കൂടുതൽ ബാധിക്കുക കുട്ടികളെ, ദ്രുത​ഗതിയിൽ രോ​ഗവ്യാപനം; ചാന്ദിപുര വൈറസ് ഭീഷണിയാകുള്ള കാരണം

ഒൻപതു മാസം മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ തീവ്ര മസ്തിഷ്കവീക്കത്തിന് വൈറസ് കാരണമാകുന്നു
Chandipura virus
കുട്ടികളിൽ ചാന്ദിപുര വൈറസ് ഭീഷണിയാകുള്ള കാരണം

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്‍പിവി). ഇന്ത്യയിൽ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും മണൽ ഈച്ചകളിലൂടെയും ചെള്ള്, കൊതുകു മൂലവും പകരുന്ന വൈറസ് കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഒൻപതു മാസം മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ തീവ്ര മസ്തിഷ്കവീക്കത്തിന് വൈറസ് കാരണമാകുന്നു. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

കുട്ടികളിൽ ചാന്ദിപുര വൈറസ് ഭീഷണിയാകുന്നതിനുള്ള എട്ട് കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. രോഗപ്രതിരോധ സംവിധാനം

Chandipura virus
റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്‍പിവി)

കുട്ടികളിൽ രോ​ഗപ്രതിരോധ സംവിധാനം ദുർബലമായതിനാൽ തന്നെ സിഎച്ച്‌പിവി പോലുള്ള വൈറസ് പെട്ടെന്ന് ബാധിക്കാൻ ഇടയുണ്ട്. പ്രത്യേകിച്ച് ആൻ്റിബോഡികൾ കുറവായതിനാൽ പുതിയ രോഗകാരികളെ ചെറുക്കാനുള്ള കഴിവ് ഉണ്ടാകില്ല. ഇത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ഗുരുതരമായ അണുബാധകൾക്കും സങ്കീർണതകൾക്കും സാധ്യത കൂട്ടുന്നു.

2. പുറത്ത് കളിക്കുന്ന ശീലം

Chandipura virus
ഇന്ത്യയിൽ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്തത്

കുട്ടികൾ പുറത്തു കളിക്കുന്നത് പലപ്പോഴും സിഎച്ച്പിവി വൈറസ് പരത്തുന്ന ഈച്ചകൾ വളരുന്ന പരിസ്ഥിതിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. ചെടികൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങിൽ നിന്ന് രോ​ഗവാഹികളായ ഈച്ചയോ കൊതുകോ അവരെ കടിക്കാൻ സാധ്യതയുണ്ട്.

3. ദ്രുതഗതിയിലുള്ള രോഗവളർച്ച

Chandipura virus
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഉയർന്ന മരണനിരക്ക്

കുട്ടികളിൽ വൈറസ് പെട്ടെന്ന് മസ്തിഷ്കവീക്കം പോലുള്ള ഗുരുതരമായ ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. അവരുടെ കേന്ദ്ര നാഡീവ്യൂഹങ്ങൾക്ക് ദ്രുതഗതിയിലുള്ള വൈറൽ റെപ്ലിക്കേഷൻ തടയാനോ നിയന്ത്രിക്കാനോ കഴിയില്ല. ഇത് മുതിർന്നവരെ അപേക്ഷിച്ച് ഉയർന്ന മരണനിരക്കിലേക്കും നയിക്കുന്നു.

4. ദുർബലമായ ന്യൂറോളജിക്കൽ പ്രവർത്തനങ്ങൾ

Chandipura virus
കുട്ടികളില്‍ ദീർഘകാലം ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു

മുതിർന്നവരെ അപേക്ഷിച്ച് സിഎച്ച്‌പിവി കുട്ടികളുടെ ന്യൂറോളജിക്കൽ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഇത് ദീർഘകാലം ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

5. അവബോധമില്ലായ്മ

Chandipura virus
പ്രാദേശിക പ്രദേശങ്ങളില്‍ രോഗത്തെ കുറിച്ചുള്ള അവബോധം കുറവ്

പല പ്രാദേശിക പ്രദേശങ്ങളിലും ചാന്ദിപുര വൈറസിനെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ ഉള്ളൂ. ഇത് രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലും രോഗബാധിതരായ കുട്ടികൾക്ക് വൈദ്യസഹായം തേടുന്നതിലും കാലതാമസമുണ്ടാക്കുന്നു. രക്ഷിതാക്കൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കുമിടയിലുള്ള ഈ അവബോധമില്ലായ്മ രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്തുകയും അണുബാധയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യുന്നു.

6. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്

children
അടിസ്ഥാന സൗകര്യമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങള്‍

സിഎച്ച്‌പിവി വ്യാപകമായ പ്രദേശങ്ങളിൽ പലപ്പോഴും അപര്യാപ്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഇപ്പോഴുമുള്ളത്. മെഡിക്കൽ സൗകര്യങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ, സമയബന്ധിതമായ ചികിത്സ എന്നിവ പരിമിതമാണ്. ഇത് കുട്ടികളിൽ മരണ നിരക്ക് കൂട്ടുന്നു.

7. ഈച്ച/കൊതുക് നശീകരണം

virus
കൊതുക് നശീകരണംഎക്സ് പ്രസ് ചിത്രം

സിഎച്ച്പിവി പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം ഈച്ച/കൊതുക് നശീകരണമാണ്. അപര്യാപ്തമായ വെക്റ്റർ നിയന്ത്രണങ്ങൾ ഈച്ചകളും എണ്ണം വർധിക്കാനും സിഎച്ച്പിവി പോലുള്ളവയുടെ വ്യാപനത്തിന് കാരണവുമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com