വായ്നാറ്റത്തിന് മൗത്ത് വാഷ് ഫലപ്രദമാണോ? കുടലിന്റെ ആരോ​ഗ്യം മുഖ്യം

മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണ്.
mouth wash
മൗത്ത് വാഷ്
Updated on
1 min read

വായ്‌നാറ്റം മൂലം ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്. കൃത്യമായ ദന്തപരിചരണം ഇല്ലാത്തത് മാത്രമല്ല ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവയും വായ്നാറ്റത്തിന് കാരണമാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. പലരും മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.

എന്നാൽ അത് കീടാണുക്കൾക്കൊപ്പം ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെയും കൊല്ലുന്നു. മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്.

എന്താണ് ഓറല്‍ മൈക്രോബയോം

വായിലുള്ള ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഓറൽ മൈക്രോബയോമിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കും.

വായ്നാറ്റം അകറ്റാന്‍ മൂന്ന് ഘട്ടങ്ങള്‍

ഓറൽ പ്രോബയോട്ടിക്‌സ്

മൗത്ത് വാഷ് ഉപയോ​ഗിക്കുന്നതിന് പകരം ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോ​ഗ്യകരമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം ധാരാളം കുടിക്കാം

വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം.

കുടലിന്‍റെ ആരോഗ്യം

ഓറൽ മൈക്രോബയോം എല്ലായ്പ്പോഴും കുടൽ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com