മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

മട്ടണ്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇത് ദഹിക്കാന്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുക്കും
Mutton
MuttonPexels
Updated on
1 min read

രുചിയൂറും മട്ടൻ വിഭവങ്ങൾക്ക് എപ്പോഴും ആരാധകർ ഏറെയാണ്. എന്നാൽ മട്ടൻ കഴിച്ചാലുടൻ ചില ശീലങ്ങൾ പിന്തുടരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ B12 എന്നിവയാല്‍ സമ്പന്നമായ മട്ടണ്‍, ശരീരത്തിന് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇത് ദഹിക്കാന്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുക്കും. മട്ടനിലെ ഉയർന്ന കൊഴുപ്പാണ് പ്രശ്നം. ഇത് നമ്മുടെ ദഹനപ്രക്രിയ സങ്കീര്‍ണമാക്കും.

മട്ടൺ കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

തണുത്ത വെള്ളം കുടിക്കരുത്

മട്ടൻ കഴിച്ചതിന് പിന്നാലെ തണുത്ത വെള്ളം കുടിക്കുന്നത് മട്ടണിലെ കൊഴുപ്പ് ദഹനേന്ദ്രിയങ്ങളിൽ വെച്ച് കട്ടപിടിക്കാൻ കാരണമാകും. ഇത് ദഹനക്കേടിനും വയറുവേദനയിലേക്കും നയിക്കും. പകരം ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.

ഉടൻ ഉറങ്ങരുത്

മട്ടൻ ദഹിക്കാൻ സമയമെടുക്കുന്നതു കൊണ്ട് തന്നെ കഴിച്ച ഉടനെ ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സിനും നെഞ്ചെരിച്ചിലിനും കാരണമാകും. ഭക്ഷണശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞു മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക.

ചായയും കാപ്പിയും

മട്ടണിലെ പ്രോട്ടീൻ ആഗിരണം ചെയ്യുന്നത് തടയാൻ ചായയിൽ അടങ്ങിയ ടാനിൻ (Tannin) കാരണമാകും. അതിനാൽ ഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ കുടിക്കുന്നത് ഒഴിവാക്കാം.

പഴവർഗ്ഗങ്ങൾ

മട്ടൺ കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുന്നത് വയറിൽ ഗ്യാസ് നിറയാനും അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

Mutton
കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കാമോ?

പാൽ ഉൽപന്നങ്ങൾ

മട്ടണ്‍ കഴിച്ച ഉടന്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഇവ രണ്ടിലും പ്രോട്ടീനും കൊഴുപ്പും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍, ഇവ ഒരുമിച്ച് ദഹിപ്പിക്കാന്‍ ശരീരം ഏറെ ബുദ്ധിമുട്ടും. ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ കാരണമാകും.

Mutton
'ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ?' റെഡ്മീറ്റും ചിക്കൻ്റെ കരളും യൂറിക് ആസിഡും, വൈറലായി ഡോക്ടറുടെ കുറിപ്പ്

മട്ടൺ പാകം ചെയ്യുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ ധാരാളം ചേർക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. കൂടാതെ, മട്ടൺ കഴിച്ചശേഷം അല്പം നടക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാൻ നല്ലതാണ്.

Summary

Avoid these habits after eating Mutton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com