ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

കടല വേവിക്കുമ്പോൾ തണുത്ത വെള്ളമൊഴിക്കുന്നതിന് പകരം തിളച്ചവെള്ളമൊഴിക്കുന്നത് കടല പെട്ടെന്ന് മൃദുവാകാൻ സഹായിക്കും
chickpeas
chickpeasPinterest
Updated on
1 min read

ലേന്ന് കടല വെള്ളത്തിലിടാൻ മറന്നോ? ഇനി ടെൻഷൻ വേണ്ട. വെള്ളത്തിൽ കുതിർക്കാത്ത കടലയും വേവിച്ചെടുക്കാൻ ചില പൊടിക്കൈകളുണ്ട്.

ക്വിക്ക് സോക്ക്

കടല നല്ലതു പോലെ കഴുകി പ്രഷർ കുക്കറിൽ തിളച്ച വെള്ളം ചേർത്ത് 5 മുതൽ 10 മിനിറ്റ് നേരം തിളപ്പിക്കുക. തീ ഓഫ് ചെയ്ത ശേഷം ഒരു മണിക്കൂർ മൂടി വയ്ക്കാം. ശേഷം സാധാരണ പോലെ കടല വേവിക്കാം. ഇത് കടല കൂടുതൽ മൃദുവാകാൻ സഹായിക്കും. (കടല വേവിക്കുമ്പോൾ തണുത്ത വെള്ളമൊഴിക്കുന്നതിന് പകരം തിളച്ചവെള്ളമൊഴിക്കുന്നത് കടല പെട്ടെന്ന് മൃദുവാകാൻ സഹായിക്കും)

chickpeas
കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

ബേക്കിങ് സോഡ

കടല വേവിച്ച വെള്ളത്തിൽ ഒരു നുള്ള് ബേക്കിങ് സോഡ (¼ tsp വരെ) ചേർക്കുക. ഇത് കടലിന്റെ പുറംതൊലി മൃദുവാക്കും, അതിനാൽ വേഗം വേവാനും സഹായിക്കും.

പ്രഷർ കുക്കർ മാർഗം

കടല നന്നതു പോലെ കഴുകി, പ്രഷർ കുക്കറിൽ കടലയുടെ മൂന്ന് മടങ്ങ് വെള്ളം ഒഴിച്ച് എട്ട് വിസിൽ വരുന്നതു വരെ വേവിക്കുക, ശേഷം പ്രഷർകുക്കറിന്റെ സമ്മർദം പൂർണമായും മാറിയ ശേഷം അൽപം ഉപ്പ് ചേർത്ത് വീണ്ടും വിസിൽ വരുന്നതു വരെ വേവിക്കാം.

chickpeas
ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

ഇലക്ട്രിക് കുക്കർ

ഹൈ പ്രഷർ മോഡിൽ 35–40 മിനിറ്റ് വേവിച്ച ശേഷം, 10 മിനിറ്റ് കഴിഞ്ഞ് എടുക്കാവുന്നത്. ഇത് കടല മൃദുവാകാൻ സഹായിക്കും.

Summary

Chickpeas socked in Pressure cooker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com