ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

കടയിൽ നിന്ന് പായ്ക്ക് ചെയ്തു വാങ്ങുന്ന ചില ഭക്ഷണങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്.
Sugar Cut diet
Sugar Cut dietMeta AI Image
Updated on
1 min read

വൈറ്റ് ഷു​ഗർ അഥവാ പഞ്ചസാര നമ്മുടെ ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ട് പലരും ഇന്ന് ഷു​ഗർ കട്ട് ഡയറ്റിലാണ്. എന്നാൽ ഷു​ഗർ കട്ട് ആണെന്ന് പറയുമ്പോഴും നമ്മുടെ ഡയറ്റിൽ ഇവ ഒളിഞ്ഞു കടക്കുന്നുണ്ട്. മധുരം ഒഴിവാക്കാൻ പരിശ്രമിക്കുന്നവർ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.

മറഞ്ഞിരിക്കുന്ന പഞ്ചസാര

കടയിൽ നിന്ന് പായ്ക്ക് ചെയ്തു വാങ്ങുന്ന ചില ഭക്ഷണങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്. ഉദാഹരണത്തിന് കെച്ചപ്പുകള്‍, സോസുകള്‍, ചില ഇന്‍സ്റ്റന്റ് ബ്രേക്ക്ഫാസ്റ്റുകളായ കോണ്‍ഫ്‌ളേക്‌സുകള്‍, കടയില്‍ നിന്ന് വാങ്ങുന്ന പാക്കേജ് ഫ്രൂട്ട് ജ്യൂസുകള്‍, ഡയറ്റിന് വളരെ ഉത്തമമെന്ന് വിശ്വസിച്ച് വാങ്ങുന്ന ചില ഫ്‌ളേവേര്‍ഡ് യോഗേര്‍ട്ടുകളിൽ പോലും പഞ്ചസാര മറ‍ഞ്ഞിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ലേബൽ നോക്കി സാധനങ്ങൾ വാങ്ങാൻ ശ്രദ്ധക്കുക.

Sugar Cut diet
യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

പഞ്ചസാരയ്ക്ക് പകരക്കാര്‍

പ‍ഞ്ചസാര പ്രശ്നമാണെന്ന് കരുതി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, തേന്‍, കല്‍ക്കണ്ടം തുടങ്ങിയവ ചേർക്കാറുണ്ട്. എന്നാൽ അമിതമായാൽ ഇവയും ആരോ​ഗ്യത്തിന് ഹാനികരമാണ്.

ആവശ്യത്തിന് ഫൈബറും പ്രോട്ടീനും കഴിക്കാത്തത്

മധുരം ഒഴിവാക്കുന്നതിനോടൊപ്പം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുന്നത് നാരുകൾ ശരീരത്തിലെത്താനും അതുവഴി പഞ്ചസാരയോടുള്ള കൊതി നിയന്ത്രിക്കാനും സഹായിക്കുന്നു. ഇങ്ങനെ പഞ്ചസാര കുറച്ചുകൂടി എളുപ്പത്തില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Sugar Cut diet
യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

അമിതമായി കാര്‍ബോഹൈഡ്രേറ്റ്‌സ് കഴിക്കുന്നത്

പഞ്ചസാരയും മധുരപലഹാരങ്ങളും ഒഴിവാക്കി എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ അളവിലേറെ ചോറ് കഴിക്കാമെന്ന് കരുതരുത്. മധുരത്തിനൊപ്പം കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് കുറയ്ക്കുന്നതുവഴിയാണ് നിങ്ങള്‍ക്ക് ഷുഗര്‍ കട്ടിന്റെ പ്രയോജനങ്ങള്‍ പൂര്‍ണമായി ലഭിക്കുക.

Summary

Avoid these mistakes while you are in a sugar cut diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com