ആരോഗ്യ സ്വാതന്ത്ര്യം നേടാം; 5 പ്രധാന ഘടകങ്ങൾ

ആരോഗ്യം സ്വതന്ത്രമായി തുടരാന്‍ സഹായിക്കുന്ന 5 വഴികള്‍
indepencence day
ആരോഗ്യ സ്വാതന്ത്ര്യം നേടാം; 5 പ്രധാന ഘടകങ്ങൾ

പ്രായത്തിനനുസരിച്ച് ആരോഗ്യം നിലനിര്‍ത്തുന്നത് സ്വതന്ത്രമായിരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യം സ്വതന്ത്രമായി തുടരാന്‍ സഹായിക്കുന്ന 5 പൊടിക്കൈകള്‍ ഇതാ

1. ശാരീരികമായി സജീവമാകുക

walking

വ്യായാമം ചെയ്യുന്നത് ശാരീരികമായി സജീവമാക്കാനും കരുത്തുണ്ടാകാനും സഹായിക്കും. ഇത് നമ്മുടെ സ്വതന്ത്രമായ ആരോഗ്യത്തിന് അനിവാര്യമാണ്. നടത്തം, നൃത്തം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ നിങ്ങളെ ശാരീരികമായി കരുത്തുള്ളവരാക്കാന്‍ സഹായിക്കും.

വ്യായാമം പിതവായി ചെയ്യുന്നത് ഇത്തരം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും

  • ഹൃദ്രോഗം

  • ചില അര്‍ബുദങ്ങള്‍

  • പ്രമേഹം

  • ഉയര്‍ന്ന രക്തസമ്മര്‍ദം

2. ആരോഗ്യകരമായ ഭക്ഷണക്രമം

healthy

നിങ്ങള്‍ എത്ര കഴിച്ചു എന്നല്ല, എന്ത് കഴിച്ചു എന്നതാണ് പ്രധാനം!

ആരോഗ്യത്തോടെ ഇരിക്കാന്‍ മതിയായ പോഷകങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങളും പച്ചക്കറികളും പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ നിരവധി പോഷകങ്ങള്‍ ലഭിക്കും. ഭക്ഷണം അധികമോ കുറവോ കഴിക്കരുത്. എല്ലാ ഭക്ഷണവും മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ അതാണ് ആരോഗ്യകരമായ ഭക്ഷണക്രമം.

3. സമൂഹവുമായി ബന്ധപ്പെട്ടിരിക്കുക

stay connected

സമൂഹ്യമായി ബന്ധപ്പെട്ടിരിക്കുന്നത് മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് ഉത്കണ്ഠ, ഇടയ്ക്കിടെ ഉണ്ടാകുന്ന മൂഡ് മാറ്റം എന്നിവയെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

  • സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ പോവുക

  • ക്ലബ് രൂപീകരിച്ച് സമാന ചിന്താഗതിക്കാരുമൊത്ത് സമയം ചിലവഴിക്കുക

  • സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ ഡാന്‍സ് ക്ലാസുകളില്‍ ചേരുക

തുടങ്ങിയവ നിങ്ങളെ സാമൂഹവുമായി ബന്ധപ്പെട്ടിരിക്കാന്‍ സഹായിക്കുന്നു.

4. സുരക്ഷിതമായി വീട്

health

വീട് സുരക്ഷിതവും ആക്‌സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കുക. ട്രിപ്പിങ് അപകടങ്ങള്‍ ഒഴിവാക്കുക, ഗ്രാബ് ബാറുകള്‍ സ്ഥാപിക്കുക, വീഴ്ച തടയാന്‍ നല്ല ലൈറ്റിങ് സംവിധാനം ഒരുക്കുക എന്നിവ പ്രധാനമാണ്. മുതിര്‍ന്നവര്‍ വീണുണ്ടാകുന്ന ഗുരുതര പരിക്കുകളും തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ സങ്കീര്‍ണതകളും ഇതിലൂടെ ഒഴിവാക്കാം.

5. പതിവ് മെഡിക്കല്‍ ചെക്കപ്പ്

medical checkup

രോഗാവസ്ഥകള്‍ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പതിവ് മെഡിക്കല്‍ ചെക്കപ്പ് സഹായിക്കും. മുന്‍കരുതലോടെയുള്ള പ്രതിരോധമാണ് ആരോഗ്യത്തോടെയും സ്വതന്ത്ര്യത്തോടെയും ഇരിക്കാനുള്ള പ്രധാന മാര്‍ഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com