'തല നിറച്ച്' കഴിക്കാം; നിങ്ങളെ ഹാപ്പി ആക്കാൻ ഈ ബ്രേക്ക് ഫാസ്റ്റ് സഹായിക്കും

മുട്ട, പഴം, തൈര് തുടങ്ങിയ ഭക്ഷണങ്ങൾക്ക് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയും.
break fast

വിശപ്പകറ്റാൻ മാത്രമല്ല ഉത്കണ്ഠ ഇല്ലാതാക്കാനും ചില ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മുട്ട, പഴം, തൈര് തുടങ്ങിയ ഭക്ഷണങ്ങൾക്ക് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയുമത്രേ. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റ് ആക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ സ്ഥിരമാകാനും മെച്ചപ്പെടാനും സഹായിക്കും.

1. ഓട്സ്

oats
വിശപ്പടക്കാനും ഉത്കണ്ഠ അകറ്റാനും ഓട്സ്

ഉത്കണ്ഠ മറികടക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഓട്സ്. ഇവയിൽ അടങ്ങിയിരിക്കുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ ഇവയിൽ മ​ഗ്നീഷ്യം, ഫൈബർ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തി സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

2. തൈര്

yogurt
പ്രോബയോട്ടിക്സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്തും

സ്മൂത്തി രൂപത്തില്‍ തൈര് ബ്രേക്ക് ഫാസ്റ്റ് ആയി ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട് ഇപ്പോല്‍. കുടൽ-മസ്തിഷ്ക ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് തൈര്. പ്രോബയോട്ടിക്സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മൊത്തത്തിൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മുൻ പഠനങ്ങൾ പറയുന്നു.

3. മുട്ടകൾ

egg
മുട്ട മികച്ച സൂപ്പര്‍ ഫുഡ്

വിശപ്പടക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മുട്ട രാവിലെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് തൃപ്തികരവും പോഷകസമൃദ്ധവുമായ ഒരു തുടക്കം നൽകും. മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ തലച്ചോറിന്റെ ആരോ​ഗ്യത്തിന് ആവശ്യമാണ്.

4. ഏത്തപ്പഴം

banana
ഏത്തപ്പഴത്തില്‍ ഫീൽ-​ഗുഡ് ഹോർമോൺ എന്ന് അറിയപ്പെടുന്ന സെറോടോണിൻ അടങ്ങിയിട്ടുണ്ട്

ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയുള്ളവർക്ക് പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ഏത്തപ്പഴം. ഫീൽ-​ഗുഡ് ഹോർമോൺ എന്ന് അറിയപ്പെടുന്ന സെറോടോണിൻ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാനസികമായി ഊർജ്ജം നൽകുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

5. ഹെർബൽ ടീ

Herbal Tea
വെറും ചായയ്ക്ക് പകരം ഹെര്‍ബല്‍ ചായ

രാവിലെ എഴുന്നേറ്റ് ഒരു ചായ നിർബന്ധമുള്ളവരാണ് നമ്മളില്‍ പലരും. അങ്ങനെ ഉള്ളവർ ​ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ചായകൾ ഒന്നു പരീക്ഷച്ചു നോക്കൂ. ഇത് തലച്ചോറിനെ ഉണർത്തുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

6. ധാന്യങ്ങൾ

whole grain
സങ്കീർണമായ കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടം

ധാന്യങ്ങൾ സങ്കീർണമായ കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഇത് മാനസികാവസ്ഥ മെച്ചുപ്പെടുത്താന്‍ സഹായിക്കുന്നു.

7. നട്‌സും വിത്തുകളും

nuts
ഉത്കണ്ഠ അകറ്റാന്‍ നട്സ്

നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലച്ചോറിൻ്റെ പ്രവർത്തനത്തിന് നിർണായകമാണ്. ഇത് ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുനത്തിനൊപ്പം വിശപ്പകറ്റാനും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com