

ന്യൂഡല്‍ഹി: 2021 ല്‍ ആഗോള ജനസംഖ്യയുടെ മരണകാരണങ്ങളില്‍ കോവിഡ് രണ്ടാമത്തെ ഘടകമായി മാറിയതായി ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. ലോകത്ത് ഒരു ലക്ഷം ജനസംഖ്യയില്‍ 94 മരണങ്ങള്‍ കോവിഡ് കാരണമാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. കോവിഡ് ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറച്ചതായും ഗവേഷണം കണ്ടെത്തി.
2019നെ അപേക്ഷിച്ച് 2020ല്‍ ലോകമെമ്പാടുമുള്ള മരണങ്ങള്‍ 10.8 ശതമാനം വര്‍ദ്ധിച്ചു, 2020നെ അപേക്ഷിച്ച് 2021ല്‍ 7.5 ശതമാനം വര്‍ദ്ധിച്ചു. മരണനിരക്കിന്റെ കാര്യത്തില്‍ 2020 ല്‍ 8.1 ശതമാനവും 2021 ല്‍ 5.2 ശതമാനവും കൂടി, പഠനം കണക്കാക്കുന്നു. ആഗോളതലത്തില്‍ കോവിഡും അനുബന്ധ മരണങ്ങളും 2019 നും 2021 നും ഇടയില്‍ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറയ്ക്കുന്നതിന് കാരണമായി, അണുബാധകള്‍, പക്ഷാഘാതം, നവജാതശിശുക്കള്‍ എന്നി വിഭാഗങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ കുറയുന്നത് 1990 നും 2019 നും ഇടയില്‍ ആയുര്‍ദൈര്‍ഘ്യം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയില്‍ 1990 നും 2021 നും ഇടയില്‍ 7.9 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചപ്പോള്‍ കോവിഡ് കാരണം ഇന്ത്യയില്‍ 1.9 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി പഠനം പറയുന്നു. ആഫ്രിക്കയിലാണ് കോവിഡില്‍ നിന്നുള്ള മരണനിരക്ക് ഏറ്റവും ഉയര്‍ന്നത്. ലാറ്റിനമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും ഇത് യഥാക്രമം ഒരു ലക്ഷം ജനസംഖ്യയില്‍ 271 ഉം ഒരു ലക്ഷം ജനസംഖ്യയില്‍ 200 മരണങ്ങളും ആണ്. തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 23 പേര്‍ മരിക്കുന്നു, ഗവേഷകര്‍ കണക്കാക്കുന്നു. ആന്‍ഡിയന്‍ ലാറ്റിന്‍ അമേരിക്കയില്‍ 4.9 വര്‍ഷവും തെക്കന്‍ സബ്‌സഹാറന്‍ ആഫ്രിക്കയിലും കിഴക്കന്‍ ഏഷ്യയിലും 3.4 വര്‍ഷവും കുറഞ്ഞു, പഠനത്തില്‍ പറഞ്ഞു.
2019 ലും 1990 ലും സംഭവിച്ചതുപോലെ, 2021 ല്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണം ഇസ്‌കെമിക് ഹൃദ്രോഗമായിരുന്നു, ഗവേഷകര്‍ കണ്ടെത്തി. ആഗോള മരണത്തിന്റെ ആദ്യ അഞ്ച് കാരണങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള സ്‌ട്രോക്ക്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) നാലാം സ്ഥാനത്തും, മറ്റ് മഹാമാരി സംബന്ധമായ മരണനിരക്ക് അഞ്ചാമതാണെന്നും ണവേഷണത്തില്‍ കണ്ടെത്തി. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ വിഭാഗമാണ് പഠത്തിന് പിന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates