Brown Almond Nuts on White Plate
AlmondPexels

ബദാം നല്ലതു തന്നെ, എന്നാൽ കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ദിവസവും നലോ അഞ്ച് ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുന്ന പലരുടെയും ദിനചര്യയുടെ ഭാ​ഗമാണ്.
Published on

ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കൾ അടങ്ങിയതാണ് ബദാം. ഇത് തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും നലോ അഞ്ച് ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുന്ന പലരുടെയും ദിനചര്യയുടെ ഭാ​ഗമാണ്. ബദാം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.

മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. എന്നാൽ ബദാം കഴിക്കുമ്പോൾ സംഭവിക്കുന്ന ചില അബദ്ധങ്ങൾ അവയുടെ ​ഗുണങ്ങൾ ലഭ്യമാകുന്നത് തടയും.

ഒരുപാട് ആകരുത്, കുറയാനും പാടില്ല

ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, വിറ്റാമിൻ ഇയുടെ അളവു കൂടുക, വൃക്കരോ​ഗങ്ങൾക്കുള്ള സാധ്യത തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതേസയമം ചെറിയ അളവിൽ കഴിച്ചാൽ പോഷകങ്ങൾ കിട്ടുകയുമില്ല. ഒരു ദിവസം ആറ് മുതൽ എട്ട് എണ്ണം വരെ കഴിക്കുന്നതാണ് നല്ലത്. അതേസമയം, നട്സ്‌ അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.

Brown Almond Nuts on White Plate
ജലദോഷം പനിയാകുന്നതിന് മുൻപ് തടയാം, ചില പൊടിക്കൈകൾ

ഉപ്പിട്ടതോ വറുത്തതോ

റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കിൽ ഉപ്പ് ചേർത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല. ബദാം റോസ്റ്റ് ചെയ്യുന്നത് പോഷകാഹാരം നഷ്ടപ്പെടുന്നതിനും അനാവശ്യ കലോറികൾ ചേർക്കുന്നതിനും ഇടയാക്കും. കൂടാതം ഉപ്പോ പഞ്ചസാരയോ ചേർക്കുന്നത് അധിക കലോറിക്ക് ഇടയാക്കും.

Brown Almond Nuts on White Plate
പല മീനിനും വ്യത്യസ്ത ഗുണങ്ങള്‍, വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പതിവായി കഴിക്കാതിരിക്കുക

പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം. കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കാം. എന്നാൽ മാസത്തിൽ ഒന്നോ രണ്ടോ തവണ ബദാം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകില്ല.

കൃത്യമായി സൂക്ഷിക്കുക

ബദാം ശരിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കൂടുതൽ ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Summary

Common mistakes that should avoid while eating almond.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com