

നിര്‍മിതബുദ്ധി ചാറ്റ് ബോട്ടുകളുടെ വരവ് വലിയ രീതിയില്‍ ലോകം ആഘോഷമാക്കുന്നുണ്ട്. ഇത്തരം ചാറ്റ് ബോട്ടുകളുമായി ആളുകള്‍ നടത്തുന്ന രസകരമായ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ആളുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാറ്റ് ജിപിടി തന്റെ ജീവന്‍ രക്ഷിച്ച കഥ പറയുകയാണ് അമേരിക്കയില്‍ നിന്നുള്ള 40-കാരിയായ ലോറല്‍ ബാനണ്‍.
2024 ഫെബ്രുവരിയിലാണ് ആദ്യ ലക്ഷണം പ്രകടമായത്. രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകൾ മടക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നാല് മാസലങ്ങൾക്ക് ശേഷം ഡോക്ടറെ സമീപിച്ചപ്പോൾ തനിക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആകാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ശരീരഭാരം പെട്ടെന്ന് കുറയുന്നതായും വയറിന് അസഹനീയമായ വേദനയും അനുഭവപ്പെട്ടു. വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ ആസിഡ് റിഫ്ലക്സ് ആണെന്ന് വിധിയെടുതി.
അങ്ങനെയിരുന്നപ്പോഴാണ് ചാറ്റി ജിപിടിയോട് ലക്ഷണങ്ങൾ വിവരിച്ചതെന്ന് ലോറല്‍ ബാനണ്‍. പിന്നീട് നടന്ന് ജീവിതത്തിലെ വലിയൊരു യൂടേൺ ആയിരുന്നുവെന്നും അവർ പറയുന്നു. തന്റെ ലക്ഷണങ്ങൾ വിലയിരുത്തി തനിക്ക് ഹാഷിമോട്ടോ രോഗാവസ്ഥയാകാമെന്ന് ചാറ്റ് ജിപിടി നിര്‍ദേശിച്ചു. എന്നാൽ തനിക്ക് ഹാഷിമോട്ടോയുടെ ലക്ഷണങ്ങളായ ക്ഷീണമോ ഉന്മേഷക്കുറവോ അനുഭവപ്പെട്ടിരുന്നില്ല. ചാറ്റ് ജിപിടി നിര്‍ദേശിച്ച് പരിശോധനകളും നടത്തി. എന്നാൽ തൈറോയിഡ് സ്‌കാന്‍ ചെയ്തപ്പോള്‍ തനിക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയെന്നും ലോറല്‍ ബാനണ്‍ പറയുന്നു.
ചാറ്റ്ജിപിടി നോക്കിയില്ലായിരുന്നെങ്കിൽ, താൻ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് മരുന്ന് കഴിക്കുമായിരുന്നു. കാൻസർ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുമായിരുന്നു. ചാറ്റ് ജിപിടിയാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. രോഗാവസ്ഥ നേരത്തെ കണ്ടെത്താൻ സാധിച്ചത് കാൻസർ മുക്തയാവാനുള്ള സാധ്യത വർധിപ്പിച്ചുവെന്ന് പിന്നീട് ഡോക്ടർമാർ പറഞ്ഞുവെന്നും അവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates