മുട്ട ഹൃദയാരോ​ഗ്യത്തിന് സേയ്ഫ് ആണോ?

ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും മുട്ടയെ ഭയക്കുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്.
Eggs to cook
Eggs Meta AI Image
Updated on
1 min read

കാലങ്ങളായി മുട്ടയ്ക്ക് മേൽ ആരോപിക്കുന്ന ഒരു വിഷയമാണ്, കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണമെന്നത്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു. അതുകൊണ്ട് തന്നെ, ഹൃദയാരോ​ഗ്യത്തെ കുറിച്ച് ആശങ്കയുള്ളവർ മുട്ടയുടെ മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് ഉപേക്ഷിക്കാറുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ ഈ വാദങ്ങളെയൊക്കെ പൊളിച്ചെഴുതുന്നതാണെന്ന് കാർഡിയോതൊറാസിക് സർജൻ ആയ ഡോ. ജെറമി ലണ്ടൻ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുന്നു.

ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും മുട്ടയെ ഭയക്കുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. മുട്ട കഴിക്കുമ്പോൾ ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്ന കൊളസ്ട്രോൾ വളരെ സൂക്ഷ്മമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഓരോ വ്യക്തിയിലും വ്യത്യസ്തമായാണ് കൊളസ്‌ട്രോള്‍ മെറ്റബോളിസ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ശരീരത്തിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോൾ പോലെയല്ല കരൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോൾ മെറ്റബോളിസ് ചെയ്യുന്നത്. കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, നിങ്ങളുടെ കരൾ കൊളസ്ട്രോൾ ഉത്പാദനം നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

Eggs to cook
നിങ്ങളുടെ രക്ത​ഗ്രൂപ്പ് ഒ ആണോ? ബീഫ് കഴിക്കുന്നത് അത്ര സേയ്ഫ് അല്ല, എന്താണ് ബ്ലഡ് ടൈപ്പ് ഡയറ്റ്

വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് മുട്ട പോലുള്ള കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) വർധിപ്പിക്കുന്നത്. എന്നിരുന്നാലും ഭൂരിഭാ​ഗം ആളുകൾക്കും മുട്ട വില്ലനല്ല. ഹൈപ്പോ റെസ്‌പോണ്ടർമാർ (70 ശതമാനം) എന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് സെറം കൊളസ്‌ട്രോളിൽ കാര്യമായ മാറ്റമൊന്നുമില്ല. എന്നാൽ ഹൈപ്പർ റെസ്‌പോണ്ടർമാർ, പ്രത്യേകിച്ച് APOE4 ജനിതകരൂപം വഹിക്കുന്നവർക്ക് എൽഡിഎൽ-സിയിലും മൊത്തം കൊളസ്‌ട്രോളിലും വർധനവ് ഉണ്ടാകാം. ഇത്തരക്കാർ കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങളിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്.

Eggs to cook
പ്രമേഹ രോ​ഗികൾക്ക് ബെസ്റ്റ്; പക്ഷെ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

കുറഞ്ഞ ചെലവിൽ വിലയേറിയ പോഷകങ്ങൾ നൽകുന്ന ഒരു സൂപ്പർ ഫുഡ് ആണ് മുട്ട. ഒരു മുട്ടയിൽ നിന്ന് ശരീരത്തിന് ആവശ്യമാണ് ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, തലച്ചോറിന് കോളിൻ, പ്രതിരോധശേഷിക്ക് വിറ്റാമിൻ ഡി, ഊർജ്ജത്തിനും മെറ്റബോളിസത്തിനും ബി 12, കണ്ണുകൾക്ക് ല്യൂട്ടിൻ, സിയാക്സാന്തിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു. ഇപ്പോൾ, പാസ്ചറൈസ് ചെയ്ത മുട്ടകളിൽ ഒമേഗ -3കൾ പോലും ചേർക്കുന്നുണ്ട്, ഇത് ഹൃദയ, തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്.

Summary

Can eating eggs affect heart health?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com