വിട്ടുമാറാത്ത ചുമ, പിന്നാലെ പനി; പടർന്നുപിടിക്കുന്നത് എച്ച്3എൻ2

വായുമലിനീകരണം മൂലവും വൈറൽ രോ​ഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പലർക്കും പനിയോടൊപ്പം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വിട്ടുമാറാത്ത ചുമ, പിന്നാലെ പനിയും..., കഴിഞ്ഞ രണ്ട്മൂന്ന് മാസങ്ങളായി രാജ്യത്ത് പലയിടത്തും ആളുകളെ ഈ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ട്. ഇൻഫ്ളുവൻസ എ വൈറസിന്റെ ഉപവിഭാ​ഗമായ എച്ച്3എൻ2 ആണ് ഇതിന് കാരണമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നത്. എന്നാൽ ചുമ, ജലദോഷം, ഛർദ്ദി എന്നിവ കൂടുമ്പോൾ യാതൊരു വേർതിരിവും നോക്കാതെ ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നിർദേശിച്ചു. 

പനി വിട്ടാലും ചുമ തുടരും

സീസണൽ പനി ആണെങ്കിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്നാം ദിവസം പിന്നിടുമ്പോൾ പനി കുറയുമെങ്കിലും മൂന്നാഴ്ച്ചയെങ്കിലും ചുമയടക്കമുള്ള മറ്റ് ബുദ്ധിമുട്ടുകൾ തുടരും. വായുമലിനീകരണം മൂലവും വൈറൽ രോ​ഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പലർക്കും പനിയോടൊപ്പം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്.  15വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതേസമയം രോ​ഗലക്ഷണങ്ങളെ ചികിത്സിച്ചാൽ മതിയെന്നും ആന്റിബയോട്ടിക്കുകൾ ശുപാർശ ചെയ്യരുതെന്നുമാണ് ഐഎംഎ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. 

ആന്റിബയോട്ടിക്ക് ഏൽക്കാത്ത അവസ്ഥ

"ഇപ്പോൾ, ആളുകൾ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആൻറിബയോട്ടിക്കുകൾ കഴിക്കാൻ തുടങ്ങും. കൃത്യമായ ഇടവേള ഇല്ലാതെപോലും പലരും ഇത്തരം മരുന്നുകൾ കഴിക്കുന്നുണ്ട്. രോ​ഗം ഒന്ന് കുറഞ്ഞെന്ന് തോന്നുമ്പോഴേക്കും ഇത് നിർത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുന്നതിനാൽ ഇത് തടയണം. അല്ലാത്തപക്ഷം ആന്റിബയോട്ടിക് എടുത്തേ മതിയാകൂ എന്നൊരു സാഹചര്യം വരുമ്പോൾ മരുന്ന് ഫലിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും", ഐഎംഎ ചൂണ്ടിക്കാട്ടി. 

അമോക്സിസില്ലിൻ, നോർഫ്ലോക്സാസിൻ, ഒപ്രോഫ്ലോക്സാസിൻ, ഓഫ്ലോക്സാസിൻ, ലെവോഫ്ലോക്സാസിൻ എന്നീ ആന്റിബയോട്ടിക്കുകളാണ് പതിവായി ആളുകൾ ദുരുപയോ​ഗം ചെയ്ത് കാണുന്നവ. വയറിളക്കത്തിനും മൂത്രാശയ അണുബാധയ്ക്കുമാണ് ഈ മരുന്നുകൾ നിർദേശിക്കാറ്. കോവിഡ് കാലത്ത് അസിത്രോമൈസിനും ഐവർമെക്റ്റിനും ധാരാളം ആളുകൾ വ്യാപകമായി ഉപയോ​ഗിച്ചിരുന്നു. ഇത് ആന്റിബയോട്ടിക്കിനെതിരെയുള്ള പ്രതിരോധം രൂപപ്പെടാൻ കാരണമായി. അതുകൊണ്ട് ബാക്ടീരിയ മൂലമുള്ള അണുബാധയാണോ അല്ലയോ എന്ന് കൃത്യമായി പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രമേ ആന്റിബയോട്ടിക്കുകൾ രോ​ഗികൾക്ക് നിർദേശിക്കാവൂ എന്നാണ് ഐഎംഎയുടം നിർദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com