

മുടികൊഴിച്ചിൽ ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മാനസിക സമ്മർദം മുതൽ മലിനീകരണം വരെ ഇതിന് കാരണമാകാം. എന്നാൽ ഒരുപരിധി വരെ മുടികൊഴിച്ചിൽ കുറച്ച് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഹെയർപാക്ക് പരീക്ഷിച്ചാലോ? വെളിച്ചെണ്ണയും ജീരകവും ഉപയോഗിച്ചാണ് ഹെയർപാക്ക് ഉണ്ടാക്കുന്നത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ മുടിയിൽ പരീക്ഷിക്കാത്ത മലയാളികൾ ഉണ്ടാകില്ല. വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആഴത്തിൽ സ്വാധീനിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുള്ള മുടിക്കും വെളിച്ചെണ്ണ ഫലപ്രദമാണ്.
ജീരകം
സാധാരണ ഭക്ഷണം പാകം ചെയ്യാൻ നേരമാണ് ജീരകം ഉപയോഗിക്കുകയെങ്കിലും മുടിയുടെ ആരോഗ്യത്തിനും ഇത് ഔഷധമാണ്. ഇത് മുടിയിഴകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ജീരകത്തിൽ അടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.
തയ്യാറാക്കേണ്ട വിധം
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ ജീരകം ചേർത്ത് രണ്ട് മിനിറ്റ് ചൂടാക്കുക. എണ്ണ തണുത്ത ശേഷം സ്കാൽപ്പിലും മുടിയുടെ വേരുകളിലും മുടിയിഴകളിലും നന്നായി മസാജ് ചെയ്തു തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് തവണ ഈ രീതിയിൽ തലമുടി കഴുകിയാൽ മുടി കൊഴിച്ചിലിന് നല്ല വ്യത്യാസം കാണാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates