കാൻ‌സറിനെ ഭയന്ന് കേക്ക് കഴിക്കാതിരിക്കണ്ട; സുരക്ഷിതമായി എങ്ങനെ കഴിക്കാം

അമിതോപയോ​ഗം ചർമത്തിൽ അലർജികൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാകാ
RED VELVET
കേക്ക് സുരക്ഷിതമായി എങ്ങനെ കഴിക്കാം
Updated on
1 min read

ഘോഷങ്ങൾക്ക് ഒരു കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ശീലം നമുക്കെല്ലാവര്‍ക്കുമുണ്ട്. റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ചോക്ലേറ്റ് തുടങ്ങി ഒരു നൂറായിരം വെറൈറ്റി രുചികളിലും നിറങ്ങളിലും രൂപത്തിലുമൊക്കെ ഇന്ന് കേക്കുകൾ സുലഭമാണ്. ഈ കഴിഞ്ഞ ദിവസമാണ് കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയതിനെ തുടർന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയത്.

നിറങ്ങള്‍ക്കായി കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യതയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അറിയിപ്പുണ്ട്. ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ എന്നീ കെമിക്കലുകൾ ഭക്ഷ്യ-സൗന്ദര്യവർധക മേഖലയിൽ ധാരാളമായി ഉപയോ​ഗിച്ചുകാണാറുണ്ട്. ഇവയുടെ അമിതോപയോ​ഗം ചർമത്തിൽ അലർജികൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

ടാർട്രാസൈൻ എന്ന കെമിക്കൽ ഭക്ഷണങ്ങളേയും പാനീയങ്ങളെയും കൂടുതൽ ആകർഷകമാക്കാനാണ് ഉപയോ​ഗിക്കുന്നത്. ഇതും അലർജി പ്രശ്നങ്ങൾ, ആസ്ത്മ എന്നിവയ്ക്ക് കാരണമാകും. അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും ചിലഘട്ടങ്ങളിൽ കാൻസറിനും കാരണമാകാം.

സുരക്ഷിതമായി കേക്ക് എങ്ങനെ കഴിക്കാം

കാൻസറിന് കാരണമാകുന്ന ഇത്തരം ചേരുവകളെ ഒഴിവാക്കി കേക്കുകളെ ആരോ​ഗ്യമുള്ളതാക്കാം.

1- കൃത്രിമ നിറങ്ങൾ ഒഴിവാക്കി, ഫ്രഷ് ഫ്രൂട്സ് കൊണ്ടുണ്ടാക്കിയ കേക്കുകൾ തെരഞ്ഞെടുക്കുക.

2- കടുത്ത നിറങ്ങൾ അടങ്ങിയ കേക്കുകൾക്ക് പകരം പേസ്റ്റൽ ഷേഡ് ഉള്ള അല്ലെങ്കിൽ പരമ്പരാ​ഗത വൈറ്റ് കേക്ക് തെരഞ്ഞെടുക്കുക.

3- ഫ്രോസ്റ്റിങ് ഇല്ലാതെ ഡ്രൈ കേക്കുകൾ ഉപയോ​ഗിക്കുന്നതാണ് ആരോഗ്യകരം. അതല്ല ഫ്രോസ്റ്റഡ് കേക്കുകൾ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ സുരക്ഷിതമായ ചേരുവകളാണ് ഉപയോ​ഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.

4- ഓർഗാനിക് ചേരുവകൾ, സസ്യാധിഷ്ഠിത നിറം, സംസ്കരിച്ചിട്ടില്ലാത്ത പഞ്ചസാര എന്നിവ ഉപയോഗിച്ച് നിർമിച്ച കേക്കുകൾ തികച്ചും ആരോ​ഗ്യപ്രദമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com