'അരിഷ്ടം അങ്ങനെ തോന്നും പോലെ കുടിക്കാനുള്ളതല്ല, പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വേദനസംഹാരികൾ കഴിച്ച് മരിച്ചുപോകുന്ന കഥാപാത്രം 'വാഴ 3'ലും വരട്ടെ'; ഡോക്ടറുടെ കുറിപ്പ്

അരിഷ്ടം ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ വെറുതെ വാങ്ങി കുടിക്കാനുള്ളതല്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
Vaazha 2 Movie
Vaazha 2 MovieFacebook
Updated on
2 min read

വിപിൻ ദാസിന്റെ തിരക്കഥയിലൊരുങ്ങിയ വാഴ 3 തിയേറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുന്നതിനിടെ സോഷ്യൽമീഡിയയിൽ മറ്റൊരു ചർച്ച ചൂടുപിടിക്കുകയാണ്. അത് ചിത്രത്തിൽ നടൻ ബിജുകുട്ടൻ ചെയ്ത കഥാപാത്രവും ആയുവേദവും സംബന്ധിച്ചാണ്. ചിത്രത്തിൽ ബിജുക്കുട്ടൻ ചെയ്ത കഥാപാത്രം സ്ഥിരമായി അരിഷ്ടം കുടിക്കുകയും അവസാനം കരൾരോ​ഗത്തെ തുടർന്ന് മരിക്കുകയുമാണ്. ഇതിന് പിന്നാലെ അരിഷ്ടം കരൾ രോ​ഗമുണ്ടാക്കുമെന്ന തരത്തിൽ സോഷ്യൽമീഡിയിലടക്കം ചർച്ചകൾ ഉയർന്നിരുന്നു. അതിന് പിന്നിലെ യാർഥ്യം വെളിപ്പെടുത്തുകയാണ് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി.

അരിഷ്ടം ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ വെറുതെ വാങ്ങി കുടിക്കാനുള്ളതല്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. അരിഷ്ടത്തിന്റെ പരമാവധി അളവ് വെറും 25 ml-30ml മാത്രമാണ്. അതും ഓരോ രോഗത്തിനും പറ്റിയ അരിഷ്ടം നിശ്ചിത അളവിൽ നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഇതൊന്നും അറിയാതെ ബലത്തിന് വേണ്ടി ബലാരിഷ്ടവും കുമാരിമാർക്ക് വേണ്ടി കുമാര്യസവവും ദശമൂലം ഫാൻസിന് വേണ്ടി ദശമൂലാരിഷ്ടവും ഒക്കെ തോന്നും പടി കഴിക്കുന്ന അരിഷ്ടം ഫാൻസും നമ്മുടെ നാട്ടിലുണ്ട്. ആ അർത്ഥത്തിൽ അരിഷ്ടത്തിന്റെ ദുരുപയോഗം നമ്മുടെ നാട്ടിൽ വളരെ കൂടുതലുമാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

എന്നാൽ എല്ലാത്തരം കരൾ രോ​ഗങ്ങൾക്കും കാരണം ആയുർവേദ മരുന്നും അരിഷ്ടവുമാണെന്ന് എവിടെയും പറയുന്നില്ലെന്ന് മറ്റൊരു കുറിപ്പിൽ അദ്ദേഹം പറയുന്നു. കരൾ പ്രവർത്തനം താറുമാറാകാനുള്ള പ്രധാന കാരണം മദ്യപാനമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമത്തെ കാരണം, പാരസെറ്റമോൾ ഉപയോഗവും വേദനസംഹാരികളുമാണ്. മൂന്നാമത്തെ കാരണം അമിതവണ്ണമാണ്. വ്യായാമത്തിൽ ശ്രദ്ധിക്കുന്നതും ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതും കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അ​ദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഫേയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നാട്ടിൽ ഉള്ള എല്ലാ ലിവർ പ്രശ്നങ്ങൾക്കും കാരണം

ആയുർവേദ മരുന്നും അരിഷ്ടവുമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയല്ലോ..

ഇത് കാരണം

ഗൂഗിളിൽ പോയി കരൾ പ്രശ്നങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള ഒരുപാട് ലേഖനങ്ങൾ വായിച്ചു..

ആയുർവേദം എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയാമല്ലോ എന്ന് കരുതിയാണ് ഒന്ന് പരതിയത്..

കരൾ നാശത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ പറ്റിയുള്ള വായിച്ച ലേഖനങ്ങളുടെ ഒരു സാരം ഇവിടെ പറയാം.

നമ്മുടെ നാട്ടിൽ കരൾ കേടുവരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അമിതമായ മദ്യ ഉപയോഗം ആണ് എങ്കിൽ,

രണ്ടാമത്തെ കാരണമായി പറയുന്നത്

പ്രിസ്ക്രിപ്ഷൻ ഇല്ലാതെ അമിതമായി പാരസെറ്റമോൾ ഉപയോഗിക്കുന്നതും,

Non steroidal anti inflammatory (NSAIDs) എന്ന പേരിൽ അറിയപ്പെടുന്ന വേദനസംഹാരികൾ അമിതമായി കഴിക്കുന്നതും ഒക്കെയാണ്..!

കഷായം കഴിച്ച കാര്യവും അരിഷ്ടം കഴിച്ച കാര്യവും ഒന്നും ഒരു ലേഖനത്തിലും കണ്ടില്ല..

കരൾ നാശത്തിന് കാരണമാകുന്ന മൂന്നാമത്തെ പ്രശ്നം ആരോഗ്യകരമായ ശരീരഭാരം പുലർത്താതിരിക്കുക എന്നുള്ളതാണ്..

അമിതവണ്ണം വയറിലും കരളിലും കൊഴുപ്പ് അടിയുന്ന പ്രവണത കൂട്ടും..

ഇന്ന് കാണുന്ന നോൺ ആൽക്കഹോളിക് കരൾ രോഗങ്ങളുടെ മൂല കാരണം ഇതുതന്നെയാണ്..

സമയത്ത് ആഹാരം കഴിക്കുക,

കൃത്യമായി അരമണിക്കൂർ വ്യായാമം ചെയ്തു കൊഴുപ്പിനെ ദഹിപ്പിച്ച് ശരീരഭാരം ശരിയായ വിധത്തിൽ ആക്കുക എന്നുള്ളതാണ് പ്രാഥമികമായി ഇക്കാര്യത്തിൽ ചെയ്യേണ്ടത്..

നല്ലപോലെ നാരുകൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക, കുമ്പളങ്ങ വെള്ളരിക്ക പടവലങ്ങ പാവയ്ക്ക പോലെ നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന പച്ചക്കറികൾ ധാരാളം കഴിക്കുക,

അരി ഭക്ഷണം കുറയ്ക്കുക, ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ള മത്സ്യങ്ങൾ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നിവയൊക്കെ കരൾ ആരോഗ്യത്തോടെ ഇരിക്കാൻ അത്യാവശ്യമാണ്..

സാച്ചുറേറ്റഡ് കൊഴുപ്പുകൾ കുറച്ച്,

ആരോഗ്യകരമായ നിലയിൽ കൊഴുപ്പുകൾ പ്രദാനം ചെയ്യുന്ന, അവക്കാഡോ, നട്സ്, തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്.

മത്സ്യവും മാംസവും ആണെങ്കിലും വറുത്തതും പൊരിച്ചതും കുറച്ച് കറി വെച്ച് കഴിക്കുന്നത് കരളിന്റെ

ആരോഗ്യത്തിന് കുറേക്കൂടി സഹായിക്കും..

ഉയർന്ന രീതിയിൽ പഞ്ചസാരയും ഉപ്പും ഉള്ള പാക്കറ്റ് ഫുഡുകൾ എല്ലാം കരളിനേ പ്രത്യക്ഷത്തിൽ ബാധിക്കും..

അതിനുമപ്പുറമാണ് ഉയർന്ന അളവിൽ പഞ്ചസാരയുള്ള കോള പോലെയുള്ളവ സ്ഥിരമായി കഴിക്കുന്നത്..!

അപ്പോൾ ഇങ്ങനെയുള്ള പാനീയങ്ങളൊക്കെ ഒഴിവാക്കി നല്ലപോലെ വെള്ളം കുടിക്കുക,

വീട്ടിൽ തന്നെ അധികം പഞ്ചസാര ഇടാത്ത രീതിയിൽ ഫ്രൂട്ട് ജ്യൂസുകൾ ഉണ്ടാക്കി കുടിക്കുക എന്നിവയായിരിക്കും നല്ലത്..

എല്ലാത്തിനും ഉപരി രാവിലെ എഴുന്നേറ്റു വന്നു രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക..

ആവശ്യത്തിന് വെള്ളം കൂടി ഉറപ്പുവരുത്തുക എന്നിവയൊക്കെ കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്..

എന്തായാലും ഈ ലേഖനങ്ങളിൽ എവിടെയും ആയുർവേദ മരുന്നുകളോ അരിഷ്ടമോ പരാമർശിക്കുന്നത് കണ്ടില്ല..

( എന്നുവെച്ച് അത് തോന്നിയത് പോലെ കഴിക്കാം എന്നല്ല..)

ഇനി ലേഖനത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

ഇനി ആർക്കെങ്കിലും

ഏതെങ്കിലും രീതിയിലുള്ള കരളിന്റെ അസുഖങ്ങൾ വരികയാണെങ്കിൽ, അത് ലിവറോ ഫൈബ്രോസിസോ മഞ്ഞപ്പിത്തമോ എന്തുതന്നെയായാലും

ആയുർവേദ ഔഷധങ്ങൾ കൊണ്ട് ഏറ്റവും നന്നായി ചികിത്സിക്കാനാവും..

ഹെപ്പറ്റൈറ്റിസ് ബി പോലും നന്നായി ആയുർവേദ ചികിത്സകൊണ്ട് മാറുന്നത് കാണാറുണ്ട്..

ഒരുപക്ഷേ ഈ സാധ്യതകളുടെ കൂമ്പ് ഓടിക്കാൻ ആവണം ഇത്തരത്തിലുള്ള പ്രചരണങ്ങൾ കൂടി നടത്തുന്നത് എന്ന് തോന്നുന്നു..

ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു മദ്യം ഉപയോഗിക്കുന്നുണ്ടോ നമ്മുടെ ഭാരം എങ്ങനെയാണ്, ജീവിതശൈലി എങ്ങനെ പോകുന്നു,

വ്യായാമം ചെയ്യുന്നുണ്ടോ എന്നൊക്കെയാണ് ഏതൊരാളും ലിവർ രോഗം വരാതിരിക്കാൻ സ്വയം കരുതൽ എന്ന രീതിയിൽ അന്വേഷിക്കേണ്ടത്..

തിരുത്തലുകൾ വേണ്ടതും അവിടെ തന്നെയാണ്..

അതല്ലാതെ ഏതെങ്കിലും നിക്ഷിപ്ത താൽപര്യക്കാർ പറയുന്ന പ്രചാരണത്തിന് പുറകെ പോകുമ്പോൾ

അടിസ്ഥാന കാരണങ്ങൾ അവിടെ അവഗണിക്കുകയാണ്..

ഒരർത്ഥത്തിൽ ഇത് കരൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തും..

ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ വിവാദ വിഷയങ്ങളിൽ ഇതേ തിരിച്ചറിവോടുകൂടി തന്നെ വേണം നോക്കിക്കാണാൻ..

ശരിയായി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..

Summary

Ayurveda Doctor facebook post on Vaazha 2 movie Arishtam controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com