

പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അമ്മമാര്‍ക്ക് മാത്രമല്ല അച്ഛന്മാര്‍ക്കുമുണ്ടാവാം. പുരുഷന്മാർ അച്ഛനാകുമ്പോൾ പത്തില്‍ ഒരാള്‍ക്ക് വീതം ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രസവശേഷം നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ പ്രസവാനന്തര വിഷാദ ലക്ഷണങ്ങള്‍ കാണിക്കും. അത് മൂന്ന് മാസം വരെ നീണ്ടു നില്‍ക്കാം. എന്നാല്‍ കുഞ്ഞുണ്ടായി ആദ്യ മൂന്ന് മുതല്‍ ആറ് മാസം വരെയാകാം പുരുഷന്മാരില്‍ പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാവാന്‍ സാധ്യതയെന്നാണ് 2019ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
അച്ഛന്മാരില്‍ പ്രസവാനന്ത വിഷാദമുണ്ടാകാന്‍ പല ഘടകങ്ങളുണ്ട്
ഹോര്‍മോണ്‍: പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവില്‍ ഉണ്ടാകുന്ന വ്യത്യാസം അവരെ വിഷാദത്തിലേക്ക് നയിക്കാം. പങ്കാളി ഗര്‍ഭണിയായിരിക്കുന്ന അവസ്ഥയിലോ പ്രസവശേഷമോ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവില്‍ വ്യത്യാസപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പങ്കാളിയുടെ വിഷാദം: ഭാര്യ ഗര്‍ഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കില്‍ അതും പുരുഷന്മാര്‍ വിഷാദത്തിലേക്ക് പോകാന്‍ കാരണമാകുന്നു.
കുഞ്ഞില്‍ നിന്ന് അകലുന്നത്: പ്രസവാനന്തരം അച്ഛനെക്കാള്‍ അമ്മയാണ് കുട്ടിക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കേണ്ടതെന്ന ചിന്ത പുരുഷന്മാരില്‍ ഒരു ഔട്ട്‌സൈഡര്‍ ഫീല്‍ ഉണ്ടാക്കുന്നു. ഇത് വിഷാദത്തിന് കാരണമാകാം.
ഭാര്യയുമായി അകലുന്നത്: കുഞ്ഞാകുന്നതോടെ ദമ്പതികള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ കിട്ടുന്ന സമയം കുറയുന്നത്. മുന്നഗണന മാറുന്നതും ഉത്തരവാദിത്വം കൂടുന്നതും പുരുഷന്മാരെ വിഷാദത്തിലേക്കു തള്ളിവിടാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
റോള്‍ മാറ്റം: പലപ്പോളും ഭര്‍ത്താവില്‍ നിന്ന് അച്ഛനിലേക്കുള്ള സ്ഥാനകയറ്റം പലരിലും മാനസിക സംഘര്‍ഷമുണ്ടാക്കാം. അച്ഛനാവുക എന്ന പുതിയ പദവി ആശ്വദിക്കാന്‍ ഇത് അവരെ തടസപ്പെടുത്തുകയും വിഷാദത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യാം.
കുടുംബ പാരമ്പര്യം: വിഷാദരോഗത്തിന്‍റെയോ മറ്റ് മാനസികരോഗങ്ങളുടെയോ ഏതെങ്കിലും തരത്തില്‍ കുടുംബ പാരമ്പര്യമുണ്ടെങ്കില്‍ പുരുഷന്മാര്‍ക്ക് പ്രസവാന്തര വിഷാദം ഉണ്ടാവാം.
ഉറക്കക്കുറവ്: കുഞ്ഞുണ്ടായാല്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് ഉറക്കം വലിയ പ്രശ്‌നമാകാറുണ്ട്. ഉറക്കം കുറയുന്നത് മാനസിക സംഘര്‍ഷത്തിലേക്കും വിഷാദത്തിലേക്കും നയിക്കാം.
പുരുഷന്മാരില്‍ പ്രസവാനന്തര വിഷാദത്തിനുള്ള സാധാരണ ലക്ഷണങ്ങൾ
ദേഷ്യം, പെട്ടെന്ന് പൊട്ടിത്തെറിച്ച് സംസാരിക്കുക
അമിത മദ്യപാനം
ഒന്നിനോടും താല്‍പര്യമില്ലായ്മ
തലവേദന, പേശിവേദന, വയറുവേദന, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ
ഏകാഗ്രത കുറവ്
ആത്മഹത്യാ ചിന്ത
ബന്ധങ്ങളിൽ നിന്ന് പിന്മാറുന്നു
അധികമായി ജോലി ചെയ്യുക അല്ലെങ്കില്‍ ജോലി ചെയ്യുന്നതില്‍ അലസത
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates