ആന്‍റിബയോട്ടിക്കുകള്‍ക്കൊപ്പം വേദനസംഹാരികള്‍; രക്ഷയില്ല, രോ​ഗാണുക്കൾ അതും അതിജീവിച്ചു

ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് പോലുള്ള രോഗാണുക്കള്‍ ആന്‍റിബയോട്ടിക്കുകളെ ഫലപ്രദമായി ചെറുക്കുമ്പോഴാണ് ആന്‍റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാകുന്നത്.
antibiotic medicine side effects
Antibiotic MedicinePexels
Updated on
1 min read

ലോകത്തില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി ആന്‍റി-ബാക്ടീരിയല്‍ പ്രതിരോധം (എഎംആര്‍) ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2019-ല്‍ മാത്രം ഏതാണ്ട് 495 ദശലക്ഷം ജീവനാണ് ബാക്ടീരിയല്‍ എഎംആറുമായി ബന്ധപ്പെട്ട് ഉണ്ടായ രോഗങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് പോലുള്ള രോഗാണുക്കള്‍ ആന്‍റിബയോട്ടിക്കുകളെ ഫലപ്രദമായി ചെറുക്കുമ്പോഴാണ് ആന്‍റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാകുന്നത്. ഇത് അവയെ നശിപ്പിക്കുന്നതും അവ മൂലമുണ്ടാകുന്ന രോഗാവസ്ഥകള്‍ കുറയ്ക്കുന്നതും പ്രയാസമുള്ളതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ആന്‍റിബയോട്ടിക്കുകളുടെ ആവര്‍ത്തിച്ചുള്ളതും അമിതമായ ഉപയോഗവും എഎംആര്‍ വര്‍ധിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ ഐബുപ്രൊഫെൻ, പാരസെറ്റാമോള്‍ പോലുള്ള സാധാരണ മരുന്നുകള്‍ രോഗാണുക്കള്‍ക്ക് ആന്‍റിബാക്ടീരിയല്‍ പ്രതിരോധം പ്രാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ക്ലിനിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് ​ഗവേഷകർ നടത്തിയ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ആൻറിബയോട്ടിക് പ്രതിരോധം മുമ്പ് കരുതിയിരുന്നതിനേക്കാൾ സങ്കീർണ്ണമാണ്. ആന്‍റിബയോട്ടിക്കുകളുമായി ഇത്തരം വേദനസംഹാരികള്‍ കഴിക്കുന്നത് ബാക്ടീരിയകളില്‍ ആന്‍റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക് ഇതര മരുന്നുകളും സാധാരണ ചർമ്മ, കുടൽ, മൂത്രനാളി അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക് ആയ സിപ്രോഫ്ലോക്സാസിന്റെയും കുടലിലും മൂത്രനാളിയിലും അണുബാധ ഉണ്ടാക്കുന്ന സാധാരണ ബാക്ടീരിയയായ എസ്ഷെറിച്ചിയ കോളി (ഇ. കോളി) എന്നിവയുടെ പ്രതിപ്രവർത്തനം ഗവേഷകര്‍ വിലയിരുത്തി.

സിപ്രോഫ്ലോക്സാസിൻ - ഇബുപ്രൊഫെൻ, പാരസെറ്റമോൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന ബാക്ടീരിയകൾ, ആൻറിബയോട്ടിക്കുമായി സമ്പർക്കത്തിൽ വരുന്നതിനേക്കാൾ കൂടുതൽ ജനിതക മ്യൂട്ടേഷനുകൾ വികസിപ്പിക്കുന്നതായി കണ്ടെത്തി, ഇത് സൂക്ഷ്മാണുക്കൾ വേഗത്തിൽ വളരാനും ഉയർന്ന പ്രതിരോധശേഷിയുള്ള ജീവികളായി പരിണമിക്കാനും സഹായിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, പ്രത്യേകിച്ച് ഒന്നിലധികം മരുന്നുകൾ പതിവായി നൽകുന്ന ആളുകൾക്ക്.

antibiotic medicine side effects
പാലും പഴവും ഒന്നിച്ചു പോകുവോ! അത്ര സേയ്ഫ് അല്ലെന്ന് ആയുർവേദം

ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകള്‍ എന്നിവയെ കൊല്ലാൻ ഡിസൈന്‍ ചെയ്ത മരുന്നുകളുടെ ഫലങ്ങളെ ചെറുക്കാൻ പരിണമിക്കുമ്പോഴാണ് എഎംആര്‍ ഉണ്ടാകുന്നത്. അതായത്, ആന്‍റിബയോട്ടിക്കുകളുടെയും മറ്റ് ചികിത്സകളുടെയും ഫലപ്രാപ്തി കുറഞ്ഞു വരുന്നുവെന്നാണ്. ഇത് അണുബാധ ചികിത്സക്കാന്‍ പ്രയാസമാക്കുന്നു. ഇത് രോഗവ്യാപനം, കഠിനമായ രോഗാവസ്ഥകള്‍, ദീര്‍ഘകാല വൈകല്യങ്ങള്‍, മരണം എന്നിവയുടെ നിരക്ക് വര്‍ധിക്കും.

antibiotic medicine side effects
തല്ലി വളര്‍ത്തിയാല്‍ നന്നാവുമോ കുട്ടികള്‍, കുസൃതി അച്ചടക്കമില്ലായ്മയുടെ ലക്ഷണമല്ല

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് പുറമെ ആന്റിമൈക്രോബയൽ അല്ലാത്ത മരുന്നുകളും എഎംആറിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനര്‍ഥം, ഈ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് അവ ആൻറിബയോട്ടിക്കുകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ച് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരിക്കുന്നുവെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Summary

Painkiller use with antibiotics may increase bacterial resistance: Study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com