

ജീവിതത്തിലെ നല്ല നിമിഷങ്ങളെ ചോക്ലേറ്റിന്റെ അകമ്പടിയോടെ ആഘോഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ചോക്ലേറ്റ് കഴിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ പലവിധ അസുഖങ്ങൾക്കും എൻട്രി പാസ് കൊടുക്കുന്നതു പോലെയാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് ഇഷ്ടമാണെങ്കിലും അടുപ്പിക്കാൻ മടിയാണ്. എന്നാൽ കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും കുറച്ചു ചേക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണെന്നാണ് ആരോഗ്യവിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നത്.
ചോക്ലേറ്റില്‍ അടങ്ങിയ കൊഴുപ്പും ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും ആരോഗ്യത്തിന് ദോഷമാണെന്ന് വ്യത്യസ്ത പഠനങ്ങള്‍ നേരത്തെ തെളിച്ചിട്ടുള്ളതാണ്. എന്നാല്‍ ചോക്ലേറ്റിന് ചില നല്ല വശങ്ങളുമുണ്ട്. അത്ര വലിയ അളവില്‍ അല്ലെങ്കില്‍ ചോക്ലേറ്റ് നമ്മുടെ ഹൃദയത്തെയും മാനസികാരോഗ്യത്തെയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചോക്ലേറ്റിൽ അടങ്ങിയ കൊക്കോയുടെ അസംകൃതവും ശുദ്ധീകരിക്കാത്തതുമായ ബീന്‍സ് ഒരു മെഡിക്കല്‍ അത്ഭുതമാണ്.
തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. മരുന്നുകൾക്ക് സമാനമായി ശരീരത്തിനുള്ളിൽ ഫാർമക്കോളജിക്കൽ ഇഫക്റ്റുകൾ ഉളവാക്കാൻ കഴിയുന്ന വിവിധ സജീവ സംയുക്തങ്ങൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു. അതിലൊന്നാണ് തിയോബ്രോമിൻ എന്ന സംയുക്തമാണ്. ചോക്ലേറ്റിന്റെ കയ്പ്പ് രുചിക്ക് കാരണം ഇതാണ്. കൂടാതെ ചോക്ലേറ്റിൽ കഫൈൻ അടങ്ങിയിട്ടുണ്ട്. ഇതാണ് ചോക്ലേറ്റിനോട് ആസക്തിയുണ്ടാക്കുന്നത്. അതിനാൽ ഇവയെ സൈക്കോ ആക്റ്റീവ് കെമിക്കൽസ് എന്നാണ് അറിയപ്പെടുന്നത്.
ചോക്ലേറ്റിന് മാനസികാവസ്ഥയിൽ എന്ത് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നതിൽ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. അതിൽ ചോക്ലേറ്റ് കഴിക്കുന്നതിലൂടെ പലരുടെയും മാനസികാവസ്ഥ, ഉത്കണ്ഠ, ഊർജ്ജം, ഉണർവ് എന്നിവയിൽ മിക്കതും മെച്ചപ്പെട്ടതായി കണ്ടെത്തി. തലച്ചോറിന്റെ ആരോഗ്യത്തിന് മാത്രമല്ല, കൊക്കോ മറ്റ് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു. വിളർച്ച, ക്ഷയം, സന്ധിവാതം, കുറഞ്ഞ ലിബിഡോ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി നൂറ്റാണ്ടുകൾക്ക് മുൻപു മുതൽ തന്നെ കൊക്കോ ഉപയോഗിക്കാറുണ്ട്.
കൊക്കോ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോളിൻ്റെ അനുപാതം ക്രമീകരിക്കുന്നതിന് ഡാർക്ക് ചോക്ലേറ്റ് ഉപയോഗപ്രദമാകുമെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചിലര്‍ക്ക് ചോക്ലേറ്റ് മരുന്നാകുമ്പോള്‍ മറ്റുചിലര്‍ക്ക് അത് വിഷമായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ചോക്ലേറ്റ് വിഷം കഴിക്കുന്നതിന് തുല്യമാണ്. ചോക്ലേറ്റിൽ അടങ്ങിയ തിയോബ്രോമിൻ, കഫൈൻ എന്നിവ മൃഗങ്ങൾക്ക് ദോഷമാണ്. ചില സന്ദർഭങ്ങളിൽ, ആവശ്യത്തിന് ഉയർന്ന അളവിൽ ചോക്ലേറ്റ് കഴിക്കുന്നത്, അവയെ കോമയിലേക്കും ഹൃദയരോഗങ്ങളിലേക്കും നയിച്ചേക്കാം. അതു കൊണ്ട് നിങ്ങൾ വളർത്തുന്ന അരുമയായ മൃഗങ്ങൾക്ക് ചോക്ലേറ്റ് പങ്കിടാതിരിക്കാൻ ശ്രദ്ധിക്കണം.
ചോക്ലേറ്റിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ മനുഷ്യരിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓക്‌സലേറ്റിൻ്റെ ഉറവിടമാണ് ചോക്ലേറ്റ്, കിഡ്നി സ്റ്റോൺ ഉണ്ടാവാൻ കാരണമാകും. മിൽക്ക് ചോക്കലേറ്റിനേക്കാൾ 70 ശതമാനത്തിലധികം കൊക്കോ സോളിഡുകളുള്ള 20g-30 ഗ്രാം പ്ലെയിൻ അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates