്ന് അറിയുന്നതിനും മുമ്പുതന്നെ അറിയാതെ പോലും മദ്യപിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന് ദോഷമാണ്. അതേസമയം ആര്‍ത്തവചക്രത്തിന്റെ മധ്യത്തിലും രണ്ടാം പകുതിയിലും മിതമായ അളവില്‍ പോലും മദ്യപിക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് അധികമാര്‍ക്കും അറിയില്ല. അതുപോലെതന്നെ അണ്ഡോത്പാദന ഘട്ടത്തില്‍ മദ്യപിക്കുന്നത് ഗര്‍ഭധാരണത്തിന് ആവശ്യമായ കൃത്യമായ ഹോര്‍മോണ്‍ ക്രമത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കണമെങ്കില്‍ മദ്യപാനം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
തെറ്റായ ഭക്ഷണ ശീലങ്ങള്‍: പലപ്പോഴും ജോലിത്തിരക്ക് മൂലവും മറ്റ് ഉത്തരവാദിത്വങ്ങള്‍ കാരണവുമൊക്കെ പലപ്പോഴും നമ്മള്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ചിലപ്പോള്‍ ഉച്ചഭക്ഷണം വേണ്ടെന്നുവച്ച് അത്താഴം ഗംഭീരമാക്കും. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ആരോഗ്യത്തിനും ഫെര്‍ട്ടിലിറ്റിക്കും ദോഷമാണ്. അപര്യാപ്തമായ പോഷകാഹാരം സ്ത്രീയുടെ അണ്ഡോത്പാദന ശേഷിയെ ബാധിക്കും. കൂടാതെ സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കാനും ഗര്‍ഭധാരണത്തെ കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കാനും കാരണമാകും. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഭക്ഷണരീതി ശ്രദ്ധിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates