

കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാം. കുട്ടികൾ ശാരീരികമായി സജീവമാകുന്നത് പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പാരമ്പര്യ രോഗങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സഹായിക്കും.
കൊഴിപ്പ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും അതുവഴി പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനു കാരണമാകുകയും ടൈപ്2 പ്രമേഹമായി മാറുകയും ചെയ്യും. എന്നാല്‍ ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നത് മൂലമുള്ള ദോഷവശങ്ങള്‍ തടയുമെന്നാണ് മുൻ പഠനങ്ങൾ പറയുന്നു.
ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും മസിലുകളിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ക്രമീകരിക്കാന്‍ ഇത് സഹായകരമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ആറ് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ ദിവസവും ഒരു മണിക്കൂറെങ്കിലും മിതമായതും ഊർജ്ജസ്വലവുമായ എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് ഡോക്ടർമാരും മെഡിക്കൽ വിദഗ്ധരും പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുട്ടികളുടെ പ്രായം അനുസരിച്ച് വ്യായാമം
പ്രായം 3 - 5 വരെ
കുട്ടികളുടെ അസ്ഥികൾ വളരുന്ന പ്രായമാണിത്. അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് ആവശ്യമാണ്. ദിവസം മുഴുവൻ അവരെ ശാരീരികമായി സജീവമാക്കി നിർത്തുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും. 3-5 വയസ് പ്രായമുള്ള കുട്ടികൾക്ക് ഓട്ടം, സപ്പോർട്ട് വീലുള്ള സൈക്കിൾ ചവിട്ടുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് ഊർജ്ജസ്വലരായി ഇരിക്കാം. ഈ പ്രായത്തിൽ തുടങ്ങാവുന്ന മറ്റൊന്ന് നീന്തൽ ആണ്. പരിശീലകന്റെയോ രക്ഷിതാവിന്റെയോ മേൽനോട്ടത്തിൽ 6 മാസത്തിനും മൂന്ന് വയസിനും ഇടയിൽ തന്നെ കുട്ടിയെ നീന്തൽ പരിചയപ്പെടുത്തുന്നത് നല്ലതാണ്.
പ്രായം 6 - 8 വരെ
കുട്ടികൾക്ക് ഈ പ്രായത്തിൽ ജിംനാസ്റ്റിക്സ് ചെയ്യാനും ആത്മവിശ്വാസത്തോടെ സൈക്കിൾ ചവിട്ടാനും കഴിയും. അത്ലറ്റിക് അഥവാ ബോഡി ബാലൻസും മോഷൻ കൺട്രോളും ആവശ്യമുള്ള ഫിറ്റ്നസ് ആക്റ്റിവിറ്റികളും പരിചയപ്പെടുത്താനുള്ള നല്ല സമയമാണിത്. ടെന്നീസ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്ബോൾ തുടങ്ങിയവയും ഈ പ്രായത്തിൽ പരിശീലിപ്പിക്കുന്നത് ഉത്തമമാണ്. വാം അപ്പ്, ശരിയായ സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.
പ്രായം 9-11 വരെ
ഈ പ്രായത്തിൽ മത്സരബുദ്ധി പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. കൈ-കണ്ണുകളുടെ ഏകോപനം വികസിക്കുന്നത് ഈ ഘട്ടത്തിലാണ്. ഒരു പന്ത് ബാറ്റുകൊണ്ട് കൃത്യമായി അടിക്കാനും ടെന്നീസ് ബോളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം അവർക്ക് കഴിയും. ദീർഘദൂര ഓട്ടം അഥവാ ഷോർട്ട് ട്രയാത്ത്ലോണുകൾ ഇവരെ പരിചയപ്പെടുത്താം. ഇതുവഴി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താം.
പ്രായം 12 -14 വരെ
കുട്ടികൾ ശക്തിയിലും പേശികളുടെ വളർച്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന പ്രായമാണിത്. പക്ഷെ ഭാരം ഉയർത്തിയുള്ള വ്യായാമം പ്രോത്സാഹിപ്പിക്കരുത്. പകരം, ഉപകരണങ്ങളൊന്നും ആവശ്യമില്ലാത്ത പുഷ് അപ്പ്, സ്ക്വാട്ട്സ് എന്നിവ ചെയ്യാൻ നിർദേശിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates