ഭക്ഷണം കഴിച്ച ഉടൻ കുളിക്കാമോ? ഇതുവരെ കേട്ടതൊക്കെ തെറ്റ്

ദഹനപ്രക്രിയയിൽ ആമാശയത്തിലേക്കും കുടലിലേക്കും രക്തപ്രവാഹം വർധിക്കുന്നുണ്ട്.
bath after eating food
bath after eating foodPexels
Updated on
1 min read

ഴിച്ചിട്ടു കുളിക്കുന്നവനെ കണ്ടാൽ തൊഴിക്കണം- എന്നൊരു ചൊല്ല് കേരളത്തിന്റെ പലഭാ​ഗങ്ങളിൽ പറയാറുണ്ട്. കഴിച്ച ഭക്ഷണം ശരിയായി ദഹിക്കാൻ കുളിക്കുന്നത് തടസ്സപ്പെടുത്തുമെന്നതാണ് അതിന് പിന്നിലെ കാരണമായി പറയുന്നത്. എന്നാൽ ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് യഥാർഥത്തിൽ അപകടകരമാണോ? കുളിക്കുന്നതും ദഹനപ്രക്രിയയും തമ്മിൽ എന്താണ് ബന്ധം? ഭക്ഷണം കഴിച്ച ശേഷം എത്ര സമയം കഴിഞ്ഞ് കുളിക്കുന്നതാണ് നല്ലത്?

bath after eating food
ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

ഭക്ഷണത്തിന് ശേഷം ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?

ഭക്ഷണം കഴിച്ച ശേഷം ശരീരം ദഹനപ്രക്രിയയിലേക്ക് കടക്കുന്നു. ഭക്ഷണം ആമാശയത്തിലെത്തിയ ശേഷം അത് ദഹിപ്പിക്കാനും പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ശരീരത്തിലെ വിവിധ അവയവങ്ങൾ പ്രവർത്തിക്കുന്നു.

ദഹനപ്രക്രിയയിൽ ആമാശയത്തിലേക്കും കുടലിലേക്കും രക്തപ്രവാഹം വർധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം കഴിച്ച ഉടൻ കുളിച്ചാൽ രക്തം ചർമത്തിലേക്കും ദഹനവ്യവസ്ഥയിൽ നിന്ന് അകലേക്കും പോകുമെന്നും അതുവഴി ദഹനം തടസ്സപ്പെടുമെന്നും പറയപ്പെടുന്നത്.

bath after eating food
വെയിൽ കൊണ്ട ശേഷമുള്ള തലവേദന നിസാരമാക്കരുത്; ചൂടു കൂടുമ്പോൾ ശ്രദ്ധിക്കണം

എന്നാൽ സാധാരണ സാഹചര്യത്തിൽ ശരീരം രക്തപ്രവാഹം ആവശ്യാനുസരണം ക്രമീകരിക്കാൻ കഴിവുള്ളതാണ്. അതിനാൽ ഭക്ഷണം കഴിച്ച ഉടൻ സാധാരണ താപനിലയിലുള്ള വെള്ളത്തിൽ കുളിക്കുന്നത് ദഹനപ്രക്രിയയെ പെട്ടെന്ന് നിർത്തിവയ്ക്കുമെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ പഠനങ്ങളില്ല. അതേസമയം, ഭക്ഷണം കഴിച്ച ഉടൻ വളരെ ചൂടുള്ള വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ ദീർഘനേരം കുളിക്കുന്നത് ചിലരിൽ അസ്വസ്ഥത ഉണ്ടാക്കാം.

പ്രത്യേകിച്ച് വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ശരീരം പെട്ടെന്ന് താപനിലയിലെ മാറ്റത്തിന് വിധേയമാകുമ്പോൾ ചിലർക്ക് തലകറക്കം, ക്ഷീണം, വയറിലെ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം. വലിയ അളവിൽ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ 30 മിനിറ്റിനും ഒരു മണിക്കൂറിനും ഇടയിൽ വിശ്രമിച്ച ശേഷം കുളിക്കുന്നത് കൂടുതൽ സുഖകരമായിരിക്കും.

bath after eating food
അടുക്കളയിൽ മീൻ മണം മാറാൻ ചില ​ഗ്രാമ്പു ടെക്നിക്സ്
bath after eating food
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്
bath after eating food
അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ
Summary

Can bath just after eating food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com