ഒരു 'ഡാൻസ് ബ്രേക്ക്' ആയാലോ, ഡിമെൻഷ്യ സാധ്യത 76 ശതമാനം വരെ കുറയും

ആഴ്ചയില്‍ ഒരിക്കല്‍ നൃത്തം ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 76 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Dementia
DementiaMeta AI Image
Updated on
1 min read

സ്വദിച്ച് നൃത്തം ചെയ്യുന്നത് ശാരീരികമായും മാനസികമായും ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. താളത്തിനൊത്ത് ഓരോ ചുവടുകളും ഓര്‍ത്തെടുത്ത് ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്യുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 76 ശതമാനം വരെ കുറയ്ക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ ഡോ. ത്രിഷ പാസ്രിച്ച പറയുന്നു.

1980 മുതല്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വൈജ്ഞാനിക ശക്തി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് നൃത്തം പോലുള്ള ശാരീരിക പ്രവര്‍ത്തനം. ആഴ്ചയില്‍ ഒരിക്കല്‍ നൃത്തം ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 76 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Dementia
കരളു പണി മുടക്കിയോ? ഫാറ്റി ലിവർ ലക്ഷണങ്ങൾ

നൃത്തമെങ്ങനെ ഡിമെൻഷ്യ കുറയ്ക്കും

നൃത്തം നിങ്ങളുടെ തലച്ചോറിനെ പല രീതിയില്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ താളത്തിനൊത്ത് കളിക്കുന്നു, ചുവടുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു, പുതിയതു പഠിക്കുന്നു, ഒപ്പമുള്ളവരുടെ ചുവടുകള്‍ക്കനുസരിച്ച് പ്രതികരിക്കുന്നു. ഈയൊരു ഹോബിയിലൂടെ ശരീരം സജീവമാവുകയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്നും വിദ്ഗധര്‍ പറയുന്നു.

Dementia
ക്രിസ്മസും ന്യൂ ഇയറും; ആഘോഷത്തിനിടെ ഹാങ്ഓവർ മാറാൻ ചില ടിപ്സ്

2026 ആരോഗ്യകരമാക്കാന്‍ ഒരു ഡാന്‍സ് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. നടത്തത്തെക്കാള്‍ നൃത്തം ചെയ്യുന്നത് ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

Summary

Dancing may lower the risk of developing dementia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com