അറിയാമോ, കാപ്പി ഒരു സ്മാര്‍ട്ട് ഡ്രഗ്ഗാണ്! എന്താണ് നൂട്രോപിക്‌സ്?

കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്‌സ് അഥവാ സ്മാർട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്
COFFEE
ചായയും കാപ്പിയും തലച്ചോറിനെ സ്വാധീനിക്കുന്ന സ്മാര്‍ട്ട് ഡ്രഗ്
Updated on
2 min read

ത്ര ക്ഷീണമാണെങ്കിലും നിമിഷ നേരെ കൊണ്ട് നമ്മളെ ഉന്മേഷമുള്ളവരാക്കാന്‍ ഒരു കപ്പ് കാപ്പിക്കോ ചായക്കോ കഴിയും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്‌സ് അഥവാ സ്മാർട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഊർജ്ജ ഉൽപ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു.

റൊമാനിയന്‍ സൈക്കോളജിസ്റ്റും കെമിസ്റ്റുമായ കോര്‍ണിലിയസ് ഇ ഗിര്‍ജിയയാണ് 1970 കളിൽ നൂട്രോപിക്‌സ് എന്ന വാക്ക് ആദ്യം ഉപയോ​ഗിക്കുന്നത്. ഗ്രീക്ക് വാക്കുകളായ നൂസ് (ആലോചന) ട്രോപീന്‍ ( വഴികാട്ടി) എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്നാണ് നൂട്രോപിക്‌സ് എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്. പണ്ട് കാലം മുതൽ ഉന്മേഷം നൽകുന്ന ഇത്തരം സ്മാർട്ട് ഡ്ര​ഗുകൾ ആളുകൾ ഉപയോ​ഗിച്ച് പോന്നിരുന്നു. അതിൽ ഒന്ന് മാത്രമാണ് കഫീൻ അടങ്ങിയ കാപ്പിയും ചായയും. ചില നൂട്രോപിക്സുകൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. കൂടാതെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന തലച്ചോറിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാനും ഇവയ്‌ക്ക് സാധിക്കും.

കഫീൻ അടങ്ങിയ പാനീയങ്ങൾ

കഫീൻ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊർജ്ജം തോന്നുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കാം എന്നതാണ് സാധാരണ അളവ് (മൂന്ന് എസ്‌പ്രെസോകൾക്ക് തുല്യം). ഇതിൽ കൂടിയാൽ കഫീൻ അപകടകാരിയാണ്. അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടൽ അസ്വസ്ഥതകൾ എന്നിവയ്‌ക്ക് കാരണമാകും.

DRINKING COFFEE

അശ്വ​ഗന്ധ

ആയുർവേദത്തിൽ ഔഷധമായി കണക്കാക്കുന്ന അശ്വ​ഗന്ധയും ഒരു സ്മാർട്ട് ഡ്ര​ഗ് ആണ്. ഇവയ്‌ക്ക് ഓർമ്മശ മെച്ചപ്പെടുത്താനും മാനസിക ഉത്തേജനമുണ്ടാക്കാനും സാധിക്കും. 225-400 മില്ലി​ഗ്രാം അശ്വ​ഗന്ധ 30 ദിവസം തുടർച്ചയായി കഴിക്കുന്നത് പുരുഷന്മാരിൽ മാനസിക ഉത്തേജനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി, വിഷ്വൽ മെമ്മറി, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയിൽ പുരോ​ഗതി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

DRINKING TEA

എൽ-തിയനൈൻ സപ്ലിമെന്റുകൾ

എൽ-തിയനൈൻ അടങ്ങിയ ചൂയിങ് ​ഗം, പാനീയം വിപണിയിൽ ലഭ്യമാണ്. കൂടാതെ ​ഗ്രീൻ ടീയിൽ സാധാരണയായി അടങ്ങിയ അമിനോ ആസിഡ് കൂടിയാണ് ഇവ. ഇവയ്‌ക്ക് തലച്ചോറിലെ ആൽഫ തരം​ഗത്തെ സ്വാധീനിക്കാൻ കഴിയും. ഇത് നമ്മളെ ഉന്മേഷം ഉള്ളവരാക്കുന്നു. കഫീനോടൊപ്പം എൽ-തിയനൈൻ സപ്ലിമെന്റ് കഴിക്കുന്നത് വൈജ്ഞാനിക പ്രകടനവും ജാഗ്രതയും മെച്ചപ്പെടുത്തിയതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

COFFEE
ഉറക്കമില്ലായ്മ മുതൽ ഹോർമോൺ വ്യതിയാനം വരെ; മുഖത്ത് ഓരോ ഭാ​ഗത്തും കുരു വരാൻ പല കാരണങ്ങൾ

ക്രിയേറ്റിൻ

ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതും സ്പോർട്സ് സപ്ലിമെൻ്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയേറ്റിൻ. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാൻ കഴിയും. എന്നാൽ ശരീരഭാരം കൂടുന്നതും, ദഹനനാളത്തിൻ്റെ അസ്വസ്ഥത എന്നിവ ക്രിയേറ്റിൻ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com