രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പുഴുങ്ങിയ മുട്ട കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ട്.
Boiled Egg Curry
Boiled Egg CurryPinterest
Updated on
1 min read

റ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മികച്ച ഓപ്ഷനാണ് മുട്ട. ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നവരാണ് മിക്കവാറും ആളുകൾ. ബ്രേക്ക്ഫാസ്റ്റിന് മുട്ട പുഴുങ്ങിയത് മാത്രമായും മുട്ട സാലഡ് ആയും മുട്ടക്കറിയായുമൊക്കെ റെസിപ്പികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്.

Boiled Egg Curry
'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പുഴുങ്ങിയ മുട്ട കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ട്. പുഴുങ്ങിക്കഴിഞ്ഞാൽ മുട്ടയ്ക്ക് അതിന്റെ സംരക്ഷണ കവചമായ ക്യൂട്ടിക്കിൾ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ പുഴുങ്ങിയ മുട്ട ഏറെ നേരം വച്ചിരുന്നാൽ അത് പെട്ടെന്ന് കേടാകാൻ തുടങ്ങും.

Boiled Egg Curry
കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251

ക്യൂട്ടിക്കിൾ നഷ്ടപ്പെട്ടു കഴിഞ്ഞാൻ വളരെ എളുപ്പത്തിൽ ബാക്ടീരിയകൾക്ക് ഉള്ളിൽ കടക്കാൻ സാധിക്കും. സാധാരണ അന്തരീക്ഷ താപനിലയിൽ പുഴുങ്ങിയ മുട്ട സൂക്ഷിക്കുമ്പോൾ അതിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ അതിവേ​ഗം വളരുകയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യും.

പുഴുങ്ങി രണ്ട് മണിക്കൂറിനകം മുട്ട കഴിക്കണം. അന്തരീക്ഷ താപനില 32 ഡി​ഗ്രി സെൽഷ്യസിലും കൂടുതലാണെങ്കിൽ മുട്ട പുഴുങ്ങി ഒരു മണിക്കൂറിനകം കഴിക്കുന്നതാണ് സുരക്ഷിതം. പുഴുങ്ങിയ മുട്ട പിന്നീട് ഉപയോഗിക്കാൻ ഉള്ളതാണെങ്കിൽ ഉടൻ തന്നെ ഫ്രിഡ്ജിൽ വയ്ക്കുക. തണുത്ത താപനിലയിൽ പുഴുങ്ങിയ മുട്ട തോടോടു കൂടി ഏഴു ദിവസം വരെ ഫ്രഷ് ആയും സുരക്ഷിതമായും ഇരിക്കും.

ഫ്രിഡ്ജിൽ‍ പുഴുങ്ങിയ മുട്ട വയ്ക്കുമ്പോൾ വാതിലിലെ ഷെൽഫിൽ വയ്ക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടെ വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം മൂലം ഫ്രിഡ്ജിനുള്ളിലാണെങ്കിൽ പോലും മുട്ട കേടുവരാൻ സാധ്യത കൂടും. ഉള്ളിൽ വച്ചാൽ എപ്പോഴും തണുത്ത അന്തരീക്ഷം ലഭിക്കും.

മുട്ട കഴിക്കും മുൻപ് എപ്പോഴും അത് പരിശോധിക്കണം. പുഴുങ്ങിയ മുട്ടയ്ക്ക് എന്തെങ്കിലും ദുർഗന്ധമോ, സൾഫർ ഗന്ധമോ വഴുവഴുപ്പോ ഉണ്ടെങ്കിൽ അവ കളയണം. കേടായ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. സുരക്ഷിതമായി മുട്ട കഴിക്കുന്നതിൽ മുട്ട സൂക്ഷിക്കുന്ന കാര്യവും പ്രധാനമാണ്. മുട്ട തോടുകളയാതെ, സൂക്ഷിച്ചാൽ ഒരാഴ്ചവരെ ഉപയോഗിക്കാം.

Boiled Egg Curry
മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...
Boiled Egg Curry
ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം
Boiled Egg Curry
മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ
Summary

Boiled egg storage tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com