

കറിവേപ്പിലയില്ലാത്ത നാടൻ കറികൾ ഉണ്ടാകില്ല. കറിവേപ്പില കറികൾക്ക് രുചിയും ഗുണവും മണവും നൽകും. എന്നാൽ അത് മത്രമല്ല, കറിവേപ്പില കൊണ്ട് അടുക്കള വൃത്തിയായി സൂക്ഷിക്കാനും സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
ദിവസവും പാചകം നടക്കുന്നതു കൊണ്ട് തന്നെ അടുക്കളകളിൽ പലതരത്തിലുള്ള മണങ്ങൾ തങ്ങി നിൽക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മീന്‍, മാംസം എന്നിവ വൃത്തിയാക്കിയ ശേഷം, അത്തരം സാഹചര്യങ്ങളില്‍ ഒരു പിടി കറിവേപ്പില വെള്ളത്തില്‍ തിളപ്പിച്ച് അതിന്‍റെ ആവി അടുക്കളില്‍ പകരുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കുക മാത്രമല്ല, ദീര്‍ഘ നേരം കറിവേപ്പിലയുടെ സുഗന്ധം അടുക്കളയില്‍ നില്‍ക്കുകയും ചെയ്യും.
ചപ്പാത്തി പരത്തുന്നതു മുതല്‍ പച്ചക്കറി അരിയുന്നതു വരെ പലപ്പോഴും സ്ലാബില്‍ വെച്ചാണ്. ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി സ്ലാബില്‍ പുരട്ടി രണ്ട് മിനിറ്റുകള്‍ക്ക് ശേഷം വെള്ളമൊഴിച്ചു കഴുകുക. ഇത് സ്ലാബ് അണുവിമുക്തമാകാനും വൃത്തിയായിയിരിക്കാനും സഹായിക്കുന്നു.
കാലക്രമേണ സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും അവയുടെ തിളക്കം നഷ്ടപ്പെടും. കറിവേപ്പില ഉപയോഗിച്ച് പ്രകൃതിദത്തമായി ഇവ വൃത്തിയാക്കിയെടുക്കാം. കറിവേപ്പിലയുടെ ഇല പൊടിച്ച് അൽപം വെളിച്ചെണ്ണയിൽ കലർത്തി, ഇത് പോളിഷിംഗ് പേസ്റ്റായി ഉപയോഗിക്കുക. 15 മിനിറ്റിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതു പാത്രങ്ങള്‍ക്ക് തിളക്കും നല്‍കും.
പതിവായി പാചകം ചെയ്യുന്നത് സ്റ്റൗടോപ്പുകള്‍ കറ നിറഞ്ഞതാക്കുന്നു. ഇതിന് കറിവേപ്പില അൽപം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് ഇതുപയോഗിച്ച് സ്റ്റൗടോപ്പ്, ബർണറുകൾ സ്‌ക്രബ് ചെയ്യുക. ഇത് എണ്ണമെഴുക്ക് നീക്കി സ്റ്റൗടോപ്പ് വൃത്തിയാക്കാന്‍ സഹായിക്കും.
ധാന്യങ്ങൾ, പയർ, മസാലകൾ എന്നിവ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ പലപ്പോഴും കീടങ്ങളും പ്രാണികളും ആക്രമിക്കുന്നു. ഈ കീടങ്ങളെ അകറ്റാൻ കറിവേപ്പില ബെസ്റ്റാണ്. ഒരു പിടി കറിവേപ്പില ഉണക്കിയത് ഇത്തരം ഇടങ്ങില്‍ വെക്കുക. കറിവേപ്പിലയുടെ ശക്തമായ ഗന്ധം സ്വാഭാവികമായും ഉറുമ്പുകൾ, കീടങ്ങള്‍ തുടങ്ങിയ പ്രാണികളെ അകറ്റുകയും രാസവസ്തുക്കളുടെ ആവശ്യമില്ലാതെ നിങ്ങളുടെ ഭക്ഷണത്തെ സംരക്ഷിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates