പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?

ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ
Fresh Organic Beetroots on Wooden Surface
BeetrootPexels
Updated on
1 min read

ധുരമുള്ളതെന്തായാലും അത് പ്രമേഹ രോ​ഗികൾക്ക് പാടില്ലെന്ന തെറ്റിദ്ധാരണ നമുക്കിടയിൽ വ്യാപകമാണ്. അതുകൊണ്ടാണ് പ്രമേഹരോ​ഗികൾ ബീറ്റ്റൂട്ടിനെയും അകറ്റി നിർത്തുന്നത്. എന്നാൽ അത് വെറും മിഥ്യാധാരണയാണെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.

Fresh Organic Beetroots on Wooden Surface
നേരം നോക്കി കഴിച്ചില്ലെങ്കില്‍, പൈനാപ്പിള്‍ പണി തരും

ബീറ്റ്റൂട്ടിന്റെ ​ഗ്ലൈസെമിക് സൂചിക വളരെ കുറവായതു കൊണ്ട് തന്നെ അത് പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമാണ്. കൂടാതെ ഇവയിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Fresh Organic Beetroots on Wooden Surface
അമ്മയുടെ ആരോ​ഗ്യം; ഹോർമോൺ ഏറ്റക്കുറച്ചിലുകൾ തടയാൻ ഡയറ്റിൽ വേണം ഈ 5 വിത്തുകൾ

പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, എ, സി, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

Summary

Can Diabetic people eat Beetroot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com