

സ്റ്റെപ്പുകൾ കയറുമ്പോൾ, വേഗത്തിൽ നടക്കുമ്പോൾ അല്ലെങ്കിൽ ഓടുമ്പോഴൊക്കെ കിതപ്പ് ഉണ്ടാവുക സാധാരണമാണ്. ശരീരം സാധാരണയിലും അധികമായി ചലിക്കുമ്പോൾ ഹൃദയവും ശ്വാസകോശവും ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് ഇരട്ടിപ്പണിയെടുക്കേണ്ടതായി വരും. എന്നാൽ ഈ കിതപ്പ് അല്ലെങ്കിൽ ശ്വാസംമുട്ടൽ ഇടക്കിടെ വരികയും നീണ്ടു നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം, അത് ഒരുപക്ഷെ ഗുരുതര ശ്വാസകോശ-ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശ്വാസതടസം ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാകാം. ചിലത് ഹ്രസ്വകാലവും നിരുപദ്രവകരവുമാണ്, മറ്റുള്ളവ കൂടുതൽ ഗുരുതരവുമാണ്.
വിളർച്ച, പൊണ്ണത്തടി, ഉത്കണ്ഠ, പാനിക് അറ്റാക്, അലര്‍ജി, ചില മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശ്വാസതടസം ഉണ്ടാക്കാം. കൂടാതെ ഉയര്‍ന്ന പ്രദേശത്ത് ജീവിക്കുമ്പോള്‍ ഓക്സിജന്‍ അളവു കുറയാനും ഇത് ശ്വാസതടസം ഉണ്ടാക്കാനും കാരണമാകും.
ശ്വാസകോശ സംബന്ധമായ അവസ്ഥകൾ:
ആസ്ത്മ: ശ്വാസനാളങ്ങളുടെ ദീർഘകാല വീക്കം, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട്, വീര്‍പ്പുമുട്ടല്‍ എന്നിവയിലേക്ക് നയിച്ചേക്കാം.
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി): ക്രോണിക് ബ്രോങ്കൈറ്റിസും എംഫിസെമയും ചേർന്നതാണ് ഇത്, ഇത് വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
പൾമണറി ഫൈബ്രോസിസ്: ഇത് ശ്വാസകോശത്തിലെ കലകള്‍ കട്ടിയാവുകയും ശരിയായ രീതില്‍ ഫ്ലെക്സിബിള്‍ ആകാന്‍ ബുദ്ധിമുട്ടു ഉണ്ടാകുന്ന അവസ്ഥയാണിത്.
ശ്വാസകോശ അണുബാധകൾ: ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ്, ഇത് ശ്വാസനാളങ്ങളെയും ശ്വാസകോശ കലകളെയും പ്രകോപിപ്പിക്കും.
പൾമണറി എംബോളിസം: പൾമണറി ധമനികളിൽ ക്ലോട്ട് ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് ജീവന് തന്നെ ആപത്താകാം.
പൾമണറി ഹൈപ്പർടെൻഷൻ: ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലെ രക്തപ്രവാഹത്തിന്റെ മർദ്ദത്തിലെ വർധനവ്.
ഹൃദയ സംബന്ധമായ അവസ്ഥകൾ: ശരീരത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വന്നേക്കാം, അതിന്റെ ഫലമായി ശ്വാസതടസ്സം ഉണ്ടാകാം. ഇതിൽ കൊറോണറി ആർട്ടറി രോഗം അല്ലെങ്കിൽ ഹൃദയസ്തംഭനം വരെ സംഭവിക്കാം.
വര്‍ക്ക്ഔട്ട് അല്ലെങ്കില്‍ വ്യായാമത്തിന് ശേഷം ശ്വാസതടസം ഉണ്ടാകുന്നത് അസാധാരണമല്ല, എന്നാല്‍ അടിസ്ഥാന രോഗം ക്രമേണ വഷളായേക്കാം, അതുകൊണ്ട് തന്നെ അവയെ നിസാരമാക്കരുത്. രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
പടികൾ കയറുന്നത് നല്ലൊരു വ്യായാമമാണ്, എന്നാൽ കുറച്ച് ചുവടുകൾ വെച്ചതിന് ശേഷം പതിവായി അല്ലെങ്കിൽ തുടർച്ചയായി ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുവെങ്കില്‍, അത് നിങ്ങളുടെ ശ്വാസകോശത്തിനും ഹൃദയത്തിനും പ്രശ്നമാണ്. ആ സൂചന മനസിലാക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യണം.
ചികിത്സ തേടേണ്ടത് എപ്പോള്‍?
പുതിയതായോ അല്ലെങ്കിൽ ശ്വാസതടസം കൂടുകയോ ചെയ്യുകയാണെങ്കിൽ, അതായത് ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിച്ചു തുടങ്ങിയാൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.
വളരെ അനായാസ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസതടസം അനുഭവപ്പെടുന്നുവെങ്കിൽ അത് ആശങ്കാജനകമാണ്. ഉടനടി ചികിത്സ തേടണം.
ശ്വാസിക്കുമ്പോൾ കുറുകൽ അല്ലെങ്കിൽ വിസിൽ ശബ്ദം ഉണ്ടായാൽ നിസാരമാക്കരുത്.
ആഴത്തിൽ ശ്വസിക്കുമ്പോൾ ചുമയ്ക്കുമ്പോഴോ നെഞ്ചിൽ വേദന.
ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധ ആവർത്തിക്കുന്നതും ആശങ്കാജനകമാണ്.
വിശ്രമിച്ചാലും ക്ഷീണം അനുഭവപ്പെടുന്നതും ഗുരുതരമാണ്. ഇത് ശരീരത്തിൽ ഓക്സിജന്റെ കുറവു മൂലമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates