സ്വന്തം ശരീരമാണെങ്കിലും കൈകൾ കൊണ്ട് തൊടാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കൈകൊണ്ട് തൊടുന്നത് ഒരുപോലെ സുരക്ഷിതമല്ല.
Hands
HandsPinterest
Updated on: 
1 min read

ദിവസവും പലതവണ അറിയാതെയോ അശ്രദ്ധമായോ കൈകൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്പർശിക്കാറുണ്ട്. എന്നാൽ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കൈകൊണ്ട് തൊടുന്നത് ഒരുപോലെ സുരക്ഷിതമല്ല. കൈകളിലെ അഴുക്കും രോഗാണുക്കളും ചില ശരീരഭാഗങ്ങളിലേക്ക് പകരുന്നത് അണുബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. അതുകൊണ്ട് കൈകൾകൊണ്ട് അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കേണ്ട ചില ശരീരഭാഗങ്ങളുണ്ട്. ഏതൊക്കെയാണ് അവയെന്ന് അറിയാം.

Hands
മുടി കറുക്കാൻ, വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്ത ഹെയർ ഡൈ

ചെവി

വെറുതെയെങ്കിലും ചെവിക്കുള്ളില്‍ വിരലിടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാം. വിരലിലും നഖത്തിന്റെ അറ്റത്തുമെല്ലാം അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെവിക്കുള്ളിലേക്ക് നേരിട്ടു എത്താനും അണുബാധയ്ക്കും കാരണമാകും.

Hands
'ഗ്യാസ് ആണെന്ന് കരുതി ആഴ്ചകളോളം മരുന്ന് കഴിച്ചു, പരിശോധിച്ചപ്പോൾ അണ്ഡാശയ കാൻസർ'; 4 ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർ

മൂക്ക്

മൂക്കിനുള്ളിലെ ചര്‍മം വളരെ നേര്‍ത്തതാണ്, ഇതില്‍ വളരെ എളുപ്പത്തില്‍ ക്ഷതങ്ങളും മുറിവുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂക്കിനകത്ത് വിരലിടുന്നത് പല തരത്തിലുള്ള അണുബാധയുണ്ടാകാന്‍ കാരണമാകും.

മുഖം

ഇടയ്ക്കിടെ മുഖത്ത് തൊട്ടില്ലെങ്കില്‍ സമാധാനമുണ്ടാകില്ല, ഇത് കൈകളിലെ എണ്ണമയവും അണുക്കളും മുഖത്ത് പറ്റിപ്പിടിക്കാന്‍ കാരണമാകും. ഇത് ചര്‍മത്തില്‍ ചൊറിച്ചില്‍ മുഖക്കുരു എന്നിവയ്ക്ക് കാരണമാകാം.

കണ്ണ്

കണ്ണില്‍ എന്തെങ്കിലും കരട് വീണാല്‍ ഉടന്‍ തന്നെ കണ്ണു തിരുമ്മുന്ന രീതിയുണ്ടോ? എന്നാല്‍ ശക്തമായ ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കണ്ണു തിരുമ്മുന്നത് കണ്ണിനുള്ളില്‍ ക്ഷതമോ അണുബാധയോ ഉണ്ടാക്കാം.

വായ

നഖം കടിക്കുന്നതും വായില്‍ കയ്യിടുന്ന ശീലവും പുറത്തു നിന്ന് രോഗാണുക്കളെ ഉള്ളിലേക്ക് കയറ്റാന്‍ കാരണമാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

Hands
അടുക്കളയിലെ ഉറുമ്പുശല്യം അകറ്റാം; വിഷമില്ലാതെ പരീക്ഷിക്കാം ഈ 8 വഴികൾ
Hands
എല്ലാ ദിവസവും ഓട്സ് കഴിക്കാറുണ്ടോ? ശരീരത്തിന് ലഭിക്കുന്ന 5 ആരോഗ്യഗുണങ്ങൾ
Hands
കാലാവസ്ഥ മാറിയപ്പോൾ താരൻ കൂടിയോ? സ്കാൽപ്പിന് വേണം എക്സ്ട്രാ കെയർ
Summary

Body parts that should not be touched by hands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER