ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

ഓരോ തരം എണ്ണകൾക്കും അതിന്റെതായ പോഷക​ഗുണങ്ങളും ഉപയോ​ഗവുമുണ്ട്.
Cooking oil
എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം
Updated on
1 min read

കന്യാകുമാരി മുതൽ കശ്മീർ വരെ ഒരോ നാട്ടിലും ഓരോ ഭക്ഷണ ശൈലിയാണ്. വിഭവങ്ങളിലെ ചേരുവകളിലും അത് പ്രതിഫലിക്കാറുണ്ട്. പാചക എണ്ണയുടെ കാര്യം തന്നെ എടുക്കൂ. ദക്ഷിണേന്ത്യയുടെ ഭൂരിഭാ​ഗം പ്രദേശത്തും വെള്ളച്ചെണ്ണയ്‌ക്കാണ് ആധിപത്യം. എന്നാൽ ഇന്ത്യയുടെ കിഴക്ക് ഭാ​ഗത്തേക്ക് വരുമ്പോൾ കടുകെണ്ണയാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്നത്.

ഇതിനു പുറമെ നല്ലെണ്ണ, സൺ ഫ്ലവർ ഓയിൽ, ​ഗ്രൗണ്ട് നട്ട് ഓയിൽ തുടങ്ങിയവയും ഉപയോ​ഗം അനുസരിച്ച് മാറിമാറി അടുക്കളയിൽ ഉപയോ​ഗിക്കാറുണ്ട്. ഓരോ തരം എണ്ണകൾക്കും അതിന്റെതായ പോഷക​ഗുണങ്ങളും ഉപയോ​ഗവുമുണ്ട്. ചിലത് ഡീപ് ഫ്രൈ ചെയ്യാനാണ് നല്ലതെങ്കിൽ മറ്റു ചിലത് കറികളിൽ ഒഴിക്കാനാണ് നല്ലത്. അതുകൊണ്ട് എണ്ണകളുടെ സ്വഭാവമറിഞ്ഞ് ഭക്ഷണം ഉണ്ടാക്കുന്നതാണ് നല്ലത്.

ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ ലോവ്‌നീത് ബന്ദ്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ ​ഗുണങ്ങൾ അനുസരിച്ച് ഉപയോ​ഗിക്കേണ്ട മൂന്ന് എണ്ണകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഒരു എണ്ണയും പൂർണ്ണമല്ല, അതുകൊണ്ട് പലതരത്തിലുള്ള എണ്ണകൾ അടുക്കളയിൽ കരതേണ്ടത് ആവശ്യമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

നെയ്യ്

നെയ്യ് ഉയർന്ന സ്മോക്ക് പോയിൻ്റുള്ളതിനാൽ പോഷകങ്ങൾ നശിപ്പിക്കാതെ നന്നായി ചൂടാക്കാൻ സാധിക്കും. ഭക്ഷണം വറുക്കാൻ നെയ്യ് ഒരു നല്ല ഓപ്ഷനാണ്.

ഗുണങ്ങൾ

ആരോ​ഗ്യ​ഗുണങ്ങൾ കണക്കിലെടുത്ത് നെയ്യ് ഒരു സൂപ്പർ ഫുഡ് ആയാണ് കരുതപ്പെടുന്നത്. നെയ്യിൽ ബ്യൂട്ടിറിക് ആസിഡിൻ്റെ ഉയർന്ന സാന്ദ്രത ദഹനവ്യവസ്ഥയിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണച്ച് കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും വീക്കം തടയുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുകെണ്ണ

കടുകെണ്ണയ്ക്ക് ഉയർന്ന സ്മോക്ക് പോയിൻ്റും കടുത്ത മണവുമാണ്. ഈ എണ്ണ കറികളും തഡ്കയും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.

ഗുണങ്ങള്‍

കടുകെണ്ണയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ കൂടുതൽ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന അല്ലൈൽ ഐസോത്തിയോസയനേറ്റ്, എരുസിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങളും എണ്ണയിൽ അടങ്ങിയിട്ടുണ്ട്.

Cooking oil
ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

വെർജിൻ ഒലീവ് ഓയിൽ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചൂടാക്കാതെ തന്നെ ഉപയോഗിക്കാം. സലാഡ്, സാൻഡ്വിച്ച് എന്നിവ ഉണ്ടാക്കുമ്പോൾ ഈ എണ്ണയാണ് നല്ലത്.

ഗുണങ്ങൾ

ആൻ്റിഓക്‌സിഡൻ്റുകൾ, പോളിഫെനോൾസ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് വെർജിൻ ഒലീവ് ഓയിൽ. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com