'വില്ലൻ' കൊളസ്ട്രോൾ അല്ല, ഹൃദ്രോ​ഗം വരുത്തി വയ്ക്കുന്നത് മോശം ഭക്ഷണക്രമം

85 ശതമാനം കൊളസ്ട്രോളും നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്നതാണ്.
Woman having chest pain
cholesterolMeta AI Image
Updated on
1 min read

ത്രയും നാൾ ഹൃദ്രോ​ഗം വരാനുള്ള പ്രധാന കാരണമായി നമ്മൾ കണ്ടിരുന്നത് കൊളസ്ട്രോളിനെ ആണ്. എന്നാൽ കൊളസ്ട്രോളിനെ വില്ലനാക്കുകയാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര വെളിപ്പെടുത്തുന്നു. യൂട്യൂബിൽ യുവർ ഹെൽത്ത് ഡീകോർഡഡ് എന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫാർമസി കമ്പനികാളാണ് കൊളസ്ട്രോളിനെ വില്ലനാക്കിയത്. അവർ ഉണ്ടാക്കുന്ന മരുന്നുകൾ വിറ്റുപോകാനും കൂടുതൽ ലാഭം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. 85 ശതമാനം കൊളസ്ട്രോളും നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതൊരു മോശം വസ്തുവല്ല. ധമനികളുടെ കാഠിന്യം സൃഷ്ടിക്കുക, ശരീരവീക്കം കുറയ്ക്കുക, സംരക്ഷണ സംവിധാനമായി പ്രവർത്തിക്കുക തുടങ്ങി കൊളസ്ട്രോൾ ശരീരത്തിനുള്ളിലെ പത്ത് പ്രധാന ജോലികൾ ചെയ്യുന്നു.

യഥാർഥ വില്ലൻ 'ഭക്ഷണക്രമം'

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പിന്നിലെ യഥാർഥ കാരണം മോശം ഭക്ഷണക്രമവും ജീവിതശൈലി തിരഞ്ഞെടുപ്പുകളുമാണെന്ന് ഡോക്ടർ പറയുന്നു. തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നത്, ശരീരത്തിൽ വീക്കം ഉണ്ടാക്കും. ഇത് ധമനികളിൽ മാലിന്യം അടിയാന്‍ കാരണമാകും.

Woman having chest pain
മൂഡ് ശരിയാക്കാൻ പാട്ട് കേൾക്കാം, സന്തോഷം കൂടുമെന്ന് വി​ദ​ഗ്ധർ

ഇതിനെ കൊളസ്ട്രോൾ ഒരു ബാൻഡ്-എയ്ഡ് പോലെ മറയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആവർത്തിച്ച് തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നത് ധമനികളിൽ മാലിന്യം അടിയാനും, അവിടെ കൊളസ്ട്രോൾ വീണ്ടും അടിഞ്ഞുകൂടാനും കാരണമാവുകയും ചെയ്യും. ഫലം ഹൃദ്രോ​ഗമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Woman having chest pain
മോയ്ചറൈസർ രാവിലെയും വൈകുന്നേരവും പുരട്ടണോ? 30 കഴിഞ്ഞാൽ മേക്കപ്പ് കിറ്റിൽ ഉണ്ടാവേണ്ട സാധനങ്ങൾ

ഹൃദയാരോ​ഗ്യം; ഭക്ഷണക്രമം

ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. രാവിലെ പ്രധാന ഭക്ഷണം, അതായത് ബ്രഞ്ച്. വൈകുന്നേരം സിംപിൾ ഭക്ഷണവും ആയിരിക്കണം. പ്രഭാത ഭക്ഷണത്തിൽ മുട്ടയും പച്ച ഇലക്കറികളും ഉൾപ്പെടുത്താൻ ശ്രമിക്കുക. പകൽ സമത്ത് വിശക്കുകയാണെങ്കിൽ നട്സ്, സാലഡ്, സൂപ്പ് പോലുള്ളവ കഴിക്കാം. മെറ്റബോളിസം നടക്കേണ്ടതിന് ഫ്രക്ടോസ് പെട്ടെന്ന് വിഘടിക്കില്ല. അത് കരളിലേക്ക് നേരെ പോകും. അതിനാൽ ഒഴിഞ്ഞ വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Summary

Cardiologist Dr. Alok Chopra debunks the myth that cholesterol is the main cause of heart diseases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com