ഓരോ വർഷവും കണ്ണടയുടെ പവർ മുകളിലോട്ട് !, കുട്ടികളിലെ 'പ്രോ​ഗ്രസീവ് മയോപിയ' നിസ്സാരമല്ല

കൂടാതെ 20-20-20 നിയമം പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Childhood Myopia
Childhood MyopiaPinterest
Updated on
2 min read

കലെയുള്ള വസ്തുക്കൾ കണ്ണടയുടെ സഹായത്തോടെ മാത്രം കാണേണ്ട അവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. കുട്ടികൾക്ക് അകലെയുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകാതെ മങ്ങലോടെ കാണുന്ന അവസ്ഥയാണ് മയോപിയ (Childhood Myopia). അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകുമെങ്കിലും ദൂരക്കാഴ്ച മങ്ങുന്നതാണ് പ്രധാന ലക്ഷണം.

സാധാരണയായി ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് മയോപിയ കൂടുതലായി കണ്ടെത്തുന്നത്. ചില കുട്ടികളിൽ കണ്ണടയുടെ പവർ വർഷംതോറും വർധിക്കുന്ന അവസ്ഥയെ പ്രോഗ്രസീവ് മയോപിയ (Progressive Myopia) എന്നാണ് വിളിക്കുന്നത്.

കണ്ണിന്റെ ആകൃതി സാധാരണതിലും നീളമുള്ളതാകുകയോ കോർണിയയുടെ വളവ് കൂടുതലാവുകയോ ചെയ്താൽ പ്രകാശം റെറ്റിനയിൽ കൃത്യമായി പതിക്കാതെ അതിന് മുൻവശത്ത് ഫോകസ് ചെയ്യും. ഇതാണ് മയോപിയയ്ക്ക് പിന്നിലെ കാരണം. ജനിതക കാരണങ്ങൾക്ക് പുറമെ വർധിച്ച സ്ക്രീൻ ടൈം, പുറത്തുകളിക്കാനുള്ള അവസരം കുറയുന്നതുമൊക്കായാണ് കുട്ടികൾക്കിടയിലെ മയോപിയ കേസുകൾ വർധിക്കാനുള്ള കാരണമെന്ന് വിദഗ്ധർ പറയുന്നു.

ഓൺലൈൻ ട്യൂട്ടോറിയലുകൾ, വിദ്യാഭ്യാസ വിഡിയോകൾ, സിനിമ-സീരിസ് എന്നിവയിലൂടെ കുട്ടികളുടെ ദൈനംദിന സ്ക്രീൻ എക്സ്പോഷൻ നിശബ്ദമായി ആറ് മണിക്കൂറിലധികം കടന്നു പോകുന്നു. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നത് സംബന്ധിച്ച് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS) പുതിയ മാർഗനിദേശങ്ങൾ പുറത്തുവിട്ടിരുന്നു.

  • കുട്ടികളിൽ വാർഷിക നേത്ര പരിശോധനകൾ നിബന്ധമാക്കുക.

  • സ്ക്രീൻ ടൈം പ്രായത്തിനനുസരിച്ച് പരിമിതപ്പെടുത്തുക.

  • ഉചിതമായ വായനാ ദൂരം നിലനിർത്തുക.

  • പഠന സമയത്ത് മതിയായ വെളിച്ചം ഉറപ്പിക്കുക.

  • ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്തു ചെലവഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. എന്നിവ അടങ്ങിയതാണ് നിർദേശങ്ങൾ.

കൂടാതെ 20-20-20 നിയമം പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന്റെ ആയാസം കുറയ്ക്കാൻ, ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുത്ത് 20 അടി അകലെയുള്ള ഒരു വസ്തുവിൽ നോക്കാൻ ശ്രമിക്കുക. കൂടാതെ കുട്ടികൾ പഠിക്കുമ്പോൾ ശരിയായ ലൈറ്റിങ് കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കുകയും വേണം.

കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ

  • ബ്ലാക്ക്ബോർഡ് വ്യക്തമായി കാണാനാകാത്തത്

  • ടിവി അടുത്തിരുന്ന് കാണുക

  • ഇടയ്ക്കിടെ കണ്ണുചിമ്മുക

  • തലവേദന

  • കണ്ണ് വേദനയോ ക്ഷീണമോ

  • പുസ്തകങ്ങൾ വളരെ അടുത്ത് പിടിച്ച് വായിക്കുക

  • പഠനത്തിൽ ശ്രദ്ധ കുറയുക

  • സ്പോർട്സ് കളിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക

Progressive Myopia അപകടകരമാണോ?

കണ്ണടയുടെ പവർ വളരെ വേഗത്തിൽ കൂടുന്ന അവസ്ഥ അവഗണിക്കരുത്. ഹൈ മയോപിയ ആയി മാറുമ്പോൾ പിന്നീട് ചില ഗുരുതര നേത്ര പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുന്നു.

ഉണ്ടാകാവുന്ന പ്രശ്നങ്ങൾ

  • റെറ്റിനൽ ഡിറ്റാച്ച്മെന്റ്

  • ഗ്ലോക്കോമ

  • കാറ്ററാക്ട്

  • കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത

  • ജീവിത നിലവാരത്തെ ബാധിക്കൽ

ചികിത്സ എങ്ങനെ?

  • കണ്ണട

  • കോൺടാക്റ്റ് ലെൻസ്

  • മയോപിയ കൺട്രോൾ ലെൻസ്

  • പ്രത്യേക ഐ ഡ്രോപ്സ്

  • മുതിർന്നവരിൽ LASIK പോലുള്ള ശസ്ത്രക്രിയകൾ ചെയ്യാം.

Childhood Myopia
കേരളത്തിൽ മഴ നേരത്തെ; ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം, വീട്ടിൽ ചെയ്യേണ്ട മുൻകരുതൽ

കുട്ടികളിലെ സ്‌ക്രീൻ സമയം

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കഴിയുന്നത്ര സ്‌ക്രീൻ എക്‌സ്‌പോഷർ ഒഴിവാക്കുന്നതാണ് നല്ലത്. രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക്, എക്‌സ്‌പോഷർ പ്രതിദിനം ഒരു മണിക്കൂറിൽ താഴെയായിരിക്കണം. അഞ്ച് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ, പഠന ആവശ്യങ്ങൾക്ക് അധിക ഉപയോഗം ആവശ്യമില്ലെങ്കിൽ, ഒരു ദിവസം രണ്ട് മണിക്കൂറിൽ താഴെയായിരിക്കണം.

Childhood Myopia
ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

കുട്ടികൾക്ക് കണ്ണട വന്നാൽ അത് സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. കണ്ണടയുടെ പവർ വേഗത്തിൽ കൂടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരെ സമീപിക്കണം. നേരത്തെ കണ്ടെത്തിയാൽ പ്രോഗ്രസിവ് മയോപിയ നിയന്ത്രിക്കാൻ കൂടുതൽ സാധ്യമാണ്.

Summary

Childhood myopia on the rise as screen time soars: warning signs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com