തലവേദന മാത്രമല്ല, ബ്രെയിൻ ട്യൂമർ പ്രാരംഭ ലക്ഷണങ്ങൾ

ഓർമക്കുറവും ശ്രദ്ധക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളുമൊക്കെ ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ പെടുന്നു.
Brain tumor
Brain tumorMeta AI Image
Updated on
1 min read

സ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണിത്. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാ‍ഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും.

ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്‌നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ. അതിനൊപ്പം ചില സൂചനകൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവയുടെ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും.

ഓക്കാനം, ഛര്‍ദ്ദി

തലയോട്ടിക്കുളളില്‍ വളരുന്ന ട്യൂമര്‍ തലച്ചോറിൻ്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. തലച്ചോറിലെ ട്യൂമര്‍ അഥവാ മുഴയുണ്ടാകുന്നതിൻ്റെ ആദ്യ ലക്ഷണങ്ങള്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍, ഇരട്ട കാഴ്ച എന്നിവയൊക്കെയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ മുഴ സമ്മര്‍ദം ഉണ്ടാക്കുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്.

ഓര്‍മക്കുറവ്, ശ്രദ്ധയില്ലായ്മ

ഓർമക്കുറവും ശ്രദ്ധക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളുമൊക്കെ ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ പെടുന്നു. ചിന്തയേയും വൈകാരിക പ്രശ്‌നങ്ങളെയും ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ മുഴ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴാണ് ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. ചിലർക്ക് വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഇതോടൊപ്പം ഉണ്ടാകാറുണ്ട്. തലച്ചോറില്‍ മുഴയുളളവര്‍ക്ക് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് മുകളില്‍ പറഞ്ഞ തരത്തിലുള്ള വൈജ്ഞാനികമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അപസ്മാരം, പേശികളുടെ ശക്തിക്കുറവ്

നേരത്തെ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്തവര്‍ പെട്ടെന്നുളള അപസ്മര ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. ഇത് തലച്ചോറില്‍ മുഴയുള്ളതിൻ്റെ ഒരു സൂചനയാകാം. ഇതോടൊപ്പം ശരീരപേശികളില്‍ ബലഹീനതയോ മരവിപ്പോ പ്രത്യക്ഷപ്പെട്ടാല്‍ ഇതും ഒരു ലക്ഷണമായി കണക്കാക്കാം.

കാഴ്ച പ്രശ്‌നങ്ങള്‍

തലച്ചോറിലെ കാഴ്ചയെ സഹായിക്കുന്ന ഭാഗങ്ങളേയും ഒപ്റ്റിക് നാഡികളേയും ട്യൂമര്‍ ബാധിക്കാം. ഇത് കാഴ്ചമങ്ങല്‍, ഇരട്ട കാഴ്ച, കണ്ണുകളില്‍ മിന്നുന്നതു പോലെ തോന്നുക, കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. സാധാരണ കാഴ്ച പ്രശ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തമായ കാരണങ്ങളില്ലാതെയാണ് ഈ ലക്ഷണങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നത്.

Brain tumor
ജങ്ക് ഫുഡ് ക്രേവിങ്സ്, പ്രധാന വില്ലൻ ബ്രേക്ക്ഫാസ്റ്റ്?

ക്ഷീണവും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടലും

അമിതമായ ക്ഷീണം മറ്റൊരു ലക്ഷണമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറില്ല. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും രോഗികള്‍ക്ക് ഏകോപന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ പലപ്പോഴും തലവേദനയ്ക്ക് മുന്‍പോ, തലവേദനയ്‌ക്കൊപ്പമോ പ്രത്യക്ഷപ്പെടാറുണ്ട്.

Brain tumor
മസ്തിഷ്കം പ്രായപൂർത്തിയാകുന്നത് 32-ാം വയസിൽ, തലച്ചോറിന്റെ വളർച്ചയുടെ 5 ഘട്ടങ്ങൾ

ശരീരം നൽകുന്ന സൂചനകളെ തിരിച്ചറിയുകയാണ് പ്രധാനം. കൃത്യമായ ഇടവേളകളിലെ പരിശോധന രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ചികിത്സ ഫലപ്രദമാക്കാനും സഹായിക്കും.

Summary

Vomitting, memory loss, muscle pain, tiredness can be the early symptoms of Brain Cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com