ആയുസ് കൂടാന്‍ കാപ്പി, കാന്‍സര്‍, ഹൃദ്രോഗ മരണങ്ങള്‍ കുറയും; പഠനം

കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കുന്നു.
image of people enjoying coffee
CoffeePexels
Updated on
2 min read

രാവിലെ എഴുന്നേറ്റാല്‍ ഒരു കാപ്പി കുടിച്ചു ദിവസം തുടങ്ങുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ കാപ്പി ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്ന വിശ്വാസത്തില്‍ കാപ്പികുടിക്കുന്ന ശീലം നിര്‍ത്തിയവര്‍ ഏറെയാണ്. യുഎസ്സിലെ ടഫ്റ്റ്‌സ് സര്‍വകലശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ദിവസവും ഒന്ന്-രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മരണ നിരക്ക് 14 ശതമാനം കുറച്ചുവെന്ന് കണ്ടെത്തി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാപ്പിക്ക് ആരോഗ്യത്തിലുള്ള സ്വാധീനത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നു. ടഫ്റ്റ്‌സ് സര്‍വകലശാലയില്‍ നടത്തിയ പഠനത്തില്‍ 46,000 പേരാണ് പങ്കെടുത്തത്. പത്ത് വര്‍ഷമാണ് പഠനം നീണ്ടത്. ദിവസവും ഒന്ന് അല്ലെങ്കില്‍ രണ്ട് കപ്പ് കാപ്പി കുടിക്കുന്നവരില്‍ കാന്‍സര്‍ അല്ലെങ്കില്‍ ഹൃദ്രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന മരണ സാധ്യത കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. കൂടാതെ യുകെ ബയോബാങ്കില്‍ നിന്ന് ശേഖരിച്ച 1,89,020 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിയപ്പോള്‍ മധുരമില്ലാതെ രണ്ടില്‍ കൂടുതല്‍ കപ്പ് കാപ്പി ദിവസവും കുടിക്കുന്നവരില്‍ പുതിയ കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സര്‍ അനുബന്ധ മരണനിരക്ക് 11-16 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കുന്നു. നോര്‍വെയില്‍ 2015-ല്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നത് ലിവര്‍ സിറോസിസ് മൂലമുള്ള മരണങ്ങള്‍ 40 ശതമാനം വരെ കുറയ്ക്കുമെന്നാണ്. കാപ്പിയെ ഉപാപചയ കരള്‍ രോഗങ്ങള്‍ക്കുള്ള ഒരു മരുന്നായി കണക്കാക്കാം. എന്നാല്‍ പുകവലി, മദ്യം, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്കുള്ള മറുമരുന്നായി കാണരുത്.

മൊത്തത്തിലുള്ള ആരോഗ്യത്തിന് കാപ്പി

കാപ്പി കുടിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോമിന്റെ (ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന ലിപിഡുകള്‍) ദോഷഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കും. കൂടാതെ വീക്കം തടയുന്നതും കാന്‍സര്‍ വിരുദ്ധവുമായ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

കാപ്പി ക്ഷീണത്തെ ചെറുക്കുകയും മിതമായ ഉപയോഗം പക്ഷാഘാതത്തിനും ഡിമെന്‍ഷ്യയ്ക്കും സാധ്യത കുറയ്ക്കുയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ 3.5 ലക്ഷം ആളുകളില്‍ നടത്തിയ ഒരു മെറ്റാ അനാലിസിസ് കാണിക്കുന്നത് ഓരോ അധിക കപ്പ് കാപ്പിയും വിഷാദരോഗ സാധ്യത എട്ട് ശതമാനം വരെ കുറയ്ക്കുന്നുണ്ടെന്നാണ്.

കഫീന്‍ വില്ലനാണ്

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും കാപ്പിയില്‍ അടങ്ങിയ കഫീന്‍ ഒരു വില്ലന്‍ തന്നെയാണ്. അമിതമായാല്‍ ഇത് ആസക്തിയുണ്ടാക്കുന്നതും മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതുമാണ്. എന്നാല്‍ മിതമായ അളവിലാണെങ്കില്‍ അതിന് ശക്തമായ ആന്റിഓക്‌സിഡന്റ, ആന്റിഫൈബ്രോട്ടിക്, ആന്റി ലിപിഡ് ഗുണങ്ങളുമുണ്ട്.

കഫീന്‍ അഡിനോസിന്‍ (ഉറക്കത്തിന് കാരണമാകുന്ന തന്മാത്ര) അടിച്ചമര്‍ത്തുകയും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഡോപ്പമിന്‍, സെറോടോണിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടുകയും മാനസികാവസ്ഥ, ഊര്‍ജ്ജ നില, ജാഗ്രത, ഓര്‍മശക്തി എന്നിവ ഉയര്‍ത്തുകയും ചെയ്യുന്നു. കഫീന്‍

image of people enjoying coffee
ഡ്രൈ ഫ്രൂട്സ് വെള്ളത്തിലോ തേനിലോ കുതിര്‍ക്കുന്നത് നല്ലത്

കൂടാതെ ക്ലോറോജോനിക് ആസിഡുകള്‍, കഫെസ്റ്റോള്‍, കഫെവോള്‍ തുടങ്ങിയ ആയിരത്തോളം ബോയോആക്ടീവ് സംയുക്തങ്ങള്‍ കാപ്പിയിലുണ്ട്. കഫീന്‍ നീക്കം ചെയ്ത കാപ്പി കുടിക്കുന്നത് ഇതില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡ് കുടിലില്‍ ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, കൊഴുപ്പ് കത്തുന്നതുമായി ബന്ധപ്പെട്ട ഇൻസുലിൻ സെൻസിറ്റൈസിങ് ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് കാപ്പി വർധിപ്പിക്കുന്നു. കാഫെവോളും കഫെസ്റ്റോളും ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്, ഇത് കലകളില്‍ ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

image of people enjoying coffee
ഏകാന്തതേ നീയും...?നിശ്ശബ്ദ കൊലയാളിയെന്ന് ലോകാരോഗ്യ സംഘടന, ഓരോ മണിക്കൂറിലും 100 മരണം

കാപ്പിയില്‍ പാലും പഞ്ചസാരയും

കാപ്പിയില്‍ പഞ്ചസാരയും പാലുമൊക്കെ ചേര്‍ക്കു കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. കാപ്പിയിൽ ഒന്നോ രണ്ടോ സ്പൂൺ പാൽ ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ പാൽ ക്ലോറോജെനിക് ആസിഡിന്റെ ആഗിരണം കുറയ്ക്കാന്‍ കാരണമായേക്കും. മാത്രമല്ല ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് ഇത് അനുയോജ്യമാകണമെന്നില്ല. പാലും പഞ്ചസാരയും കാപ്പിയിലുള്ള കലോറിയുടെ അളവ് വർധിപ്പിക്കുന്നു. അതുകൊണ്ടാണ് ബ്ലോക്ക് കോഫിയാണ് ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുക. കാപ്പി ഒരു പാനീയമാണ്, മരുന്നല്ല. മിതമായ അളവില്‍ കുടിക്കുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കും.

Summary

Tufts University in US, suggest that moderate coffee consumption, about 1-2 cups daily, may lower mortality risk by 14%, particularly from cancer and cardiovascular diseases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com