കഠിനമായ ചൊറിച്ചിൽ, താരനാണെന്ന് തെറ്റിദ്ധരിക്കരുത്; സ്കാൽപ് സോറിയാസിസ് ലക്ഷണങ്ങൾ അറിയാം

സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് സ്കാൽപ് സോറിയാസിസ് വരാന്‍ സാധ്യത കൂടുതല്‍
സ്കാൽപ് സോറിയാസിസ്
സ്കാൽപ് സോറിയാസിസ്
Updated on
1 min read

ശിരോചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് 'സ്‌കാല്‍പ് സോറിയാസിസ്'. ഈ രോഗത്തെ പലപ്പോഴും താരനാണെന്ന് തെറ്റിദ്ധരിക്കുകയും മുടിയില്‍ താരനുള്ള ചികിത്സ നടത്തുകയും ചെയ്യാറുണ്ട്. ശിരോചര്‍മ്മം വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു വരുന്നതാണ് താരൻ. ഇത് താല്‍ക്കാലികമാണ്. എന്നാല്‍ സോറിയാസിസ് ഒരു ദീര്‍ഘകാല രോഗമാണ്. ശിരോചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ് ഇതിന്റെ മുഖ്യലക്ഷണം.

ചര്‍മ്മത്തിന്റെ നിറം അനുസരിച്ച് ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, വെള്ളയോ നിറത്തില്‍ തലയില്‍ പ്രത്യക്ഷപ്പെടാം. താരന്‍, വരണ്ട ചര്‍മ്മം, ഇടയ്ക്കിടെയുള്ള രക്തസ്രാവം, താത്ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവരും സ്‌കാല്‍പ് സോറിയായിസിന്റെ ലക്ഷണങ്ങളാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് സ്കാൽപ് സോറിയാസിസ് വരാന്‍ സാധ്യത കൂടുതല്‍.

ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം ആളുകളെ സ്‌കാല്‍പ് സോറിയാസിസ് ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുമ്പോള്‍ പുതിയ ചര്‍മ്മ കോശങ്ങള്‍ വളരെ വേഗത്തില്‍ വളരാന്‍ കാരണമാകും. സാധാരണയായി 28 മുതല്‍ 30 ദിവസമെടുത്താണ് പുതിയ ചര്‍മ്മകോശങ്ങള്‍ വളരുന്നത്. എന്നാല്‍ സോറിയാസിസ് രോഗികളില്‍ പുതിയ ചര്‍മ്മ കോശങ്ങള്‍ മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വളരുകയും പഴയതിന് പകരം പുതിയ കോശങ്ങള്‍ അടിഞ്ഞു കൂടി ചര്‍മ്മത്തിന് കട്ടിയുള്ള പാടുകളാവുകയും ചെയ്യുന്നു.

സ്‌കാല്‍പ് സോറിയാസിസിന് പിന്നിലെ കാരണം

സ്‌കാല്‍ സോറിയാസിസ് പരാമ്പര്യമായി വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ്. കൂടാതെ സൂര്യതാപം, മരുന്നുകളുടെ പര്‍ശ്വഫലം, മാനസിക സമ്മര്‍ദ്ദം, കോശജ്വലനം തുടങ്ങിയവ കാരണവും സോറിയാസിസ് ഉണ്ടാവാം. എന്നാൽ സ്‌കാപ് സോറിയാസിസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് തൊക്കിലൂടെ പകരില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ആന്റി ഇന്‍ഫ്‌ലനേറ്ററി ഭക്ഷണങ്ങള്‍ സ്‌കാല്‍പ് സോറിയാസിസ് പരിമിതപ്പെടുത്താന്‍ സഹായിക്കും. ചീര പോലുള്ള ഇലക്കറികള്‍, ഒലീവ് ഓയില്‍, അയല, മത്തി പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

സ്കാൽപ് സോറിയാസിസ്
നായ്ക്കളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുന്നു; പഠനം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യം, പാല്‍ ഉത്പന്നങ്ങള്‍, മുട്ട, ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. കുരുമുളക്, ഉരളക്കിഴങ്ങ്, തക്കളി തുടങ്ങിയവ കഴിക്കുന്നത് സോറിയാസിസ് കൂടാൻ കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com